Skin Care Food: വാൾനട്ട് ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് മികച്ചതാണോ? അറിയാം വാൾനട്ടിന്റെ ഗുണങ്ങൾ

Benefits Of Walnuts: ചർമ്മം, മുടി എന്നിവയുടെ ആരോഗ്യം മികച്ചതാക്കുന്നത് മുതൽ നിരവധി ​ഗുണങ്ങൾ നിറഞ്ഞതാണ് വാൾനട്ട്‌. പോഷകങ്ങളാൽ സമ്പന്നമാണിത്.

Written by - Zee Malayalam News Desk | Last Updated : Mar 25, 2023, 10:54 AM IST
  • വാൾനട്ട്‌സിലെ അപൂരിത കൊഴുപ്പുകളുടെ സമ്പന്നമായ ഉറവിടം ഹൃദയാരോഗ്യത്തിന് ഗുണകരമാണ്
  • ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന ചില ഗുണങ്ങളും വാൾനട്ടിൽ ഉണ്ട്
Skin Care Food: വാൾനട്ട് ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് മികച്ചതാണോ? അറിയാം വാൾനട്ടിന്റെ ഗുണങ്ങൾ

വാൾനട്ട്‌സിന്റെ ഗുണങ്ങൾ: ഒരാൾക്ക് അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് നട്‌സ്. ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ പോഷകാഹാരമാണ് നട്സ്. ഇത്തരത്തിൽ പോഷകങ്ങളാൽ സമ്പന്നമായ ഒന്നാണ് വാൾനട്ട്‌. ചർമ്മം, മുടി എന്നിവയുടെ ആരോഗ്യം മികച്ചതാക്കുന്നത് മുതൽ നിരവധി ​ഗുണങ്ങൾ നിറഞ്ഞതാണ് വാൾനട്ട്‌.

ഇതിൽ പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. വാൾനട്ട്‌സിലെ അപൂരിത കൊഴുപ്പുകളുടെ സമ്പന്നമായ ഉറവിടം ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന ചില ഗുണങ്ങളും വാൾനട്ടിൽ ഉണ്ട്. നിങ്ങളുടെ ചർമ്മത്തിന് തിളക്കവും യുവത്വവും നിലനിർത്താൻ ദിവസവും ഒരു പിടി വാൾനട്ട്‌ കഴിക്കുന്നത് ​ഗുണം ചെയ്യും.

ഒമേഗ-3, ഒമേഗ-6 അപൂരിത ഫാറ്റി ആസിഡുകളുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിൽ ഒന്നാണ് വാൾനട്ട്. ഈ രണ്ട് ഫാറ്റി ആസിഡുകളും ശരിയായ അളവിൽ കഴിക്കുമ്പോൾ, ചർമ്മത്തിലെ വീക്കവും അനുബന്ധ പ്രശ്നങ്ങളും തടയാൻ സഹായിക്കുന്നു. ഇതുവഴി ചർമ്മത്തെ വളരെ ആരോ​ഗ്യത്തോടെ നിലനിർത്താൻ വാൾനട്ട്‌ കഴിക്കുന്നതിലൂടെ സാധിക്കും.

രക്ത ശുദ്ധീകരണം: ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് വാൾനട്ട്‌. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാനും ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും സഹായിക്കുന്നു. മുഖക്കുരു മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ വാൾനട്ട്‌ സഹായിക്കുന്നു.

ALSO READ: Vitamin D-Rich Foods: നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ മറക്കാതെ ഉൾപ്പെടുത്തേണ്ട വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഇവയാണ്

ചർമ്മത്തിന്റെ മോയ്സ്ചറൈസിംഗിന് നല്ലത്: ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ വാൾനട്ട്‌ സഹായിക്കും. വിറ്റാമിൻ ഇ, വിറ്റാമിൻ ബി 5 എന്നിവയാൽ സമ്പന്നമായതിനാൽ, ഇത് ഉള്ളിൽ നിന്ന് ആരോഗ്യവും ജലാംശവും നിലനിർത്താൻ ചർമ്മത്തെ സഹായിക്കുന്നു. ചർമ്മത്തിലെ സുഷിരങ്ങൾ അടയുന്നത് തടയുകയും ചെയ്യുന്നു.

ഇരുണ്ട വൃത്തങ്ങൾ: സ്‌ക്രീനുകൾക്ക് മുന്നിൽ മണിക്കൂറുകളോളം തുടർച്ചയായി ഇരിക്കുന്നതിനാൽ ഇന്ന് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് കണ്ണുകൾക്ക് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങൾ. സ്ക്രീൻ സമയം വർധിക്കുന്നത് കണ്ണുകളെ ക്ഷീണിപ്പിക്കുക മാത്രമല്ല കണ്ണുകൾക്ക് താഴെ കറുത്ത വൃത്തങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. കണ്ണുകൾക്ക് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങൾ മാറ്റാനും ചർമ്മത്തെ പുതുമയുള്ളതായി നിലനിർത്താനും വാൾനട്ട്‌ സഹായിക്കുന്നു.

തിളക്കമുള്ള ചർമ്മം: വാൾനട്ടിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിൽ ജലാംശം നിലനിർത്താനും ചർമ്മത്തെ ആരോഗ്യമുള്ളതാക്കാനും സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ പാടുകളുടെയും പിഗ്മെന്റേഷന്റെയും രൂപീകരണം കുറയ്ക്കുന്നു. അതിനാൽ, എല്ലാ ചർമ്മപ്രശ്നങ്ങളും അകറ്റി ചർമ്മത്തെ ആരോ​ഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നതാണ് വാൾനട്ട്‌.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News