ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ ആളുകളുടെ ശ്രദ്ധ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ്. ചിലപ്പോഴൊക്കെ മാനസികാരോഗ്യ വിദഗ്ദ്ധന്മാരും ഇത്തരം ചിത്രങ്ങൾ  ഉപയോഗിക്കാറുണ്ട്. രോഗികളുടെ ചില  വ്യക്തിത്വ സവിശേഷതകൾ കണ്ടെത്താൻ ഇത്തരം ചിത്രങ്ങൾ സഹായിക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്. ഒരു വ്യക്തിക്ക് സ്വന്തമായി അറിയാത്ത ചില വ്യക്തിത്വ സവിശേഷതകൾ പോലും മനസിലാക്കാൻ ഇത്തരം ചിത്രങ്ങൾ സഹായിക്കും. ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്.  സാധാരണയായി ഒരു വസ്തുവിന്റെയോ ഡ്രോയിംഗിന്റെയോ മനുഷ്യരുടെയോ മൃഗങ്ങളുടെയോ മനസ്സിനെ തെറ്റിധരിപ്പിക്കുന്ന  ആകർഷകമായ ചിത്രങ്ങളായിരിക്കും ഇവ. ചിലപ്പോഴൊക്കെ കാർട്ടൂൺ പോലെയുള്ള ചിത്രങ്ങളും ഇതിന് ഉപയോഗിക്കാറുണ്ട്.  ഇത്തരം ചിത്രങ്ങൾ നിങ്ങളുടെ മനസ്സിൽ ഉണ്ടാക്കുന്ന തെറ്റിദ്ധാരണകളും നിങ്ങളുടെ ചിന്താഗതി, സ്വഭാവം,  വ്യക്തിത്വം എന്നിവയ്ക്കും തമ്മിൽ വളരെ വലിയ ബന്ധമുണ്ട്. അതിനാൽ തന്നെയാണ് ഇത്തരം ചിത്രങ്ങളിലൂടെ ഒരാളുടെ വ്യക്തിത്വ - സ്വഭാവ സവിശേഷതകൾ കണ്ടെത്താൻ സാധിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങളുടെ തലച്ചോറിന് തെറ്റായ സിഗ്നലുകൾ നൽകി മിഥ്യധാരണങ്ങൾ ഉണ്ടക്കുകയാണ് ഇത്തരം ചിത്രങ്ങൾ ചെയ്യുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങളിലെ സമയകൾ കണ്ടെത്തുന്നത് വളരെരസകരവുമാണ് . ഇത് നിങ്ങൾ ആളുകളെ മനസിലാക്കുന്ന വ്യക്തിയാണോ അതോ അവർ പറയുന്നത് മാത്രം വിശ്വസിക്കുന്ന ഒരു വ്യക്തിയാണോയെന്ന് മനസിലാക്കി തരുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണ്. ഇത് കടലിന്റെ അടിയിലെ ഒരു ചിത്രമാണ്. നിങ്ങൾ ഈ ചിത്രത്തിൽ ഒന്നുകിൽ നീന്തുന്ന ആളുകളെയും, കുറച്ച് മീനുകളും ആയിരിക്കും നിങ്ങൾ ആദ്യം കണ്ടത്. അല്ലെങ്കിൽ ഒരു ആണിന്റെയും പേനിന്റെയും മുഖമായിരിക്കും. അതിനാൽ തന്നെ ഇതിൽ നിങ്ങൾ ആദ്യം കണ്ട ചിത്രം നിങ്ങളുടെ വ്യക്തിത്വം വ്യക്തമാക്കും.


ALSO READ: Optical Illusion: ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന പാമ്പിനെ കണ്ടെത്താമോ?


 നിങ്ങൾ നീന്തുന്നവരെയും മീനുകളുമാണ് കണ്ടതെങ്കിൽ 


 നിങ്ങൾ നീന്തുന്നവരെയും മീനുകളുമാണ് ഈ ചിത്രത്തിൽ നിന്ന് ആദ്യം ശ്രദ്ധിച്ചതെങ്കിൽ നിങ്ങൾ ഒരാൾ പറയുന്ന കാര്യങ്ങളും അവരുടെ പ്രവൃത്തികളും അത് പോലെ തന്നെ വിശ്വസിക്കുന്ന ഒരാളാണ്. ഒരാളുടെ ഉള്ളിൽ എന്താണെന്ന് നിങ്ങൾ ചിന്തിക്കില്ല. നിങ്ങളോട് പെരുമാറുന്ന രീതി അനുസരിച്ച് ആളുകളെ വിലയിരുത്തുന്ന യുക്തിപൂർവ്വം ചിന്തിക്കുന്ന ഒരാളാണ് നിങ്ങൾ. നിങ്ങൾക്ക് മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് താത്പര്യമില്ല. നിങ്ങൾ വളരെയധികം ആത്മവിശ്വാസം ഉള്ളവരും, സ്വയ പര്യാപ്തരും ആയിരിക്കും. 


നിങ്ങൾ 2 മുഖങ്ങളാണ് കണ്ടതെങ്കിൽ


നിങ്ങൾ 2 മുഖങ്ങളാണ് ഈ ചിത്രത്തിൽ കണ്ടതെങ്കിൽ നിങ്ങൾ വളരെ ക്രിയാത്മകമായി ചിന്തിക്കുന്ന വ്യക്തിയും, സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആളുമാണ്. നിങ്ങൾ എല്ലാവരെയും മനസിലാക്കാൻ ശ്രമിക്കുകയും, എല്ലാ സ്വഭാവങ്ങളും നിരീക്ഷിക്കുകയും ചെയ്യുന്ന ഒരാളാണ്.. ഒരാളുടെ മുഖം നോക്കി വികാരങ്ങൾ എന്താണെന്ന് പറയാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങൾക്ക് പാടുന്നതിലോ, മറ്റ് കലാമേഖലകളിലോ കഴിവ് ഉണ്ടായിരിക്കും.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.