Obese CHildren : അമിതഭാരമുള്ള കുട്ടികളിൽ ഹൃദ്രോഗത്തിന് സാധ്യത കൂടുതൽ
യൂണിവേഴ്സിറ്റി ഓഫ് ജോർജിയ നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. പീഡിയാട്രിക് ഒബീസിറ്റി ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
കോവിഡ് രോഗബാധയും (Covid 19) , ലോക് ഡൗണുകളും (Lockdown) കുട്ടികളിലെ അമിതഭാരവും (Obesity) വർധിപ്പിച്ചിട്ടുണ്ട്. പുതുതായി നടത്തിയ ഒരു പഠനം അനുസരിച്ച് അമിതഭാരം കുട്ടികളിൽ ഹൃദ്രോഗത്തിനുള്ള സാധ്യത വര്ധിപ്പിക്കുന്നുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ജോർജിയ നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്.
പീഡിയാട്രിക് ഒബീസിറ്റി ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 600-ലധികം കുട്ടികളിലെയും കൗമാരക്കാരിലെയും യുവാക്കളിലെയും വയറിലെ വിസറൽ കൊഴുപ്പിന്റെ അളവും ധമനികളിലെ കാഠിന്യവും പഠനവും പരിശോധിച്ചു. അടിവയത്തിൽ കാണപ്പെടുന്ന കൊഴുപ്പാണ് വീസറൽ ഫാറ്റ്, ധമനികളുടെ കാഠിന്യം കൂടുന്നത് ഹൃദയം രക്തം പമ്പ് ചെയ്യുന്നതിനെ തടസ്സപ്പെടുത്തും.
ALSO READ: Benefits Of Egg: മുട്ടയുടെ നിറത്തിൽ നിന്ന് അറിയാം അതിൽ പ്രോട്ടീൻ കുറവാണോ കൂടുതലാണോയെന്ന്, എങ്ങനെ?
അമിതഭാരമുള്ള കുട്ടികളിൽ വിസറൽ ഫാറ്റും, ധമനികളുടെ കാഠിന്യവും കൂടുതലാണെന്ന് പഠനം കണ്ടെത്തി. ഇത് ഇത്തരത്തിലുള്ള കുട്ടികളിൽ ഹൃദ്രോഗത്തിനുള്ള സാധ്യത കൂട്ടുമെന്നും കണ്ടെത്തിയിട്ടുണ്ട്.
കുട്ടികളിലെ ഹൃദയാരോഗ്യത്തെ കുറിച്ചുള്ള പഠനങ്ങൾ കുറവാണ്. എന്നാൽ വിദഗ്ദ്ധർ പറയുന്നതനുസരിച്ച് കാർഡിയോ വസ്ക്യൂലർ സിസ്റ്റത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഹൃദ്രോഗങ്ങളിലേക്കും, ഹൃദയാഘാതത്തിലേക്കും നയിക്കുമെന്ന് പറഞ്ഞു. ഈ മാറ്റങ്ങൾ കുട്ടിക്കാലത്ത് തന്നെ തുടങ്ങുമെന്നും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...