നിരവധി ആരോ​ഗ്യ ​ഗുണങ്ങളാൽ സമ്പന്നമാണ് മത്തങ്ങ വിത്തുകൾ. ഹൃദയം, കണ്ണ്, മുടി തുടങ്ങി പ്രമേഹത്തിന് വരെ ​ഗുണപ്രദമാണ് മത്തങ്ങ വിത്തുകൾ. ഇവ പോഷകങ്ങളാൽ സമ്പുഷ്ടമായ വിത്തുകളാണ്. മത്തങ്ങ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും. മത്തങ്ങ വിത്തുകൾ ഭക്ഷണത്തിൽ ചേർക്കുന്നത് ആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള ഒരു നല്ല ചുവടുവെപ്പാണ്. പോഷകങ്ങളാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ. ദിവസവും ചെറിയ അളവിൽ മത്തങ്ങ വിത്തുകൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

മത്തങ്ങ വിത്തുകളുടെ ​ഗുണങ്ങൾ


മഗ്നീഷ്യം- മഗ്നീഷ്യത്തിന്റെ മികച്ച ഉറവിടങ്ങളിൽ ഒന്നാണ് മത്തങ്ങ വിത്തുകൾ. രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിച്ച് നിർത്താൻ ഇവ മികച്ചതാണ്. അതുപോലെ ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിന് മഗ്നീഷ്യം പ്രധാനമാണ്.


ആന്റി ഡിപ്രസന്റ് പ്രവർത്തനം- മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന അവശ്യ അമിനോ ആസിഡാണ് ട്രിപ്റ്റോഫാൻ. വിഷാദത്തെ ചികിത്സിക്കുന്നതിന് മത്തങ്ങ വിത്തുകൾ നല്ലതാണ്. മത്തങ്ങ വിത്തുകളിൽ അടങ്ങിയിരിക്കുന്ന എൽ-ട്രിപ്റ്റോഫാൻ വിഷാദരോഗത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.


ALSO READ: Acid Reflux: നെഞ്ചെരിച്ചിലും വയറെരിച്ചിലും അലട്ടുന്നുവോ? ഈ ഭക്ഷണങ്ങൾ കഴിക്കാം


പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു- മത്തങ്ങ വിത്തുകളിൽ ഗണ്യമായ അളവിൽ ഫിനോളിക് ആന്റിഓക്‌സിഡന്റ് സംയുക്തങ്ങളുണ്ട്. ട്രൈഗോനെലിൻ, ഡി-ചിറോ-ഇനോസിറ്റോൾ, നിക്കോട്ടിനിക് ആസിഡ് എന്നിവ ഇൻസുലിൻ പ്രവർത്തന മധ്യസ്ഥർ അല്ലെങ്കിൽ ഇൻസുലിൻ സെൻസിറ്റൈസറുകൾ ആയി കണക്കാക്കപ്പെടുന്നു. രക്തത്തിലെ ഇരുമ്പിന്റെ അളവ് വർധിപ്പിക്കാനും മത്തങ്ങ വിത്തുകൾ സഹായിക്കും.


മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു- മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് മത്തങ്ങ വിത്തുകൾ സഹായിക്കും. മുടിയുടെ ആരോ​ഗ്യം മികച്ചതാക്കുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനും മത്തങ്ങ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.


സിങ്ക്- മത്തങ്ങ വിത്തുകൾ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. പ്രത്യേകിച്ച് സിങ്കിന്റെ അളവ് വളരെയധികം ഉണ്ട്. തലച്ചോറിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനും ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും രോഗപ്രതിരോധ ശക്തിക്കും മത്തങ്ങ വിത്ത് ​ഗുണം ചെയ്യും. മത്തങ്ങ വിത്തിലെ ഉയർന്ന സിങ്ക് ഉള്ളടക്കം പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. സ്മൂത്തികൾ, തൈര്, പഴങ്ങൾ എന്നിവയിൽ ചേർത്തും സലാഡുകൾ, സൂപ്പ് എന്നിവയിൽ ചേർത്തും കഴിക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.