Raisins benefits: പ്രമേഹ രോഗിയാണോ...? ഉണക്ക മുന്തിരി ഇങ്ങനെ കഴിച്ചു നോക്കൂ...
Raisins Health Benefits: പ്രമേഹ രോഗികൾ ഉണക്കമുന്തിരി കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പ്രധാനമാണ്. അതുകൊണ്ടു തന്നെ പ്രമേഹ രോഗികള്‍ക്ക് ഭക്ഷണ കാര്യത്തില്‍ പല സംശയങ്ങളും ഉണ്ട്. അത്തരത്തിലൊന്നാണ് പ്രമേഹ രോഗികള്‍ക്ക് ഉണക്കമുന്തിരി കഴിക്കാമോ എന്നത്. ഉണക്കമുന്തിരി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുമോ അതോ നിയന്ത്രണത്തിലാക്കുമോ? തുടങ്ങിയ സംശയങ്ങളാണ് ഏറെയും. പ്രമേഹരോഗികൾക്കും ഉണക്കമുന്തിരി കഴിക്കാമെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം, എന്നാൽ ഇത് കഴിക്കുന്നതിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രമേഹരോഗികൾ ഉണക്കമുന്തിരി സ്ഥിരമായി കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാൻ കഴിയും, എന്നാൽ അവ കഴിക്കാൻ പ്രത്യേക മാർഗമുണ്ട്.
പ്രമേഹ രോഗികൾ ഉണക്കമുന്തിരി മിതമായ അളവിൽ കഴിക്കണം. രണ്ട് ടേബിൾസ്പൂൺ ഉണക്കമുന്തിരിയിൽ 15 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. കൂടാതെ, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകൾ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലുകളെ ശക്തിപ്പെടുത്തുന്ന ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ALSO READ: വിറക് ഉപയോഗിച്ചുള്ള പാചകം; ശ്വാസകോശ അർബുദം മുതൽ ക്ഷയം വരെ, രോഗങ്ങൾ നിരവധി
വ്യത്യസ്ത രീതികളിൽ ഉണക്കമുന്തിരി കഴിക്കാം. എന്നിരുന്നാലും, പ്രമേഹ രോഗികൾ ഉണക്കമുന്തിരി വെള്ളത്തോടൊപ്പം കഴിക്കണം. ഉണക്കമുന്തിരി രാത്രി വെള്ളത്തിൽ കുതിർത്തത് രാവിലെ ഇളം ചൂടുവെള്ളത്തിൽ കഴിക്കുന്നത് ഗുണം ചെയ്യും.
ഇത് കൂടാതെ, ഉണക്കമുന്തിരി സലാഡുകളിലോ പച്ചക്കറികളിലോ ചേർത്ത് കഴിക്കാം. പ്രമേഹ രോഗികൾ ഉണക്കമുന്തിരി കഴിക്കുന്നതിന്റെ അളവിൽ പ്രത്യേക ശ്രദ്ധ നൽകണം, അവർ ദിവസവും ഉണക്കമുന്തിരി നിയന്ത്രിത അളവിൽ കഴിച്ചാൽ ശരീരം ആരോഗ്യത്തോടെ നിലനിൽക്കുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രണവിധേയമാവുകയും ചെയ്യും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടണം)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.