Unhealthy Food: ഗർഭകാലത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് കുട്ടിയുടെ ഭക്ഷണശീലത്തെ മോശമായി ബാധിക്കുമോ?

Pregnancy diet: ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും അമിതമായി ഭക്ഷണം കഴിക്കുന്നത് കുഞ്ഞിനും അനാരോ​ഗ്യകരമായ ഭക്ഷണശീലം ഉണ്ടാകാൻ കാരണമാകുമെന്ന് പുതിയ പഠനങ്ങളിൽ വ്യക്തമാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 24, 2023, 02:36 PM IST
  • അമിതഭാരമുള്ള അല്ലെങ്കിൽ പൊണ്ണത്തടിയുള്ള അമ്മമാർക്ക് ജനിക്കുന്ന കുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ മെലിഞ്ഞ അമ്മമാരിൽ ജനിച്ചവരേക്കാൾ ഭാരം കൂടിയവരായിരിക്കുമെന്ന് ​ഗവേഷകർ വ്യക്തമാക്കുന്നു
  • കുട്ടിക്കാലത്തെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ പാരിസ്ഥിതിക ഘടകങ്ങൾക്കപ്പുറം പൊണ്ണത്തടിക്ക് കാരണമാകുമെന്ന് പഠനം സൂചിപ്പിക്കുന്നു
Unhealthy Food: ഗർഭകാലത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് കുട്ടിയുടെ ഭക്ഷണശീലത്തെ മോശമായി ബാധിക്കുമോ?

നിങ്ങൾക്ക് പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാനുള്ള ആസക്തി തോന്നാറുണ്ടോ? ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും അമിതമായി ഭക്ഷണം കഴിക്കുന്നത് കുഞ്ഞിനും അനാരോ​ഗ്യകരമായ ഭക്ഷണശീലം ഉണ്ടാകാൻ കാരണമാകുമെന്ന് പുതിയ പഠനങ്ങളിൽ വ്യക്തമാക്കുന്നു. ഇക്കാരണത്താൽ, അമിതഭാരമുള്ള അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾ ആരോ​ഗ്യകരമായ ശരീരഭാരമുള്ള അമ്മമാരിൽ ജനിച്ച കുഞ്ഞുങ്ങളേക്കാൾ പൊണ്ണത്തടിയുള്ളവരാകാനുള്ള സാധ്യത കൂടുതലാണെന്ന് റട്ജേഴ്‌സ് പഠനം വെളിപ്പെടുത്തുന്നു.

അമ്മയിൽ നിന്ന് കുട്ടിയിലേക്കുള്ള ഈ ഭക്ഷണശീലത്തിന്റെ ബന്ധം കണ്ടെത്തിയത്, അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുന്നതിനുള്ള ചികിത്സകൾ, കൃത്യമായി തലച്ചോറിനെ ഇതിൽ നിന്ന് വ്യതി ചലിപ്പിക്കുന്ന മരുന്നുകൾ എന്നിവ വികസിപ്പിക്കാൻ സഹായിക്കുമെന്ന് മോളിക്യുലർ മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.

അമ്മയിൽ നിന്ന് കുട്ടിയിലേക്ക് കൈമാറപ്പെടുന്ന ഭക്ഷണശീലം പഠനത്തിലൂടെ എങ്ങനെയാണ് കണ്ടെത്തിയത്?

റട്ജേഴ്‌സ് ഗവേഷകർ ചില എലികളെ ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും പരിധിയില്ലാത്ത ഉയർന്ന കൊഴുപ്പുള്ള ഭക്ഷണം കഴിക്കാൻ അനുവദിച്ചു. മറ്റുള്ളവ ‌ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടർന്നു. അനാരോ​ഗ്യകരമായ ഭക്ഷണം കഴിച്ച, അമിതവണ്ണമുള്ള അമ്മമാർക്ക് ജനിച്ച എലികൾ മെലിഞ്ഞ അമ്മമാർക്ക് ജനിച്ച എലികളേക്കാൾ അമിതമായി ഭക്ഷണം കഴിക്കുന്നതായി പഠനത്തിൽ കണ്ടെത്തി.

അമിതഭാരമുള്ള അല്ലെങ്കിൽ പൊണ്ണത്തടിയുള്ള അമ്മമാർക്ക് ജനിക്കുന്ന കുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ മെലിഞ്ഞ അമ്മമാരിൽ ജനിച്ചവരേക്കാൾ ഭാരം കൂടിയവരായിരിക്കുമെന്ന് ​ഗവേഷകർ വ്യക്തമാക്കുന്നു. കുട്ടിക്കാലത്തെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ പാരിസ്ഥിതിക ഘടകങ്ങൾക്കപ്പുറം പൊണ്ണത്തടിക്ക് കാരണമാകുമെന്ന് പഠനം സൂചിപ്പിക്കുന്നു.

നിങ്ങൾ അമിതഭാരമുള്ള അമ്മയ്ക്കാണ് ജനിച്ചതെങ്കിൽ, ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്നും ജങ്ക് ഫുഡുകൾ പൂർണമായും ഒഴിവാക്കണമെന്നും ഗവേഷകർ നിർദ്ദേശിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണങ്ങൾ മിതമായ അളവിൽ കഴിക്കുന്നത് പോലും അമിത വണ്ണത്തിനും പൊണ്ണത്തടിക്കും കാരണമായേക്കാമെന്ന് ​ഗവേഷകർ പറയുന്നു. അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാനുള്ള അമിതമായ ആഗ്രഹത്തെ തടയുന്ന മരുന്നുകൾ സൃഷ്ടിക്കാൻ ഈ കണ്ടെത്തലുകൾ സഹായിക്കുമെന്ന് ​ഗവേഷകർ പ്രതീക്ഷിക്കുന്നു.

​ഗർഭകാലത്ത് സാധാരണയേക്കാൾ കൂടുതൽ വിശപ്പ് അനുഭവപ്പെടാം. എന്നാൽ ഓർക്കുക, നിങ്ങൾ രണ്ടുപേർക്കുള്ള ഭക്ഷണം കഴിക്കേണ്ടതില്ല. നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളെല്ലാം ഒഴിവാക്കേണ്ട ആവശ്യവുമില്ല. എന്നാൽ കൃത്യമായ ഇടവേളകളിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തി വൈവിധ്യമാർന്ന ഭക്ഷണക്രമം പിന്തുടരുക. കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ എന്നിവയുൾപ്പെടെ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. കൂടാതെ, വ്യായാമം ചെയ്യുക. വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമായിരിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News