വിവാഹത്തിന് മുൻപും ശേഷവും വാര്‍ത്തകളില്‍ നിറഞ്ഞ താര ദമ്പതികളാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ് ഗായകന്‍ നിക് ജോനാസും.
ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസ൦ തന്നെയായിരുന്നു ചര്‍ച്ചാ വിഷയം. പ്രിയങ്കയും നിക്കും തമ്മിലുള്ള 10 വയസ്സിന്‍റെ വ്യത്യാസമാണ് അനാവശ്യ വിവാദങ്ങളിലേക്കും ചർച്ചകളിലേക്കും വഴിവച്ചത്.
ഇപ്പോഴിതാ, ഭാര്യയുമായുള്ള പ്രായ വ്യത്യാസത്തെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിക്. 'ദി വോയ്സ് അഡ്രസ്' എന്ന റിയാലിറ്റി ഷോയിലാണ് നിക്കിന്‍റെ പ്രതികരണം. പരിപാടിയിലെ ജഡ്ജസില്‍ ഒരാളാണ് നിക്.
മറ്റൊരു വിധികർത്താവായ കെലി ക്ലാർക്സനോടാണ് ഭാര്യയുമായുള്ള പ്രായവ്യത്യാസത്തെപ്പറ്റി നിക് സംസാരിച്ചത്. പരിപാടിയുടെ ഓഡിഷനിൽ പങ്കെടുത്തയാൾ പഴയ ഒരു പാട്ടുപാടിയ ശേഷം ഇത് അൽപം പഴയതാണ് എന്ന് പറഞ്ഞിടത്താണ് തുടക്കം.
'എനിക്ക് 37 വയസ്സുണ്ട്, നിങ്ങൾക്ക് 27 അല്ലേ' എന്ന് കെലി നിക്കിനോട് ചോദിച്ചു. ‘എന്‍റെ ഭാര്യക്കും 37 വയസ്സുണ്ട്. അത് കൂളാണ്’ എന്നായിരുന്നു നിക്കിന്‍റെ മറുപടി. പ്രിയങ്കയും നിക്കും തമ്മിൽ 10 വയസ്സിന്‍റെ വ്യത്യാസമുണ്ട്. നിക് പ്രിയങ്കയേക്കാൾ ഇത്രയും വയസ് താഴെയാണ് എന്നത് അനാവശ്യ വിവാദങ്ങളിലേക്കും ചർച്ചകളിലേക്കും വഴിതെളിച്ചിരുന്നു.
മൂന്നു ദിവസങ്ങൾ നീണ്ട രാജകീയ പ്രൗഢിയോടുള്ള ആഘോഷങ്ങൾക്കൊടുവിൽ, 2018 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. ഒരിക്കൽ പ്രിയങ്കയോട് ഇതേപറ്റി ചോദിച്ചപ്പോൾ താൻ 150 പേരുടെ അഭിപ്രായത്തിനു വേണ്ടി ജീവിതം മാറ്റുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.