ഓസ്റ്റിയോപൊറോസിസ് നിരവധി ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമായി മാറുകയാണ്. എല്ലുകളുടെ സാന്ദ്രതയും പിണ്ഡവും കുറയുന്നത് മൂലം ഉണ്ടാകുന്ന ഒരു അസ്ഥിരോഗമാണ് ഓസ്റ്റിയോപൊറോസിസ്. ഇത് എല്ലുകളെ കൂടുതൽ ദുർബലമാക്കുകയും അവയ്ക്ക് പൊട്ടൽ, ഒടിവ് എന്നിവ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
അസഹനീയമായ വേദന ദൈനംദിന ജീവിതത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്താം. പ്രായം കൂടുന്തോറും നമ്മുടെ ശരീരം എല്ലുകൾക്ക് നൽകുന്നതിന് പകരം കൂടുതൽ കാത്സ്യം ആഗിരണം ചെയ്യുന്നു. ഇത് പ്രായമായവരിൽ അസ്ഥികൾക്ക് പരിക്കേൽക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. കാത്സ്യം, വിറ്റാമിൻ ഡി തുടങ്ങിയ അവശ്യ പോഷകങ്ങളുടെ അഭാവം കാലക്രമേണ അസ്ഥികളെ കൂടുതൽ ദുർബലമാക്കും.
ഹോർമോൺ അസന്തുലിതാവസ്ഥ, പ്രത്യേകിച്ച് ആർത്തവവിരാമ സമയത്ത് സ്ത്രീകളിലുണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥ അസ്ഥികളുടെ നഷ്ടം ത്വരിതപ്പെടുത്താൻ കാരണമാകും. വ്യായാമങ്ങളുടെ അഭാവം അസ്ഥികളുടെ സാന്ദ്രത നിലനിർത്താനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവിനെ തടസപ്പെടുത്തും.
ജനിതകശാസ്ത്രവും ചില ആരോഗ്യസ്ഥിതികളും (ഉദാ: സീലിയാക് രോഗം), മരുന്നുകളും (ഉദാ: കോർട്ടികോസ്റ്റീറോയിഡുകൾ) എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. ഓസ്റ്റിയോപൊറോസിസിന്റെ അടയാളങ്ങൾ ശ്രദ്ധിക്കുകയും അത് എത്രയും വേഗം പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. കൈകളിലും കാലുകളിലും പല്ലുകളിലും കാണുന്ന മുന്നറിയിപ്പ് അടയാളങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഒടിവുകൾ: ഓസ്റ്റിയോപൊറോസിസ് വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന മുന്നറിയിപ്പ് അടയാളമാണ് ഇടയ്ക്കിടെ ശരീരത്തിൽ ഒടിവുകൾ ഉണ്ടാകുന്നത്. ദുർബലവും ആരോഗ്യമില്ലാത്തതുമായ അസ്ഥികൾ ചെറിയ അപകടങ്ങളിൽ പോലും ഒടിഞ്ഞേക്കാം.
ALSO READ: Capsicum: ക്യാപ്‌സിക്കം കഴിച്ച് ശരീരഭാരം കുറയ്ക്കാനാകുമോ?
നടുവേദന: ഇത് പലരുടെയും ദൈനംദിന പ്രശ്നമാണ്. നടുവേദനയ്ക്ക് പല കാരണങ്ങൾ ഉണ്ടെങ്കിലും എല്ലുകളുടെ സാന്ദ്രത കുറയുന്നത് കശേരുക്കളുടെ ശക്തിയെ ദുർബലപ്പെടുത്തും. ഇത് നടുവേദനയ്ക്ക് കാരണമാകും.
ദന്ത പ്രശ്നങ്ങൾ: ദന്താരോഗ്യം നിർണായകമാണ്. പല്ലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം. മോണയിലെ വീക്കം, അയഞ്ഞ പല്ലുകൾ, താടിയെല്ലിലെ പ്രശ്നങ്ങൾ എന്നിവ എല്ലുകളുടെ ആരോഗ്യം പരിശോധിക്കേണ്ട സമയമായിരിക്കുന്നു എന്നതിന്റെ സൂചനകളാണ്.
കൈത്തണ്ടയുടെ ബലം കുറയുന്നത്: കൈത്തണ്ടകൾ എഴുതാനും വസ്തുക്കൾ എടുക്കാനും തിരികെ വയ്ക്കാനും മറ്റും സഹായിക്കുന്നു. കൈത്തണ്ടകളുടെ ബലം കുറയുന്നത് അസ്ഥികളുടെ സാന്ദ്രത കുറയുന്നതിന്റെ ലക്ഷണമാണ്.
പാദങ്ങളുടെ വൈകല്യങ്ങൾ: ഇത് ഓസ്റ്റിയോപൊറോസിസിന്റെ അസാധാരണമായ ലക്ഷണമാണ്. ബലഹീനമായ അസ്ഥികൾ മൂലം പാദത്തിന്റെ ആകൃതിയിൽ വ്യത്യാസങ്ങൾ ഉണ്ടാകും.
കണങ്കാൽ: കണങ്കാലിൽ വേദന അനുഭവപ്പെടുകയും ഇത് ആഴ്ചകളോളം ഇത് തുടരുകയാണെങ്കിൽ, പരിശോധിക്കുന്നതാണ് നല്ലത്. കുതികാൽ അസ്ഥി ഏറ്റവും വലിയ അസ്ഥികളിൽ ഒന്നാണ്, അതിനാൽ അസ്ഥികൾക്ക് പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്.
കൈത്തണ്ടയിലെ വേദന, നഖങ്ങളുടെ കട്ടികൂടൽ, സന്ധി വേദന എന്നിവയെല്ലാം അസ്ഥികളുടെ ഘടന ദുർബലമാകുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. അസ്ഥികളുടെ ആരോഗ്യം മികച്ചതാക്കുന്നതിന് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് ഭക്ഷണക്രമവും വ്യായാമവും പ്രധാനമാണ്. സോഡ, മധുരമുള്ള പാനീയങ്ങൾ, അനാരോഗ്യകരമായ ഭക്ഷണം എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.