Acid Reflux: നെഞ്ചെരിച്ചിലും വയറെരിച്ചിലും അലട്ടുന്നുവോ? ഈ ഭക്ഷണങ്ങൾ കഴിക്കാം

Control Acidity In Summers: വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ, ചീസ്, കൊഴുപ്പുള്ള മാംസം എന്നിങ്ങനെ കൊഴുപ്പ്, ഉപ്പ്, മസാലകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ആസിഡ് റിഫ്ലക്സിന് കാരണമാകാം.

Written by - Zee Malayalam News Desk | Last Updated : May 13, 2023, 12:03 PM IST
  • ആസിഡ് റിഫ്ലക്സിന്റെ ഭാ​ഗമായി വയറുവേദന, വയറിളക്കം എന്നിവ ഉണ്ടാകാം
  • വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ, ചീസ്, കൊഴുപ്പുള്ള മാംസം എന്നിവ കഴിക്കുന്നത് ആസിഡ് റിഫ്ലക്സിന് കാരണമാകാം
Acid Reflux: നെഞ്ചെരിച്ചിലും വയറെരിച്ചിലും അലട്ടുന്നുവോ? ഈ ഭക്ഷണങ്ങൾ കഴിക്കാം

ആസിഡ് റിഫ്ലക്സ്: പലർക്കും ആസിഡ് റിഫ്ലക്സ് (നെഞ്ചെരിച്ചിൽ) ഉണ്ടാകുന്നത് സാധാരണമാണെങ്കിലും, ചില ആളുകൾക്ക് അസഹനീയമായ വേദനയോടെ ഇവ ആരോ​ഗ്യത്തെ ബാധിക്കാറുണ്ട്. ഇത്തരക്കാർക്ക് ആസിഡ് റിഫ്ലക്സിന്റെ ഭാ​ഗമായി വയറുവേദന, വയറിളക്കം എന്നിവ ഉണ്ടാകാം. വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ, ചീസ്, കൊഴുപ്പുള്ള മാംസം എന്നിവ പോലുള്ള കൊഴുപ്പ്, ഉപ്പ്, മസാലകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ആസിഡ് റിഫ്ലക്സിന് കാരണമാകാം.

ഭക്ഷണശീലങ്ങളിൽ വരുത്തുന്ന ആരോ​ഗ്യകരമായ മാറ്റങ്ങൾ ആസിഡ് റിഫ്ലക്സിനെ ഒരു പരിധിവരെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കും. സംസ്കരിച്ചതും കൊഴുപ്പ് കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, ഇവ ആസിഡ് റിഫ്ലക്സിന് കാരണമാകും. ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുന്നത് നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ തുടങ്ങിയവയിൽ നിന്ന് ആശ്വാസം നൽകും.

അസിഡിറ്റി നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

അരി: ആസിഡ് റിഫ്ലക്സ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളുടെ കാര്യത്തിൽ അരി, പാസ്ത തുടങ്ങിയ അന്നജം അടങ്ങിയ ഭക്ഷണങ്ങൾ നല്ല തിരഞ്ഞെടുപ്പാണ്. അരി ദഹിപ്പിക്കാൻ എളുപ്പമാണ്. ഇവ വയറിന് വേദനയും അസിഡിറ്റിയും ഉണ്ടാക്കുന്നില്ല. പ്രീബയോട്ടിക് ഫൈബറിന്റെ സാന്നിധ്യം മൂലം നെഞ്ചെരിച്ചിൽ പോലുള്ള ലക്ഷണങ്ങളെ ലഘൂകരിക്കാൻ ഇത് സഹായിക്കുമെന്ന് ചില ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.

വാഴപ്പഴം: വാഴപ്പഴം പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ്. വാഴപ്പഴം കഴിക്കുന്നത് ആസിഡ് ഉത്പാദനം സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്നു. വാഴപ്പഴത്തിൽ ആൽക്കലൈൻ മാത്രമല്ല, അവയിൽ പെക്റ്റിനും അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ ദഹനം സു​ഗമമാക്കാൻ സഹായിക്കുന്നു.

ALSO READ: Mango For Weight Loss: പഴങ്ങളുടെ രാജാവ്... ​ഗുണങ്ങളാൽ സമ്പന്നം; മാമ്പഴം കഴിച്ചാൽ ശരീരഭാരം കുറയുമോ?

കുക്കുമ്പർ: വെള്ളരിക്ക ഒരു ആൽക്കലൈൻ ഭക്ഷണമാണ്. അതിനാൽ വെള്ളരിക്ക പിഎച്ച് മൂല്യം വർധിപ്പിച്ച് ശരീരത്തിലെ ആസിഡിനെ നിർവീര്യമാക്കുന്നു. കൂടാതെ, കുക്കുമ്പറിലെ ഉയർന്ന ജലാംശം (ഏകദേശം 95 ശതമാനം) മികച്ച കലോറി രഹിത ഭക്ഷണമായി ഇതിനെ മാറ്റുന്നു.

സബ്ജ വിത്തുകൾ (കസ് കസ്): സബ്ജ വിത്തുകൾ ശരീരത്തിൽ സ്വാഭാവിക ശീതീകരണമായി പ്രവർത്തിക്കുകയും അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യും. വെള്ളത്തിൽ കുതിർത്ത് കസ് കസ് കഴിക്കുന്നത് നെഞ്ചെരിച്ചിലിനെ തടയാൻ ഫലപ്രദമാണ്.

പച്ചക്കറികൾ: റൂട്ട് വെജിറ്റബിൾസ് അന്നജം അടങ്ങിയ പച്ചക്കറികളാണ്. ആരോഗ്യകരമായ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളും ദഹിപ്പിക്കാവുന്ന നാരുകളും നിറഞ്ഞതാണ് ഇവ. അവ വയറിൽ പ്രകോപനം, നെഞ്ചെരിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാക്കുന്നില്ല. എന്നാൽ, അധിക എണ്ണയോ മസാലകളോ ഉപയോഗിച്ച് അവ പാചകം ചെയ്യരുത്. കാരണം ഇത് ആസിഡ് റിഫ്ലക്സിന് കാരണമാകും. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ റൂട്ട് പച്ചക്കറികളിൽ ഉൾപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News