Optical Illusion: മുത്തശ്ശിയുടെ ചിത്രത്തിൽ ഒരു പെൺകുട്ടിയുമുണ്ട്... അഞ്ച് സെക്കൻഡിനുള്ളിൽ അവളെ കണ്ടെത്താമോ?
മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനം നിർണയിക്കാൻ ശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന ഗവേഷണ പഠനങ്ങളിലും ഒപ്റ്റിക്കൽ ഇല്യൂഷനുകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഒപ്റ്റിക്കൽ ഇല്യൂഷൻ കൗതുകകരമാണ്. നമ്മൾ കാണുന്നത് യഥാർത്ഥമാണെന്ന് വിശ്വസിപ്പിക്കുന്ന വിധത്തിൽ ഒപ്റ്റിക്കൽ ഇല്യൂഷൻ നമ്മുടെ തലച്ചോറിനെ കബളിപ്പിക്കുന്നു. മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനം നിർണയിക്കാൻ ശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന ഗവേഷണ പഠനങ്ങളിലും ഒപ്റ്റിക്കൽ ഇല്യൂഷനുകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അപ്പോൾ നമുക്ക് ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചലഞ്ച് ആരംഭിക്കാം.
താഴെയുള്ള ചിത്രം നോക്കൂ...
ഈ ചിത്രത്തിൽ നിങ്ങൾക്ക് ഒരു മുഖം കാണാൻ സാധിക്കും. ഒരു മുത്തശ്ശിയുടെ മുഖമാണ് കാണുക. എന്നാൽ ഈ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന ഒരു പെൺകുട്ടി ഉണ്ട്. അഞ്ച് സെക്കൻഡിനുള്ളിൽ പെൺകുട്ടിയെ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുമോ. മികച്ച നിരീക്ഷണ നൈപുണ്യവും സാഹചര്യ അവബോധവുമുള്ള ഒരു വ്യക്തിക്ക് ചിത്രത്തിൽ മറഞ്ഞിരിക്കുന്ന പെൺകുട്ടിയെ അഞ്ച് സെക്കൻഡിനുള്ളിൽ കണ്ടെത്താൻ കഴിയും.
നിങ്ങൾക്ക് ഇതുവരെ പെൺകുട്ടിയെ കണ്ടെത്താനായില്ലെങ്കിൽ, ചിത്രം ഘടികാരദിശയിലോ എതിർ ഘടികാരദിശയിലോ തിരിക്കുന്നതുപോലുള്ള മറ്റൊരു വീക്ഷണകോണിൽ നിന്ന് ചിത്രം നോക്കാൻ ശ്രമിക്കുക. ചിത്രം തലകീഴായി നോക്കിയാൽ അവിടെ ഒരു പെൺകുട്ടി സ്കിപ്പിംഗ് റോപ്പ് ഉപയോഗിച്ച് കളിക്കുന്നത് കാണാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...