പീനട്ട് ബട്ടറിന്റെ ആരോഗ്യ ​ഗുണങ്ങൾ: നിരവധി ആരോ​ഗ്യ ​ഗുണങ്ങളാൽ സമ്പന്നമാണ് പീനട്ട് ബട്ടർ. പീനട്ട് ബട്ടർ പ്രോട്ടീൻ സമ്പുഷ്ടമാണ്. ഇത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. പീനട്ട് ബട്ടർ നൽകുന്ന പ്രധാനപ്പെട്ട ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു: പീനട്ട് ബട്ടറിൽ ഒലിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.


ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടം: ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ പീനട്ട് ബട്ടറിൽ വിറ്റാമിൻ ഇ, മഗ്‌നീസം, വിറ്റ്‌മെയിൻ ബി എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുകയും ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യും.


ALSO READ: Skin Care Food: വാൾനട്ട് ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് മികച്ചതാണോ? അറിയാം വാൾനട്ടിന്റെ ഗുണങ്ങൾ


പ്രമേഹ സാധ്യത കുറയ്ക്കുന്നു: അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും ഏകദേശം രണ്ട് ടേബിൾസ്പൂൺ പീനട്ട് ബട്ടർ കഴിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത 30 ശതമാനം കുറയ്ക്കുമെന്ന് വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നു.


കുറഞ്ഞ കാർബ് ഉള്ളടക്കം: ശുദ്ധമായ പീനട്ട് ബട്ടറിൽ പ്രധാനമായും കുറഞ്ഞ കാർബോഹൈഡ്രേറ്റ് ആണ് അടങ്ങിയിരിക്കുന്നത്. ഇത് നല്ലൊരു ഭക്ഷണ പദാർത്ഥമാണ്. എന്നാൽ ചിലപ്പോൾ, ഇത് നിർമിക്കുന്ന ചില കമ്പനികൾ അഡിറ്റീവുകളും കൂടുതൽ പഞ്ചസാരയും ചേർക്കുന്നു. ഇത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും.


ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: പീനട്ട് ബട്ടറിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് കൂടുതൽ നേരം വയർ നിറഞ്ഞിരിക്കാൻ സഹായിക്കുന്നു. കൂടുതൽ ഭക്ഷണം കഴിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നു. എന്നാൽ, പീനട്ട് ബട്ടർ മാത്രം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കില്ല.


ALSO READ: Unhealthy Food: ഗർഭകാലത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് കുട്ടിയുടെ ഭക്ഷണശീലത്തെ മോശമായി ബാധിക്കുമോ?


പീനട്ട് ബട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ:


നിങ്ങൾ വാങ്ങുന്ന പീനട്ട് ബട്ടർ ബ്രാൻഡ് നല്ല പോഷകാംശം നൽകുന്നതാണെന്ന് ഉറപ്പാക്കുക. കാരണം ചില ഉത്പന്നങ്ങളിൽ കൂടുതൽ അഡിറ്റീവുകൾ, പഞ്ചസാര മുതലായവ ഉണ്ടായിരിക്കാം. വീട്ടിൽ തന്നെ ഉണ്ടാക്കിയ ശുദ്ധമായ പീനട്ട് ബട്ടർ ആണ് മികച്ച ഓപ്ഷൻ.
നിലക്കടല നിങ്ങൾക്ക് അലർജിയുണ്ടാക്കുന്ന ഭക്ഷണപദാർഥമല്ലെന്ന് ഉറപ്പാക്കുക.
ക്രീം, ചോക്ലേറ്റ് എന്നിവയിൽ കലർത്തരുത്. കാരണം ഇത് പീനട്ട് ബട്ടറിന്റെ ആരോഗ്യപരമായ ഗുണങ്ങൾ കുറയ്ക്കും.
പ്രമേഹമുള്ളവർ പീനട്ട് ബട്ടർ കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിച്ച് നിർദേശങ്ങൾ പാലിക്കുക.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.