Optical Illusion Image of Bear: നിലവിൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. ഒരു മൃഗത്തിന്റെയോ, വസ്തുവിന്റെയോ അങ്ങനെ ഏതെങ്കിലും ഒന്നിന്റെ ചിത്രം നിങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടോ? എങ്കിൽ അത്തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന് പറയുന്നത്. ഓരോ വ്യക്തിയും ഓരോ ചിത്രത്തെ വീക്ഷിക്കുന്ന വ്യത്യസ്തമായിരിക്കും. അത് കൊണ്ട് നമുക്ക് എല്ലാവർക്കും ഒരു കാര്യത്തിൽ വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ഉണ്ടാകുക. എന്നാൽ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഒരാൾ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ഒരാളുടെ വ്യക്തിത്വത്തെയും ബുദ്ധിവികാസത്തെയും കുറിച്ച് നമുക്ക് മനസിലാക്കാൻ കഴിയും.
അത്തരത്തിൽ ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ഇന്നിവിടെ നിങ്ങൾക്ക് വേണ്ടി നൽകിയിരിക്കുന്നത്. ഒരു കരടിയുടെ ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ കരടിയുടെ ചിത്രത്തിനുള്ളിൽ ഒരു മനുഷ്യന്റെ മുഖം മറഞ്ഞിരിപ്പുണ്ട്. ഈ ചിത്രം വീക്ഷിച്ച് ആ മുഖം കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടോ എന്ന് ഒന്ന് പരീക്ഷിക്കാം. നിങ്ങൾ ഒരു ജീനിയസ് ആണെങ്കിൽ ഇത് എളുപ്പത്തിൽ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും.
Also Read: Optical Illusion: നിങ്ങൾ എങ്ങനെയുള്ള സുഹൃത്താണെന്ന് അറിയണോ? ഉത്തരം ഈ ചിത്രം പറയും
ചിത്രത്തിൽ മറഞ്ഞിരിക്കുന്ന മനുഷ്യമുഖം
ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ഈ ചിത്രം ചില കുട്ടികൾ രൂപകല്പന ചെയ്തതാണെന്നാണ് വിവരം. കരടിയുടെ ഈ ചിത്രത്തിൽ എവിടെയോ ഒരു മനുഷ്യന്റെ മുഖവും അവർ വരച്ചിട്ടുണ്ട്. എന്നാൽ അത്ര എളുപ്പത്തിൽ അത് കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കില്ല. 10 സെക്കൻഡിൽ ഇതിനുത്തരം കണ്ടെത്താമോ? നിങ്ങൾ ഒരു ജീനിയസ് ആണോ എന്ന് നോക്കാം. കരടിയുടെ ചിത്രം വളരെ ശ്രദ്ധാപൂർവം ഒന്ന് വീക്ഷിക്കുക.
ലക്ഷക്കണക്കിന് ആളുകൾ ഈ കരടിയുടെ ചിത്രത്തിൽ നിന്ന് മനുഷ്യമുഖം കണ്ടെത്തിയിട്ടുണ്ട്. 10 സെക്കൻഡിൽ നിങ്ങളും കണ്ടെത്തിയോ കരടിയുടെ ചിത്രത്തിനുള്ളിലെ മനുഷ്യമുഖം. ഇല്ലെങ്കിൽ വിഷമിക്കേണ്ട, ഒരു സൂചന തരാം. ചിത്രത്തിൽ കരടിയുടെ കണ്ണിനും ചെവിക്കും താഴെയാണ് മനുഷ്യന്റെ മുഖം വരച്ചിട്ടുള്ളത്. ഇപ്പോൾ ഈ സൂചന വെച്ച് ചിത്രം ഒന്ന് കൂടി ശ്രദ്ധയോടെ വീക്ഷിച്ച് നോക്കൂ. കാണാൻ കഴിയുന്നില്ലേ മനുഷ്യന്റെ മുഖം?
വർഷങ്ങൾക്ക് മുൻപുള്ള ചിത്രം ഇപ്പോഴും എത്രമാത്രം ശ്രദ്ധ നേടുന്നുവെന്നത് കണ്ടോ. പതിറ്റാണ്ടുകൾക്ക് മുമ്പ് പോലും ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ജനങ്ങളുടെ ഇടയിൽ ആകർഷണ കേന്ദ്രമായിരുന്നുവെന്നത് ഇതിൽ നിന്നും വ്യക്തമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...