ലോസ് ഏഞ്ചലസ്: കുടുംബത്തിലേക്ക് എത്തിയ പുതിയ അതിഥിയെ പരിചയപ്പെടുത്തി പ്രിയങ്ക ചോപ്രയു൦ നിക്ക് ജൊനാസും. 


COMMERCIAL BREAK
SCROLL TO CONTINUE READING

തങ്ങളുടെ ഇന്‍സ്റ്റഗ്രാം (Instagram) പേജിലൂടെയാണ് പുതിയ അതിഥിയെ ഇരുവരും പരിചയപ്പെടുത്തിയിരിക്കുന്നത്. പാണ്ട എന്ന് പേരിട്ടിരിക്കുന്ന നായയെയാണ് ഇരുവരും ചേര്‍ന്ന് പരിചയപ്പെടുത്തിയത്. ഇരുവര്‍ക്കും ഒപ്പമുള്ള പാണ്ടയുടെ ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്. 


പ്രിയങ്കയുമായുള്ള പ്രായ വ്യത്യാസം: നിക് 'COOL' ആണ്!


പ്രിയങ്കയെ 'കോപ്പി'യടിച്ച് ഭൂമി; ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ!


'പുതിയ കുടുംബ ചിത്രം! ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം പാണ്ട. കുറച്ചാഴ്ചകള്‍ക്ക് മുന്‍പാണ് ഇവനെ ഞങ്ങള്‍ ഏറ്റെടുത്തത്. ഉറപ്പില്ല.. പക്ഷെ ഇവനൊരു ഹസ്ക്കി ഓസ്ട്രേലിയന്‍ ഷെപ്പേര്‍ഡ് മിക്സാണെന്നാണ് തോന്നുന്നത്. ആ കണ്ണുകളും ചെവിയും...'- പാണ്ടയുടെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക (Priyanka Chopra) കുറിച്ചു.



'അത് അവളുടെ ശരീരം, അവള്‍ സുന്ദരിയാണ്‌' - മധു ചോപ്ര!


തനിക്കേറ്റവും 'പ്രിയപ്പെട്ട ചിരി' പങ്കുവച്ച് നിക്!


'കുടുംബത്തിലേക്ക് സ്വാഗതം പാണ്ട. പാണ്ട ഒരു ഹസ്ക്കി ഓസ്ട്രേലിയന്‍ ഷെപ്പേര്‍ഡ് മിക്സാണ്. ഞങ്ങള്‍ ഇപ്പോള്‍ തന്നെ സ്നേഹത്തിലാണ്.' -ഇതേ ചിത്രങ്ങള്‍ പങ്കുവച്ചുക്കൊണ്ട് നിക്ക് (Nick Jonas) ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജിനോ, ഡയാനാ എന്ന മറ്റ് രണ്ട് നായ്ക്കുട്ടികളെ കൂടി ദമ്പതികള്‍ വളര്‍ത്തുന്നുണ്ട്. കൂടാതെ, ഇതിനോടകം തന്നെ പാണ്ടയുടെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് വരെ ദമ്പതികള്‍ ആരംഭിച്ചു.