ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളായിൽ ഒളിച്ചിരിക്കുന്നവ കണ്ടെത്തുന്നത് പലർക്കും ഏറെ ഇഷ്ടമുള്ള കാര്യമാണ്. മനസിന്റെ വിഷമം കുറയ്ക്കാനും, സ്ട്രെസും ടെൻഷനും മാറ്റാനുമൊക്കെ പലപ്പോഴും ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ സഹായിക്കാറുണ്ട്. ആളുകളുടെ ഒളിച്ചിരിക്കുന്ന ചില കഴിവുകൾ കണ്ടെത്താനും സ്വഭാവ സവിശേഷതകൾ മനസിലാക്കാനും ഒക്കെ ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്. കൂടാതെ ആളുകളുടെ അവർക്ക് പോലും മനസിലാകാത്ത സ്വഭാവങ്ങളും ചിന്തകളും ഒക്കെ ഇത്തരം ചിത്രങ്ങളിലൂടെ മനസിലാക്കാൻ സാധിക്കും. പലപ്പോഴും രോഗികളുടെ മനസ് മനസിലാക്കാൻ സൈക്കോളജിസ്റ്റുകളും ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. അത്തരത്തിൽ ഉള്ള ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബറൈറ് സൈഡ് എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ നെറ്റിസെൻസിന്റെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇത് വെറുമൊരു മരത്തിന്റെ ചിത്രമാണ് എന്നാൽ ഈ ചിത്രത്തിൽ മരത്തിന്റെ ശാഖകൾക്കിടയിൽ കുറ മുഖങ്ങൾ ഒളിച്ചിരിപ്പുണ്ട്. ആകെ എത്ര മുഖങ്ങൾ ഉണ്ടെന്നാണ് നിങ്ങൾ കണ്ടെത്തേണ്ടത്.   ഈ ചിത്രത്തിൽ നിന്ന് പെട്ടെന്ന് തന്നെ നാല് മുഖങ്ങൾ കാണാൻ കഴിയും. എന്നാൽ ഈ ചിത്രത്തിൽ ശരിക്കും കൂടുതൽ മുഖങ്ങൾ ഉണ്ട്. മരത്തിന്റെ ശാഖകൾക്കിടയിൽ ഒന്ന് കൂടി സൂക്ഷിച്ച് നോക്കൂ. ഇനിയും ഉത്തരം കണ്ടെത്താൻ പാർട്ടിയിലെങ്കിൽ പറയാം. ഈ ചിത്രത്തിൽ ആകെ 10 മുഖങ്ങളാണ് ഉള്ളത്. നിങ്ങൾക്ക് ഈ 15 സെക്കന്റുകൾക്കുള്ളിൽ ഈ  10 മുഖങ്ങളും കണ്ടെത്താൻ കഴിഞ്ഞെങ്കിൽ നിങ്ങൾ വളരെയധികം ഏകാഗ്രതയും നിരീക്ഷണ പാടവവും ഉള്ള ആളാണെന്നാണ് അർത്ഥം.


ALSO READ: Optical Illusion : നിങ്ങൾ ഏകാന്തത ഇഷ്ടപ്പെടുന്ന ഒരാളാണോ? ഉത്തരം ഈ ചിത്രം പറയും


മുഖങ്ങൾ കാണാം 



ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.