Optical Illusion : നിങ്ങൾ ഏകാന്തത ഇഷ്ടപ്പെടുന്ന ഒരാളാണോ? ഉത്തരം ഈ ചിത്രം പറയും

Optical Illusion Romance Test : ബ്രൈറ്റ് സൈഡ് എന്ന അക്കൗണ്ടിൽ നിന്ന് പങ്കു വെച്ച ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 21, 2022, 03:44 PM IST
  • ബ്രൈറ്റ് സൈഡ് എന്ന അക്കൗണ്ടിൽ നിന്ന് പങ്കു വെച്ച ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
  • നിങ്ങൾ ആദ്യം 2 മുഖങ്ങളാണ് കണ്ടതെങ്കിൽ നിങ്ങൾ ഒരു റൊമാന്റിക് ആയുള്ള വ്യക്തിയാണെന്നാണ് അർത്ഥം.
  • ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്.
 Optical Illusion : നിങ്ങൾ ഏകാന്തത ഇഷ്ടപ്പെടുന്ന ഒരാളാണോ? ഉത്തരം ഈ ചിത്രം പറയും

സാമൂഹിക മാധ്യമങ്ങളിൽ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടാറുണ്ട്. ആളുകളുടെ ടെൻഷൻ മാറ്റനും, സ്‌ട്രെസ് കുറയ്ക്കാനും ഒക്കെ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ചിലർ ഉപയോഗിക്കാറുണ്ട്. ഇത്തരം ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ആളുകളുടെ മനസിലും തലച്ചോറിലും പലപ്പോഴും തെറ്റിദ്ധാരണങ്ങൾ ഉണ്ടാക്കാറുണ്ട്. ഒരാളെ കുറിച്ച് സ്വയം അറിയാത്ത കാര്യങ്ങൾ പോലും മനസിലാക്കാൻ ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്. ഒരാളുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും ചിന്തിക്കുന്ന രീതിയും ഒക്കെ അനുസരിച്ച് ഒരാൾ ഒരു ചിത്രത്തെ കാണുന്ന രീതി മാറും. അതിനാൽ തന്നെയാണ് പലപ്പോഴും സൈക്കോളജിസ്റ്റുകളും ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ഉപയോഗിക്കാറുള്ളത്.

ബ്രൈറ്റ് സൈഡ് എന്ന അക്കൗണ്ടിൽ നിന്ന് പങ്കു വെച്ച ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇത് ഒരു മരത്തിന്റെ ചിത്രമാണ്. അതിൽ 2 മുഖങ്ങളും ഉണ്ട്. ആദ്യം ഈ ചിത്രം കാണുമ്പോൾ ആദ്യം നിങ്ങൾ ശ്രദ്ധിക്കുന്നത് എന്താണെന്നുള്ളത് നിങ്ങളുടെ സ്വഭാവം മനസിലാക്കാൻ സഹായിക്കും. ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം 2 മുഖങ്ങളാണ് കണ്ടതെങ്കിൽ നിങ്ങൾ ഒരു റൊമാന്റിക് ആയുള്ള വ്യക്തിയാണെന്നാണ് അർത്ഥം. നിങ്ങൾ ജീവിതത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർ ഇപ്പോഴും കൂടെയുണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരും ആളുകളെ പെട്ടെന്ന് മനസിലാക്കാൻ കഴിവുള്ളവരുമാണ്. കൂടാതെ നിങ്ങൾ സമാധാനം ഇഷ്ടപ്പെടുന്നവരുമാണ്. മുഖങ്ങൾക്ക് പകരം നിങ്ങൾ മരമാണ് ആദ്യം ശ്രദ്ധിച്ചതെങ്കിൽ നിങ്ങൾ ഏകാന്തത ഇഷ്ടപ്പെടുന്ന ഒരാളാണെന്നാണ് അർത്ഥം. നിങ്ങൾക്ക് നിങ്ങളുടേതായ ഒരു സ്‌പേസ് ഇപ്പോഴും ആവശ്യമാണ്.

ALSO READ: Optical Illusion : നിങ്ങൾ ലോജിക്കലായി ചിന്തിക്കുന്ന ഒരാളാണോ? ഉത്തരം ഈ ചിത്രം പറയും

 ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News