ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ്: നിങ്ങളുടെ തലച്ചോറിനെ കബളിപ്പിക്കുകയും കാര്യങ്ങൾ നിരീക്ഷിക്കാനുള്ള നിങ്ങളുടെ കഴിവിനെ പരീക്ഷിക്കുകയും ചെയ്യുന്ന ചിത്രങ്ങളോ ദൃശ്യങ്ങളോ ആണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ എന്നറിയപ്പെടുന്നത്. കോഗ്നിറ്റീവ്, ഫിസിയോളജിക്കൽ, ലിറ്ററൽ എന്നിങ്ങനെയാണ് വിവിധ തരം ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ നിങ്ങളുടെ ഏകാഗ്രതയും നിരീക്ഷണ കഴിവുകളും മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
നിങ്ങളുടെ നിരീക്ഷണ കഴിവുകൾ എത്രത്തോളം മികച്ചതാണെന്ന് കണ്ടെത്താൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ, ഇപ്പോൾ ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ് പരിഹരിക്കാനാകുമോയെന്ന് ശ്രമിച്ചുനോക്കൂ. അഞ്ച് ശതമാനം ആളുകൾക്ക് മാത്രമാണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ പസിലിൽ വിജയിക്കാൻ സാധിച്ചത്. വളരെ കൃത്യമായ നിരീക്ഷണ പാടവമുള്ളവർക്കാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകളിലെ ഉത്തരങ്ങൾ കണ്ടെത്താൻ സാധിക്കുക.
യുകെയിലെ പെറ്റ് ഫുഡ് ബ്രാൻഡായ നേച്ചേഴ്‌സ് മെനുവാണ് ഈ ചിത്രം പങ്കുവച്ചത്. വിവിധ നിറങ്ങളിലുള്ള പ്രാവുകളുടെ കൂട്ടത്തെ ഈ ചിത്രത്തിൽ കാണാം. പ്രാവുകൾക്കിടയിൽ ഒരു പൂച്ച ഒളിച്ചിരിപ്പുണ്ട്. മറഞ്ഞിരിക്കുന്ന പൂച്ചയെ 13 സെക്കൻഡിനുള്ളിൽ കണ്ടെത്തുക എന്നതാണ് നിങ്ങൾക്കുള്ള വെല്ലുവിളി. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കാൻ 13 സെക്കൻഡ് സമയമാണ് നിങ്ങൾക്ക് നൽകിയിരിക്കുന്നത്.
ഇതുപോലുള്ള ഒപ്റ്റിക്കൽ ഇല്യൂഷൻ വെല്ലുവിളികൾ നിങ്ങളുടെ നിരീക്ഷണ കഴിവുകളും ബുദ്ധിശക്തിയും പരീക്ഷിക്കുന്നതിനുള്ള ഒരു നല്ല മാർഗമാണ്. നിങ്ങൾ ചിത്രത്തിൽ ശ്രദ്ധാപൂർവം നോക്കിയാൽ, ചാര നിറത്തിലും, കടും ചാര നിറത്തിലും, ഓഫ്-വൈറ്റ്, ക്രീം, വെളുപ്പ് എന്നീ നിറങ്ങളിലുമുള്ള നിരവധി പ്രാവുകളെ കാണാൻ സാധിക്കും. സമയപരിധിക്കുള്ളിൽ നിങ്ങൾക്ക് പൂച്ചയെ കണ്ടെത്താൻ സാധിച്ചോ, എങ്കിൽ നിങ്ങളുടെ നിരീക്ഷണ കഴിവ് വളരെ മികച്ചതാണ്. പൂച്ചയെ കണ്ടെത്താൻ സാധിക്കാത്തവർ താഴെയുള്ള ചിത്രം നോക്കൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...