ക്രോസ്‌വേഡ് പസിലുകൾ മുതൽ സുഡോകു വരെ, ഇന്റർനെറ്റ് ലോകത്ത് വിവിധ സമയങ്ങളിൽ വിവിധ തരത്തിലുള്ള പസിലുകൾ പ്രചരിച്ചിരുന്നു. ഈ പസിലുകളിലെ നിലവിലെ ട്രെൻഡ് ആണ് ഒപ്റ്റിക്കൽ ഇല്യൂഷൻസ്. ഒപ്റ്റിക്കൽ ഇല്യൂഷൻസ് നമ്മുടെ തലച്ചോറിനെയും ഭാവനയെയും എങ്ങനെ കബളിപ്പിക്കുന്നു എന്നത് ശരിക്കും കൗതുകകരമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് നിങ്ങളുടെ കാഴ്ചപ്പാടിനെ മാത്രമല്ല, നിങ്ങളുടെ വ്യക്തിത്വത്തെയും സ്വഭാവ സവിശേഷതകളെയും വിലയിരുത്തുന്നു. ഒപ്റ്റിക്കൽ ഇല്യൂഷൻ പസിലുകൾ പരിഹരിക്കാൻ പലരും ഇഷ്ടപ്പെടുന്നു. ഒപ്റ്റിക്കൽ ഇല്യൂഷൻസ് നിങ്ങളുടെ നിരീക്ഷണ കഴിവുകളും ബുദ്ധിശക്തിയും പരീക്ഷിക്കുന്നതിനുള്ള മികച്ച മാർഗമാണ്.


ALSO READ: Optical Illusion: പ്രാവുകൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന പൂച്ചയെ 13 സെക്കൻഡിനുള്ളിൽ കണ്ടെത്താൻ സാധിക്കുമോ?


ഏറ്റവും പുതിയ ബ്രെയിൻ ടീസറാണ് മിനിയൻസിനിടയിൽ ഒളിച്ചു വച്ചിരിക്കുന്ന വാഴപ്പഴം കണ്ടെത്തുക എന്നത്. പ്രശസ്ത ഹംഗേറിയൻ ചിത്രകാരനും കലാകാരനുമായ ഡൂഡോൾഫ് എന്നറിയപ്പെടുന്ന ഗെർഗെലി ഡുഡാസാണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ സൃഷ്ടിച്ചത്.



"ഇതിനകം നിലവിലുള്ള കഥാപാത്രങ്ങൾ ഉപയോഗിച്ച് ഞാൻ ആദ്യമായി ഒരു സെർച്ച് ആൻഡ് ഫൈൻഡ് ചിത്രം നിർമ്മിക്കുന്നു. ഇത് മിനിയൻസിന് ഒരു ആദരം അർപ്പിക്കലാണ്. ഒരു പസിൽ തയ്യാറാക്കാൻ ഞാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചതും ഇതിനായാണ്. മൂന്ന് നാല് ദിവസമെടുത്തു! പക്ഷേ ഇത് മനോഹരമായിരിക്കുന്നതിൽ ശരിക്കും സന്തോഷവാനാണ്, നിങ്ങൾക്കും ഇത് ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു! സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പരിഹരിക്കാനുള്ള പുതിയ പസിൽ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. "ഇവ എന്റെ കഥാപാത്രങ്ങളല്ല, ഇത് എനിക്ക് ഈ കഥാപാത്രങ്ങളോടുള്ള ആരാധനയിൽ നിന്ന് ഉണ്ടായ കലയാണ്, മിനിയൻസ് യൂണിവേഴ്സൽ പിക്ചേഴ്സിന്റെ (ഇല്യൂമിനേഷൻ എന്റർടൈൻമെന്റ്) സ്വത്താണ്," അദ്ദേഹം കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.