സന്ധികൾക്ക് ചുറ്റുമുള്ള വേദനയ്ക്കും വീക്കത്തിനും കാരണമാകുന്ന ഒരു തരം സന്ധിവാതമാണ് ഓസ്റ്റിയോപൊറോസിസ്. രക്തത്തിലെ ഉയർന്ന അളവിലുള്ള യൂറിക് ആസിഡിന്റെ ഫലമായാണ് സന്ധിവാതം ഉണ്ടാകുന്നത്. യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നത് കഠിനമായ ക്രിസ്റ്റൽ നിക്ഷേപങ്ങൾ ഉണ്ടാക്കും. ഇത് വേദനാജനകമായ വീക്കത്തിനും വൈകല്യത്തിനും ഇടയാക്കും. വിട്ടുമാറാത്ത സന്ധിവാതം എല്ലുകൾക്കും തരുണാസ്ഥികൾക്കും വലിയ നാശമുണ്ടാക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

സന്ധിവാതം ആജീവനാന്തമായി മാറും. മരുന്നുകളും ശരിയായ ഭക്ഷണശീലങ്ങളും ഉൾപ്പെടുത്തി കൃത്യസമയത്ത് ചികിത്സിക്കുന്നതിലൂടെ ഓസ്റ്റിയോപൊറോസിസിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സാധിക്കും. ചില കാര്യങ്ങൾ സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ വഷളാകാൻ കാരണമാകും. അതിനാൽ നിങ്ങൾ സന്ധിവാതം തടയാൻ ചെയ്യേണ്ടത് എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കണം. സന്ധിവാതത്തിന്റെ ലക്ഷണങ്ങളെ വഷളാക്കുന്ന കാര്യങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.


പ്യൂരിൻ അടങ്ങിയ ഭക്ഷണം: നിങ്ങൾ സന്ധിവാതം അനുഭവിക്കുന്നുണ്ടെങ്കിൽ, ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ശരീരത്തിലും ചില ഭക്ഷണങ്ങളിലും പ്യൂരിൻ അടങ്ങിയിട്ടുണ്ട്. സ്വാഭാവികമായും, നിങ്ങൾ പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ, അത് സന്ധിവാതത്തിന് കാരണമാകും. ഉയർന്ന അളവിൽ പ്യൂരിൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളിൽ കരൾ, കക്കയിറച്ചി, ചിപ്പി, ട്യൂണ, തക്കാളി തുടങ്ങിയവ ഉൾപ്പെടുന്നു. സന്ധിവാതം ചെറുക്കുന്നതിന് ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കണം.


ശരീരഭാരം: ശരീരഭാരം വർധിക്കുമ്പോൾ സന്ധികളിലും എല്ലുകളിലും കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു, ഇത് വേദനയിലേക്ക് നയിച്ചേക്കാം. അതിനാൽ ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് പ്രധാനമാണ്. ഇത് നിങ്ങളുടെ എല്ലുകളുടെ ആരോ​ഗ്യത്തെ മികച്ചതായി നിലനിർത്താൻ സഹായിക്കും. വ്യായാമം ശീലമാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.


ALSO READ: World Osteoporosis Day: കൈകളിലും കാലുകളിലും കാണുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; ഓസ്റ്റിയോപൊറോസിസിലേക്ക് നയിക്കാം


മദ്യം: മദ്യം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ദോഷങ്ങൾ ചെയ്യും. നിങ്ങൾ സന്ധിവാതം അനുഭവിക്കുന്നുണ്ടെങ്കിൽ, മദ്യം പൂർണമായും ഒഴിവാക്കണം. മദ്യം യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കും. ഇത് സന്ധിവാതം രൂക്ഷമാകുന്നതിന് കാരണമാകും.


നിർജ്ജലീകരണം: നിങ്ങളുടെ ശരീരത്തിൽ നിന്ന് യൂറിക് ആസിഡ് പരലുകൾ പതിവായി ഇല്ലാതാക്കാൻ ശരീരത്തെ സഹായിക്കുന്നതിന്, ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ധാരാളം വെള്ളവും മറ്റ് ദ്രാവകങ്ങളും കുടിക്കണം.


പഞ്ചസാര പാനീയങ്ങൾ, ബേക്കറി ഉത്പന്നങ്ങൾ എന്നിവ ഒഴിവാക്കണം: ശുദ്ധീകരിച്ച മൈദ, പഞ്ചസാര, അല്ലെങ്കിൽ ഫ്രക്ടോസ് സിറപ്പ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന എന്തും നിങ്ങളുടെ ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കും. സന്ധിവാതം ബാധിച്ചവർക്ക് ഈ ഭക്ഷണങ്ങൾ ശരീരഭാരം വർധിപ്പിക്കാനും കാരണമാകും.


മരുന്നുകൾ ഒഴിവാക്കുന്നത്: സന്ധിവാതം നിയന്ത്രിക്കാൻ നിങ്ങളുടെ യൂറിക് ആസിഡിന്റെ അളവ് പതിവായി നിരീക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് നിങ്ങളുടെ ഡോക്ടറുമായി പതിവായി കൂടിക്കാഴ്ചകൾ നടത്തണം. യൂറിക് ആസിഡ് നിയന്ത്രണത്തിനായി നൽകുന്ന മരുന്നുകൾ നിർബന്ധമായും കഴിക്കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.