Diabetes And Heart Health: രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ഹൃദയത്തെയും ബാധിക്കും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Diabetes and Heart Diseases: രക്തത്തിലെ ഉയർന്ന ഗ്ലൂക്കോസിന്റെ അളവ് ഹൃദയം, രക്തക്കുഴലുകൾ, ഞരമ്പുകൾ, കണ്ണുകൾ, വൃക്കകൾ എന്നിവയുൾപ്പെടെ പല പ്രധാന അവയവങ്ങൾക്കും കേടുപാടുകൾ വരുത്തും.

Written by - Zee Malayalam News Desk | Last Updated : Nov 18, 2022, 04:22 PM IST
  • മുതിർന്നവർക്കും കുട്ടികൾക്കും ടൈപ്പ് 2 പ്രമേഹം ഉണ്ടാകാം
  • സാധാരണയായി അമിതവണ്ണമുള്ളവരിലാണ് ടൈപ്പ് 2 പ്രമേഹം കാണപ്പെടുന്നത്
  • പഞ്ചസാരയുടെ അളവിനെ ആശ്രയിച്ച്, ഭക്ഷണത്തിലെ മാറ്റങ്ങളോ മരുന്നുകളോ അല്ലെങ്കിൽ രണ്ടും ഉപയോഗിച്ചോ നിയന്ത്രിക്കാം
Diabetes And Heart Health: രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ഹൃദയത്തെയും ബാധിക്കും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

നിങ്ങൾ പ്രമേഹ രോ​ഗിയാണെങ്കിൽ കൂടുതൽ ആരോ​ഗ്യ സങ്കീർണതകൾ ഉണ്ടാകാതിരിക്കാൻ നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. രക്തത്തിലെ ഉയർന്ന ഗ്ലൂക്കോസിന്റെ അളവ് ഹൃദയം, രക്തക്കുഴലുകൾ, ഞരമ്പുകൾ, കണ്ണുകൾ, വൃക്കകൾ എന്നിവയുൾപ്പെടെ പല പ്രധാന അവയവങ്ങൾക്കും കേടുപാടുകൾ വരുത്തുകയും മറ്റ് ഗുരുതരമായ ആരോഗ്യാവസ്ഥകളുടെ അപകടസാധ്യതകൾ വർധിപ്പിക്കുകയും ചെയ്യും.

രക്തത്തിൽ പഞ്ചസാര കൂടുതലുള്ള അവസ്ഥയാണ് പ്രമേഹം. ഇൻസുലിൻ പ്രതിരോധമോ അപര്യാപ്തമായ ഇൻസുലിൻ ഉൽപാദനമോ ഇതിന് കാരണമാകാം. പാൻക്രിയാസ് സ്രവിക്കുന്ന ഒരു വസ്തുവാണ് ഇൻസുലിൻ. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് പ്രോസസ്സ് ചെയ്യാൻ സഹായിക്കുന്നു. മൂന്ന് തരത്തിലാണ് പ്രമേഹ രോ​ഗാവസ്ഥകൾ ഉള്ളത്.

ടൈപ്പ് 1 പ്രമേഹം (ജുവനൈൽ ഡയബറ്റിസ്): ടൈപ്പ് 1 പ്രമേഹത്തിന് ചികിത്സയില്ല. മിക്കവാറും ടൈപ്പ് 1 പ്രമേഹത്തിന് ഇൻസുലിൻ ചികിത്സ ആവശ്യമാണ്.

ടൈപ്പ് 2 പ്രമേഹം: മുതിർന്നവർക്കും കുട്ടികൾക്കും ടൈപ്പ് 2 പ്രമേഹം ഉണ്ടാകാം. സാധാരണയായി അമിതവണ്ണമുള്ളവരിലാണ് ടൈപ്പ് 2 പ്രമേഹം കാണപ്പെടുന്നത്. പഞ്ചസാരയുടെ അളവിനെ ആശ്രയിച്ച്, ഭക്ഷണത്തിലെ മാറ്റങ്ങളോ മരുന്നുകളോ അല്ലെങ്കിൽ രണ്ടും ഉപയോഗിച്ചോ നിയന്ത്രിക്കാം.

ഗർഭകാല പ്രമേഹം: ഗർഭകാലത്തെ പ്രമേഹം അമ്മയെയും ​ഗർഭസ്ഥശിശുവിനെയും ബാധിക്കും. ഇത് കുഞ്ഞിന്റെ വളർച്ചാ വൈകല്യങ്ങൾ, നേരത്തെയുള്ള പ്രസവം, ഭാരമുള്ള കുഞ്ഞ്, പ്രമേഹമുള്ള കുഞ്ഞ് എന്നിവയിലേക്ക് നയിച്ചേക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നതും എന്നാൽ പ്രമേഹം എന്ന് വിളിക്കപ്പെടാൻ പര്യാപ്തമല്ലാത്തതുമാണ് പ്രീ-ഡയബറ്റിസ്. ടൈപ്പ് 2 പ്രമേഹത്തിനും മറ്റ് അനുബന്ധ സങ്കീർണതകൾക്കും ഇത് ഒരു അപകട ഘടകമാണ്.

പ്രമേഹവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം

രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് രക്തക്കുഴലുകളെയും ഞരമ്പുകളെയും ബാധിക്കും. ഹൃദയം, കണ്ണുകൾ, വൃക്കകൾ എന്നിവയുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. പ്രമേഹം ഹൃദയാഘാതത്തിന്റെയും മറ്റ് പ്രധാന ഹൃദയസംബന്ധിയായ അസുഖങ്ങളുടെയും അപകടസാധ്യത ഇരട്ടിയാക്കുന്നു. ഞരമ്പുകളുടെ തകരാറും രക്തയോട്ടം കുറയുന്നതും റെറ്റിനോപ്പതി, വൃക്ക തകരാർ, അൾസർ, അണുബാധ എന്നിവയ്ക്ക് കാരണമാകും. പ്രമേഹത്തോടൊപ്പം ഉയർന്ന രക്തസമ്മർദ്ദവും ഉയർന്ന കൊളസ്ട്രോളും ആരോ​ഗ്യാവസ്ഥ കൂടുതൽ വഷളാക്കും.

ഇന്ന്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രമേഹമുണ്ട്. പ്രമേഹ രോ​ഗികളുടെ എണ്ണം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. ജനിതക ​ഘടകങ്ങൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി, മദ്യപാനം പോലുള്ള അനാരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുപ്പുകൾ എന്നിവയെല്ലാം പ്രമേഹത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.

പ്രമേഹത്തെ പ്രതിരോധിക്കുന്നതിനുള്ള മാർ​ഗങ്ങൾ

പ്രമേഹത്തിന്റെ സങ്കീർണതകൾ കുറയ്ക്കുന്നതിനുള്ള പ്രഥമവും പ്രധാനവുമായ ഘട്ടം നേരത്തെയുള്ള രോഗനിർണയവും അവബോധവുമാണ്. ഒരു ആരോ​ഗ്യ വിദഗ്ദ്ധനെ സന്ദർശിച്ച് രോഗനിർണയം നടത്താനുള്ള വിവിധ മാർഗങ്ങളെക്കുറിച്ച് സംസാരിക്കുക. പ്രമേഹം കണ്ടെത്തുന്നതിന് ഫലപ്രദവും ചിലവ് കുറഞ്ഞതുമായ പരിശോധനകളുണ്ട്. രണ്ടാമതായി, ആരോഗ്യകരമായ ഭക്ഷണം പാലിക്കുക. പുകവലി നിർത്തുക, വ്യായാമം ചെയ്യുക, ശരീരഭാരം നിയന്ത്രിക്കുക എന്നിവ ഉൾപ്പെടുന്ന ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക. മൂന്ന്, ഡോക്ടർ നി‍ർദേശിച്ച മരുന്നുകൾ കൃത്യമായി സ്വീകരിക്കുക. അത് ഗുളികകളോ ഇൻസുലിൻ കുത്തിവയ്പ്പുകളോ ആകാം. എല്ലായ്‌പ്പോഴും നിങ്ങളുടെ ഡോക്ടറെ സമീപിക്കുകയും നിങ്ങൾക്കുള്ള ഏറ്റവും മികച്ച തെറാപ്പി ലഭ്യമാക്കി നിങ്ങളെ സഹായിക്കാൻ അവരെ അനുവദിക്കുകയും ചെയ്യുക. ജീവിത ശൈലി മികച്ചതാക്കുന്നതിലൂടെ തന്നെ, പ്രമേഹത്തിന്റെ സാധ്യതകൾ വളരെയധികം കുറയ്ക്കാൻ സാധിക്കും. മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ ഉപേക്ഷിക്കുന്നത് പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുന്നത് പോലെ തന്നെ, ഹൃദ്രോ​ഗ സാധ്യതകളും മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നത് കുറയ്ക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News