Pimple Easy Remedies : മുഖക്കുരു അതിവേഗം മാറ്റാൻ ചില എളുപ്പവഴികൾ
Pimple Easiest Remedies : മധുര നാരങ്ങയുടെ തൊലി മുഖക്കുരുവിനും ചര്‍മ സംരക്ഷണത്തിനും വളരെ ഗുണകരമാണ്. രക്ത ചന്ദനവും തേനും ചേര്‍ത്ത കുഴമ്പും മുഖക്കുരു മാറ്റാന്‍ നല്ലതാണ് .
ആളുകളിൽ, പ്രത്യേകിച്ച് യുവാക്കളിൽ വളരെ സാധാരണയായി കണ്ട് വരുന്ന പ്രശ്‍നങ്ങളിൽ ഒന്നാണ് മുഖക്കുരു. മുഖക്കുരു ഉണ്ടാകുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം അവ പൊട്ടിക്കുകയോ സ്പർശിക്കുകയോ ചെയ്യാൻ പാടില്ലെന്നുള്ളതാണ്. കാരണം മുഖക്കുരു പൊട്ടിക്കുന്നത് ചിലപ്പോഴെങ്കിലും അണുബാധ ഉണ്ടാകാൻ കാരണമാകാറുണ്ട്. ചർമ്മത്തിനടിയിൽ എണ്ണയും ബാക്ടീരിയയും നിറയുന്നതാണ് മുഖക്കുരു ഉണ്ടാകാൻ കാരണം ആകാറുള്ളത്. മുഖക്കുരുക്കളിൽ എണ്ണ സ്രവിക്കുന്ന സെബാസിയസ് ഗ്രന്ഥികൾ ഉണ്ടാകും. ചർമ്മത്തെയും മുടിയെയും ലൂബ്രിക്കേറ്റ് ചെയ്യാനും വാട്ടർപ്രൂഫ് ചെയ്യാനും ശരീരത്തിൽ കാണുന്ന എണ്ണ ഗ്രന്ഥികൾ പുറത്തേക്കും സുഷിരങ്ങളിലൂടെയും മുകളിലേക്കും എത്താറുണ്ട്. എന്നാൽ ചിലപ്പോൾ ചർമ്മത്തിലെ മൃതകോശങ്ങളും ബാക്ടീരിയകളും സുഷിരങ്ങൾക്കുള്ളിൽ പ്രവേശിക്കുകയും അവയെ അടയ്ക്കുകയും ചെയ്യും. ഇത്തരത്തിലാണ് മുഖക്കുരു രൂപപ്പെടുന്നത്.
മുഖക്കുരു മാറ്റാനുള്ള എളുപ്പവഴികൾ
മധുര നാരങ്ങയുടെ തൊലി
മധുര നാരങ്ങയുടെ തൊലി മുഖക്കുരുവിനും ചര്‍മ സംരക്ഷണത്തിനും വളരെ ഗുണകരമാണ്. മുഖക്കുരു മാറാനായി മധുര നാരങ്ങയുടെ തൊലി വെള്ളം ചേർക്കാതെ അരച്ച് എടുത്തതിന് ശേഷം അതിലേക്ക് റോസ് വാട്ടർ ചേർത്ത് കുഴമ്പ് രൂപത്തിൽ ആക്കിയെടുക്കുക. ഇത് മുഖക്കുരു ഉള്ള ഭാഗങ്ങളിലോ, മുഖത്ത് മുഴുവനോ തേച്ച് പിടിപ്പിച്ചതിന് ശേഷം അരമണിക്കൂറിനുള്ളിൽ വെള്ളം ഒഴിച്ച് കഴുകി കളയുക.
ALSO READ : Hair Problems: അരിപ്പൊടി, തലമുടി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരു ഒറ്റമൂലി
ആര്യവേപ്പില
ആര്യവേപ്പിലയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങയിട്ടുണ്ട്. നിരവധി ആരോഗ്യ പ്രശ്‍നങ്ങൾക്കും, വിഷത്തിനും ഒക്കെ പരിഹാരമായി ആര്യവേപ്പില ഉപയോഗിക്കാറുണ്ട്. അത്പോലെ തന്നെ മുഖക്കുരു മാറാനും ആര്യവേപ്പില സഹായിക്കാറുണ്ട്. അതിനായി വെള്ളത്തിൽ ആര്യവേപ്പിലയിട്ട് തിളപ്പിക്കുക. ഈ വെള്ളം ആറി തണുത്തതിന് ശേഷം ഇത് ഉപയോഗിച്ച് തുടർച്ചയായി മുഖം കഴുകുക.
മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള മുഖത്ത് പുരട്ടുന്നത് മുഖത്തെ അമിതമായി കണ്ട് വരുന്ന എണ്ണ അകറ്റാൻ സഹായിക്കും. അത് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
തേനും ജാതിപത്രിയും
ജാതിപത്രി ഉണക്കി പൊടിച്ചെടുക്കുക. ഈ പൊടിയിലേക്ക് അല്‍പം തേൻ ചേർത്ത് ചാലിച്ചെടുത്ത് മുഖത്ത് തേക്കുക. അതിന് ശേഷം മണിക്കൂറുകൾ കഴിഞ്ഞ് പച്ചവെള്ളം ഉപയോഗിച്ച് കഴുകി കളയണം.
നാരങ്ങാ നീര്
രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് നാരങ്ങാനീര് പഞ്ഞിയിൽ മുക്കി മുഖക്കുരു ഉള്ള ഭാഗത്തു പുരട്ടുക. പീറ്റേന്ന് രാവിലെ എഴുന്നേറ്റ് ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകാം. നാരങ്ങാനീരിനൊപ്പം അൽപം കറുവാപ്പട്ടയുടെ പൊടി ചേർത്തും മുഖക്കുരുവിൽ പുരട്ടാം.നാരങ്ങാ നീരില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ മുഖക്കുരു പെട്ടെന്ന് ചുരുങ്ങും.
കുങ്കുമപ്പൂവ്
കുങ്കുമപ്പൂവ് അരച്ചെടുത്ത് തേങ്ങാപ്പാലില്‍ ചാലിച്ച് കുഴമ്പ് പാകത്തിലാക്കി എടുക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ മുഖം കഴുകണം. ഇങ്ങനെ 10 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മുഖക്കുരു മാറിക്കിട്ടും
രക്ത ചന്ദനം
രക്ത ചന്ദനവും തേനും ചേര്‍ത്ത കുഴമ്പും മുഖക്കുരു മാറ്റാന്‍ നല്ലതാണ് .രക്തചന്ദനം അരച്ച് അല്‍പം തേനില്‍ ചാലിച്ചെടുക്കുക. ഈ കുഴമ്പ് മുഖക്കുരു ഉള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുക. ഒരുമണിക്കൂര്‍ കഴിഞ്ഞ് കോലരക്കിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ മുഖം കഴുകുക. ഇങ്ങനെ രണ്ടാഴ്ച തുടര്‍ച്ചയായി ചെയ്താല്‍ മുഖക്കുരു മാറും.രക്തചന്ദനവും മഞ്ഞളും അരച്ചുപുരട്ടുക. 10 ദിവസമെങ്കിലും തുടര്‍ച്ചയായി ചെയ്യുക.വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് മുഖത്ത് പുരട്ടുക (പുരുഷന്മാര്‍ മഞ്ഞള്‍ ഒഴിവാക്കണം). 10 ദിവസം തുടര്‍ച്ചയായി ചെയ്യുക.
വെളുത്തുള്ളി
ഒരു വെളുത്തുള്ളി അല്ലി രണ്ടായി മുറിച്ച ശേഷം അതുപയോഗിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് ഉരസുക. 5 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. ദിവസത്തിൽ എത്ര തവണ വേണമെങ്കിലും ഇതാവർത്തിക്കാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...