Optical Illusion Image: ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന എന്തെങ്കിലും ചിത്രങ്ങൾ കണ്ടിട്ടണ്ടോ? അത്തരം ചിത്രങ്ങളെയാണ് പൊതുവെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ എന്ന് പറയാറുള്ളത്. ഒരു ചിത്രത്തെ ഓരോ വ്യക്തികളും വീക്ഷിക്കുന്ന രീതി വളരെ വ്യത്യസ്തമായിരിക്കും. അത്കൊണ്ട് തന്നെ ഇത്തരം ചിത്രങ്ങൾ ഒരാൾ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ഒരാളുടെ വ്യക്തിത്വത്തെയും ബുദ്ധിവികാസത്തെയും കുറിച്ച് നമുക്ക് മനസിലാക്കാൻ സാധിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തിലൊരു ചിത്രമാണ് ഇന്നിവിടെ നൽകിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലുള്ള ഐരാവതേശ്വര ക്ഷേത്രത്തിലുള്ള ശിൽപത്തിന്റെ ചിത്രമാണിത്. ഐരാവതേശ്വര ക്ഷേത്രത്തിൽ നിന്ന് കണ്ടെടുത്ത പുരാതന ശിൽപമാണ് ഈ ചിത്രത്തിലുള്ളത്. ഈ പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കലാപരമായ കഴിവുകളും മാനസിക മികവും കലർന്ന ഇന്ത്യൻ കലയുടെ അത്ഭുതങ്ങളെയാണ് കാണിക്കുന്നത്. 


900 വർഷം പഴക്കമുള്ള ഈ ഒപ്റ്റിക്കൽ ഇല്യൂഷനിൽ നിങ്ങൾ ആദ്യം കണ്ടത് ഏത് മൃഗത്തെയാണ്?


നിങ്ങളുടെ വ്യക്തിത്വം പരിശോധിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണിത്. ഇതിൽ നിങ്ങൾ ആദ്യം കാണുന്ന ചിത്രത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ ചില വ്യക്തിത്വ സവിശേഷതകൾ കണ്ടുപിടിക്കാൻ സാധിക്കും. ആനയുടെയും കാളയുടെയും തല ഒന്നിച്ച് വരുന്ന ഒരു അത്ഭുത സ‍ഷ്ടിയാണിത്. 900 വർഷം പഴക്കമുള്ള ഈ ശിൽപം ചോള വാസ്തുവിദ്യയുടെ സൃഷ്ടിയാണ്. ഇത് ഐരാവതേശ്വര ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗമാണ്.


ഹിന്ദുമതത്തിൽ, കാളയ്ക്കും ആനയ്ക്കും മതപരമായ പ്രാധാന്യമുണ്ട്. മിന്നൽ, ഇടിമുഴക്കം, മഴ, നദികളുടെ ഒഴുക്ക് എന്നിവയുടെ ദേവനായ ഇന്ദ്രന്റെ വാഹനമായി ഐരാവതത്തിനെ ബഹുമാനിക്കുന്നു. ത്രിമൂർത്തികളിൽ ഒരാളായ ശിവന്റെ വാഹനമായാണ് കാളയെ അല്ലെങ്കിൽ നന്ദിയെ ആരാധിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഈ ദ്രാവിഡ വാസ്തുവിദ്യയിൽ, കാളയും ആനയും ഒന്നിച്ചുചേർന്നിരിക്കുന്നു. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തെ ഒന്ന് ശ്രദ്ധിച്ച് നോക്കിയാൽ നിങ്ങൾക്ക് കാളയുടെ കൊമ്പുകൾ ആനയുടെ കൊമ്പായി കാണാൻ സാധിക്കും. കാളയുടെ ചെവി ആനയുടെ വായ ആയിട്ടും കാണാൻ കഴിയും. ശരീരം രണ്ടും തല ഒരുമിച്ചും നിൽ‌ക്കുന്ന രീതിയിലാണ് ശിൽപത്തിന്റെ സൃഷ്ടി. 


Also Read: Optical Illusion: നിങ്ങൾ ഒരു ജീനിയസ് ആണോ? ഈ ചിത്രത്തിലുണ്ട് അതിനുള്ള ഉത്തരം


വ്യത്യസ്ത ആളുകൾക്ക് ചിത്രത്തെ വ്യത്യസ്തമായി വ്യാഖ്യാനിക്കാൻ കഴിയും. ചിലർ ആദ്യം കാളയെ കാണുമ്പോൾ മറ്റു പലരും ആനയെയാണ് ആദ്യം കാണുന്നത്. നിങ്ങൾ ആദ്യം കാണുന്നത് കാളയെ ആണെങ്കിൽ അത് നിങ്ങളുടെ വ്യക്തിത്വവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നോക്കാം. 


ശില്പത്തിന്റെ ഇടതുവശത്താണ് കാള. കാള അല്ലെങ്കിൽ നന്ദി, ശിവന്റെ വാഹനം എന്നും അറിയപ്പെടുന്നു. പ്രധാനമായും സത്യസന്ധത, വിശ്വസ്തത, ശാഠ്യം, ശക്തി, പോസിറ്റിവിറ്റി തുടങ്ങിയ ഗുണങ്ങളുമായാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത്. 


നിങ്ങൾ ആദ്യം ആനയെ കണ്ടാൽ എന്താണ് അർത്ഥമാക്കുന്നത്?


ശിൽപത്തിന്റെ വലതുവശത്താണ് ആന. ഹിന്ദു പുരാണങ്ങളിൽ ആന ശാന്തത, ദയ, ബഹുമാനം, വിശ്വസ്തത, ബുദ്ധി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ദ്രന്റെ വാഹനം എന്നതിലുപരി, സമ്പത്തിന്റെ ദൈവമായ ലക്ഷ്മി ദേവിയുമായും ആന ബന്ധപ്പെട്ടിരിക്കുന്നു. ആനയെ ആദ്യം കാണുന്ന ആളുകൾ ദയയുള്ളവരായിരിക്കും എന്ന് കണക്കാക്കപ്പെടുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.