Curry Leaves: കറിവേപ്പില വെള്ളം മരുന്നാണ്; അറിയാം സവിശേഷതകൾ

Curry Leaves Benefits: കറിവേപ്പില വെള്ളം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു.   

Written by - Zee Malayalam News Desk | Last Updated : Oct 5, 2023, 11:32 PM IST
  • രാവിലെ ഒരു ഗ്ലാസ് വേപ്പില വെള്ളം കുടിക്കുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കും
  • മോണിംഗ് സിക്ക്‌നസും സമർദ്ദവും അകറ്റാൻ സഹായിക്കുന്നു
  • ശരീരഭാരം കുറയ്ക്കാനും കറിവേപ്പില വെള്ളത്തിനാകും.
Curry Leaves: കറിവേപ്പില വെള്ളം മരുന്നാണ്; അറിയാം സവിശേഷതകൾ

രാവിലെയും ഉച്ചയ്ക്കും രാത്രിയുമെല്ലാം വയറ് നിറച്ച് ഭക്ഷണം കഴിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇത്തരത്തിലുള്ള ഭക്ഷണരീതി ശരീരത്തിൽ പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നുണ്ട്. വൃക്കകളുടേയും കളരിന്റേയും പ്രവർത്തനത്തേ ഇത് പ്രതികൂലമായി ബാധിക്കും. കൂടാതെ പൊണ്ണത്തടിയ്ക്കും കാരണമാകും. ഈ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? 

വർഷങ്ങളായി ശരീരത്തിൽ അടിഞ്ഞുകൂടിയ അഴുക്ക് ക്രമേണ നീക്കം ചെയ്യുന്ന എന്തെങ്കിലും കഴിക്കുന്നതാണ് ഒരു പ്രതിവിധി. കറിവേപ്പിലയുടെ വെള്ളത്തിന് ഈ ജോലി നന്നായി ചെയ്യാൻ കഴിയും. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും ശരീരത്തിന് ഊർജം നൽകുകയും ചെയ്യുന്ന ആരോഗ്യകരമായ പാനീയമാണ് കറി വേപ്പില വെള്ളം. പല ആരോഗ്യപ്രശ്‌നങ്ങളും ഇത് ഒഴിവാക്കും. കറിവേപ്പില വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ALSO READ: മുടി കൊഴിച്ചിൽ മാറാൻ ഈ എണ്ണ ഇപ്പോൾ തന്നെ തയ്യാറാക്കൂ..!

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

രാവിലെ ഉറക്കമുണർന്നതിന് ശേഷം കറിവേപ്പില വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് കറി വേപ്പില. ഇത് രോഗം വരാതെ സംരക്ഷിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും വേപ്പില വെള്ളം സഹായിക്കുന്നു.

മോണിംഗ് സിക്ക്‌നസ് അകറ്റും

രാവിലെ വെറും വയറ്റിൽ വേപ്പില വെള്ളം കുടിക്കുന്നത് മോണിംഗ് സിക്ക്‌നസ് അകറ്റാൻ സഹായിക്കുന്നു. ഈ വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത്  ഛർദ്ദി, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകും. കറിവേപ്പില വെള്ളത്തിൽ നാരങ്ങാനീര്, പഞ്ചസാര എന്നിവ കലർത്തി കുടിക്കാം.

സമ്മർദ്ദം കുറയുന്നു

കറി വേപ്പില ശരീര പേശികൾക്കും മനസ്സിനും അയവ് വരുത്താനും സമ്മർദ്ദം ഒഴിവാക്കാനും സഹായിക്കുന്നു. രാവിലെ ഒരു ഗ്ലാസ് വേപ്പില വെള്ളം കുടിക്കുന്നത് ശരീര സമ്മർദ്ദം കുറയ്ക്കും.

ദഹനം മെച്ചപ്പെടുത്തുന്നു

എല്ലാ ദിവസവും രാവിലെ വെറുംവയറ്റിൽ വേപ്പില വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു. വേപ്പിലയിൽ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.

ഭാരം കുറയുന്നു

രാവിലെ വെറും വയറ്റിൽ വേപ്പില വെള്ളം കുടിച്ചാൽ ശരീരഭാരം പെട്ടെന്ന് കുറയും. വേപ്പിന്റെ നീര് വേർതിരിച്ച് അതിൽ വെള്ളം ചേർത്ത് വ്യായാമത്തിന് ശേഷം കുടിക്കുകയാണ് വേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News