എല്ലാ മാസവും മൂന്ന് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കുന്ന ആർത്തവത്തിന്റെ അനുഭവം ഓരോ സ്ത്രീക്കും വ്യത്യസ്തമായിരിക്കും. ചില സ്ത്രീകളിൽ, ആർത്തവം വരുന്നതിന് ഒന്നോ രണ്ടോ ആഴ്ച മുമ്പ് അതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ഇതിനെ മെഡിക്കൽ സയൻസിൽ 'പിഎംഎസ്' അഥവാ 'പ്രീ-മെൻസ്ട്രൽ സിൻഡ്രോം' എന്ന് വിളിക്കുന്നു. ഈ സമയത്ത് ചില സ്ത്രീകളിൽ ശാരീരിക അവസ്ഥകൾ വളരെ കഠിനമായിരിക്കും. ഓഫീസിൽ പോകുക, വീട്ടുജോലികൾ ചെയ്യുക, സ്കൂളിൽ പോകുക തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാൻ അവർക്ക് ബുദ്ധിമുട്ടായിരിക്കും. പിഎംഎസ് ആർത്തവം ആരംഭിക്കുന്നത് വരെ മാത്രമേ ഉണ്ടാകൂ. പ്രീമെൻസ്ട്രൽ സിൻഡ്രോം ശരീരവേദന, ശരീരഭാരം, വയറുവേദന എന്നിങ്ങനെ മാത്രമല്ല, ശാരീരികവും മാനസികവും പെരുമാറ്റപരവുമായ വശങ്ങളിലും സ്വാധീനം ചെലുത്തുന്നു. ഹോർമോണിലെ മാറ്റങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രീ-മെൻസ്ട്രൽ സിൻഡ്രോം ലക്ഷണങ്ങൾ


മുഖക്കുരു: സ്ത്രീകളിൽ, അണ്ഡോത്പാദനം നടക്കുമ്പോൾ ഗർഭധാരണം സംഭവിക്കുന്നില്ലെങ്കിൽ, ശരീരത്തിലെ ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് കുറയുകയും ടെസ്റ്റോസ്റ്റിറോൺ ചെറുതായി വർധിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായാണ് മുഖത്ത് കുരുക്കൾ ഉണ്ടാകുന്നത്. ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് വീണ്ടും ഉയരാൻ തുടങ്ങുന്നതിനാൽ, ആർത്തവത്തിന് ശേഷം മുഖക്കുരു ഇല്ലാതാകും.


സ്തനങ്ങളിൽ വേദന: അണ്ഡോത്പാദന സമയത്ത്, ശരീരത്തിലെ പ്രൊജസ്ട്രോണിന്റെ അളവ് വർധിക്കാൻ തുടങ്ങുന്നു. ഇക്കാരണത്താൽ, സസ്തനഗ്രന്ഥികൾ വലുതാകും. പല സ്ത്രീകൾക്കും ആർത്തവത്തിന് മുമ്പോ ശേഷമോ സ്തനങ്ങളിൽ വേദനയും വീക്കവും അനുഭവപ്പെടുന്നതിന്റെ കാരണം ഇതാണ്.


ALSO READ: International Men's Day 2022: ഈ അഞ്ച് ജീവിതശൈലീ മാറ്റങ്ങൾ നിങ്ങളെ മികച്ച ആരോ​ഗ്യമുള്ളവരാക്കാൻ സഹായിക്കും


മൂഡ് സ്വങ്സ്: പ്രീ-മെൻസ്ട്രൽ സിൻഡ്രോം മൂലം സ്ത്രീകളിൽ വൈകാരികമായ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തിൽ അവർ എങ്ങനെ പ്രതികരിക്കും എന്ന് വ്യക്തമാകില്ല. ചില സ്ത്രീകളിൽ ആർത്തവത്തിന് മുൻപുള്ള ദിവസങ്ങളിൽ അകാരണമായ വിഷാദവും ഉത്കണ്ഠയും ഉണ്ടാകും.


മധുരമുള്ള ഭക്ഷണങ്ങളോടുള്ള ആസക്തി: സെറോടോണിന്റെ അളവ് കുറയുന്നതോടെ തലച്ചോറിലെ 'ഫീൽ ഗുഡ്' രാസവസ്തു വളരെ കുറയുന്നു. അപ്പോഴാണ് ചോക്ലേറ്റുകളും മറ്റ് മധുരമുള്ള വസ്തുക്കളും കഴിക്കാൻ ആ​ഗ്രഹം തോന്നുന്നത്. മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നതും ഈസ്ട്രജന്റെ അളവ് വ്യത്യാസപ്പെടുന്നതും ചോക്ലേറ്റ് ആസക്തിക്ക് കാരണമാകുന്നു.


ക്ഷീണം: ആർത്തവത്തിന് മുമ്പ് ക്ഷീണം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. അണ്ഡോത്പാദനം മുതൽ ആർത്തവം വരെയുള്ള ശരീരത്തിലെ പ്രക്രിയയാണ് ഇതിന് കാരണം. ഈ സമയത്ത്, ശരീര താപനിലയും ഉയർന്നതായിത്തീരുന്നു. ഇത് ഉറക്കത്തെയും പ്രതികൂലമായി ബാധിക്കും.


ALSO READ: Diabetes And Heart Health: രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ഹൃദയത്തെയും ബാധിക്കും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം


തലവേദന: ആർത്തവം വരുന്നതിന് മുമ്പ് സെറോടോണിന്റെ അളവ് കുറയുന്നു. ഇത് മൈഗ്രേൻ തലവേദന ഉണ്ടാക്കുന്നു. ആർത്തവത്തിന് മുൻപുള്ള ദിവസങ്ങളിൽ പല സ്ത്രീകൾക്കും തലവേദന ഉണ്ടാകുന്നത് സാധാരണമാണ്.


വയറുസംബന്ധമായ പ്രശ്നങ്ങൾ: ആർത്തവത്തിന് മുമ്പ് ശരീരത്തിൽ ധാരാളം ഹോർമോൺ മാറ്റങ്ങൾ സംഭവിക്കും. ഇത് വയറിളക്കം, ഓക്കാനം, മലബന്ധം, ഗ്യാസ് എന്നീ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. ആർത്തവത്തിന് മുൻപും ആർത്തവ സമയങ്ങളിലും ചിലർക്ക് മലബന്ധവും മറ്റുചിലർക്ക് വയറിളക്കവും ഉണ്ടാകുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.