Optical Illusion: 5 സെക്കൻഡിനുള്ളിൽ മരക്കൊമ്പിൽ ഇരിക്കുന്ന പൂച്ചയെ കണ്ടെത്താമോ?
ഈ ചിത്രത്തില്‍ ഒരു മരത്തിന്‍റെ ഭാഗമാണ് ഒറ്റ നോട്ടത്തില്‍ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കുന്നത്. എന്നാല്‍, ഈ ചിത്രത്തില്‍ ഒരു വലിയ രഹസ്യം മറഞ്ഞിരിയ്ക്കുന്നുണ്ട്. അതായത്, ഈ മരത്തില്‍ ഒരു പൂച്ച ഒളിഞ്ഞിരിപ്പുണ്ട്...!!
Optical Illusion: ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയ പ്രേമികളുടെ ഇഷ്ട വിനോദമാണ് എന്ന് പറയാം. പലര്‍ക്കും ഇതൊരു ഹോബിയാണ്. ചിത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരം നിശ്ചിത സമയത്തിനുള്ളില്‍ കണ്ടെത്തുക എന്നത് പലര്‍ക്കും ഇഷ്ടപ്പെട്ട വിനോദമാണ്.
സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഇത്തരത്തിലുള്ള നിരവധി ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങളാണ് അനുദിനം എത്തുന്നത്. ഇത്തരം ചിത്രങ്ങളില്‍ നോക്കി ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി തല പുകയ്ക്കുന്നവരും ഏറെയാണ്...
Also Read: Chandra Grahan 2023: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5 ന്, ഈ രാശിക്കാർക്ക് ഏറെ അപകടകരം
ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ കണ്‍മുൻപിൽ കാണുന്ന ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ, ചിത്രവുമായി ബന്ധപ്പെട്ട് നിങ്ങള്‍ നടത്തിയ കണ്ടെത്തലുകള്‍, നിങ്ങളുടെ നിരീക്ഷണ കഴിവുകൾ എന്നിവ പരീക്ഷിക്കുക എന്നതാണ്. ഇത്തരം ചിത്രങ്ങള്‍ക്ക് നല്‍കിയിരിയ്ക്കുന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നത് വഴി നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും വികസിക്കുന്നു എന്ന് പറയാം.
അത്തരത്തിലൊരു ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. ഈ ചിത്രം കാഴ്ച്ചയില്‍ വളരെ ലളിതമാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യം കൂടി അറിയുമ്പോള്‍ ഈ ചിത്രം അല്പം ട്രിക്ക് നിറഞ്ഞതാണ് എന്ന് തോന്നാം...
ഈ ചിത്രത്തില്‍ ഒരു മരത്തിന്‍റെ ഭാഗമാണ് ഒറ്റ നോട്ടത്തില്‍ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കുന്നത്. എന്നാല്‍, ഈ ചിത്രത്തില്‍ ഒരു വലിയ രഹസ്യം മറഞ്ഞിരിയ്ക്കുന്നുണ്ട്. അതായത്, ഈ മരത്തില്‍ ഒരു പൂച്ച ഒളിഞ്ഞിരിപ്പുണ്ട്...!!
5 സെക്കൻഡിനുള്ളിൽ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിയ്ക്കുന്ന പൂച്ചയെ കണ്ടെത്തുക എന്നതാണ് നിങ്ങള്‍ക്കുള്ള ടാസ്ക്. ഇതിനായി നിങ്ങള്‍ക്ക് കഴുകന്‍റെ കണ്ണ് വേണം എന്നും പറയുന്നു. നമുക്കറിയാം ജന്തുലോകത്തിലെ മറ്റുജീവികൾക്ക് ഇടയിൽ ഏറ്റവും ശക്തമാണ് കഴുകന്‍റെ കണ്ണ്. അവ വളരെ ദൂരെയുള്ള ചെറിയ വസ്തുക്കളെപ്പോലും വളരെ വ്യക്തമായി കാണുന്നു.
ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് ലഭിക്കുക വെറും 5 സെക്കൻഡ് സമയമാണ്. ചിത്രത്തിലേയ്ക്ക് ഒന്ന് ശ്രദ്ധിക്കാം. ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന പൂച്ചയെ ഒറ്റനോട്ടത്തില്‍ കണ്ടെത്തുക എന്നത് ഒരു നല്ല പരീക്ഷണമാണ്. മറഞ്ഞിരിക്കുന്ന പൂച്ചയെ ഒറ്റനോട്ടത്തിൽ കണ്ടെത്താൻ പ്രയാസമാണ്, കാരണം അത് മരവുമായി തികച്ചും കൂടിച്ചേര്‍ന്ന അവസ്ഥയിലാണ്....
നിങ്ങളുടെ കഴുകന്‍ കണ്ണുകള്‍ പൂച്ചയെ കണ്ടെത്തി എന്ന് കരുതാം. എന്നാല്‍ എത്ര ശ്രമിച്ചിട്ടും പൂച്ചയെ കണ്ടെത്താന്‍ സാധിക്കാത്തവര്‍ക്കായി താഴെ കാണുന്ന ചിത്രത്തില്‍ പൂച്ചയെ കണ്ടെത്താം... ഇനി ഈ ചിത്രം നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിട്ട് അവർക്ക് 5 സെക്കൻഡ് സമയം നൽകി ആശയക്കുഴപ്പത്തി ലാക്കാം...!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...