ഗ്രാമി അവാർഡ് വേദിയിൽ വയറോളം ഇറങ്ങിക്കിടക്കുന്ന ഗൗൺ ധരിച്ച പ്രിയങ്കയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.
വിവാദങ്ങളും വിമര്‍ശനങ്ങളും വിട്ടൊഴിയാത്ത താരത്തിന്‍റെ ഈ വസ്ത്രധാരണവും ട്രോളന്‍മാര്‍ ഏറ്റെടുത്തിരുന്നു. റാൽഫ് ആൻഡ് റൂസോ ഡിസൈനർ വസ്ത്രമാണ് 2020ലെ ഗ്രാമി അവാര്‍ഡ്സില്‍ പ്രിയങ്ക ധരിച്ചത്.
വിവാദങ്ങള്‍ ഏറി വന്നതോടെ ട്രോളന്‍മാര്‍ക്കും വിമര്‍ശകര്‍ക്കും മറുപടി നല്‍കി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്കയുടെ അമ്മ, മധു ചോപ്ര.ഈ വിമര്‍ശനങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ അവളെ സഹായിക്കുമെന്നാണ് മധു ചോപ്ര പറയുന്നത്.
മറ്റുള്ളവരെ ഉപദ്രവിക്കാനോ ശല്യപ്പെടുത്താനോ പ്രിയങ്ക പോകാറില്ലെന്നും അവളുടെ ഇഷ്ടപ്രകാരമാണ് ജീവിക്കുന്നതെന്നും അവര്‍ പറയുന്നു.
‘പ്രിയങ്കയ്ക്ക് ഭംഗിയുള്ള ശരീരമുണ്ട്. പരിഹസിക്കുന്നവർ അവരുടെ കംപ്യുട്ടറുകൾക്കു പിന്നിൽ മറഞ്ഞിരിക്കുന്നതാണ്. മാത്രമല്ല, അവർക്ക് പലതും മറച്ചു വയ്ക്കാനും കാണും.’– മധു ചോപ്ര പറഞ്ഞു.
കൂടാതെ, തന്നെ കാണിച്ച് അനുവാദം വാങ്ങിയ ശേഷമാണ് പ്രിയങ്ക ആ വസ്ത്രം ധരിച്ച് റെഡ് കാര്‍പ്പറ്റിലെത്തിയതെന്നും മധു ചോപ്ര വ്യക്തമാക്കുന്നു.
പൊതുവേദിയില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചെത്തുകയെന്നത് വളരെ പ്രയാസകരമായ ഒന്നാണെന്ന് തനിക്ക് തോന്നിയിരുന്നു. എന്നാല്‍, പ്രിയങ്ക അത് വളരെ നല്ല രീതിയില്‍ കൈക്കാര്യം ചെയ്തുവെന്നും മധു ചോപ്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം, തനിക്ക് അനുയോജ്യമായ വസ്ത്രമാണ് എപ്പോഴും ധരിക്കാറുള്ളതെന്നായിരുന്നു വിമർശനങ്ങൾക്ക് പ്രിയങ്ക ചോപ്രയുടെ മറുപടി.റാള്‍ഫ് ആന്‍ഡ് റസ്സോ കളക്ഷന്‍റെ മാസ്റ്റര്‍പീസ് ഐറ്റമാണ് പ്രിയങ്ക ഗ്രാമിക്കായി തിരഞ്ഞെടുത്തത്.
ഏതാണ്ട് 72 ലക്ഷത്തിലും മീതെയാണ് ഈ വസ്ത്രത്തിന് വില.വസ്ത്രം ഡിസൈൻ ചെയ്ത പ്രശസ്ത ഡിസൈനർമാരായ റാൽഫ്, റൂസോ എന്നിവരും സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങള്‍ക്ക് ഇരയായിരുന്നു.