വിറക് ഉപയോഗിച്ചുള്ള പാചകം; ശ്വാസകോശ അർബുദം മുതൽ ക്ഷയം വരെ, രോഗങ്ങൾ നിരവധി

വിറക് പോലുള്ള ഇന്ധനം നിരന്തരം ഉപയോ​ഗിക്കുന്നത് ശ്വാസകോശ അർബുദം മുതൽ ക്ഷയ രോ​ഗത്തിന് വരെ കാരണമാകുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 22, 2023, 05:47 PM IST
  • ശ്വാസകോശ അർബുദം മുതൽ ക്ഷയ രോ​ഗത്തിന് വരെ കാരണമാകും
  • രാജ്യത്ത് 77 ശതമാനം പേരും ഫോസിൽ ഇന്ധനങ്ങളാണ് പാചകത്തിന് ഉപയോഗിക്കുന്നത്
  • ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ബാധിക്കുന്നത് 90 ശതമാനവും സ്ത്രീകൾക്കും കുട്ടികൾക്കും
വിറക് ഉപയോഗിച്ചുള്ള പാചകം; ശ്വാസകോശ അർബുദം മുതൽ ക്ഷയം വരെ, രോഗങ്ങൾ നിരവധി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന പാചകരീതിയാണ് വിറക് ഉപയോഗിച്ചിട്ടുള്ളത്.എൽപിജി ​ഗ്യാസ് സ്റ്റൗ, വൈദ്യുതി ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന സ്റ്റൗ തുടങ്ങിയവ നിലവിലുണ്ടെങ്കിലും രാജ്യത്തെ ​ഗ്രാമപ്രദേശങ്ങളിൽ നല്ലൊരു ശതമാനവും ഇപ്പോഴും വിറക്, ചാണകം, കാർഷികാവശിഷ്‌ടങ്ങൾ തുടങ്ങിയവ ഉപയോ​ഗിച്ചാണ് പാചകം ചെയ്യുന്നത്. വിറകുകൾ കത്തിച്ചുള്ള പാചകം ​ഗുരുതര ആരോ​ഗ്യപ്രശ്‌നങ്ങൾക്ക് കാരമണാകുമെന്ന് റിപ്പോർട്ട്.

വിറക് പോലുള്ള ഇന്ധനം നിരന്തരം ഉപയോ​ഗിക്കുന്നത് ശ്വാസകോശ അർബുദം മുതൽ ക്ഷയ രോ​ഗത്തിന് വരെ കാരണമാകുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.അടുത്തിടെ നടത്തിയ  സർവേ പ്രകാരം രാജ്യത്ത് 77 ശതമാനം പേരും ഫോസിൽ ഇന്ധനങ്ങളാണ് പാചകത്തിന് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇതിനെ തുടർന്ന് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ബാധിക്കുന്നത് 90 ശതമാനവും സ്ത്രീകൾക്കും കുട്ടികൾക്കുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കാർബൺ മോണോക്സൈഡ്, അസ്ഥിരമായ ജൈവ സംയുക്തങ്ങൾ, നൈട്രജൻ ഓക്സൈഡ് ബെൻസീൻ, ഫോർമാൽഡിഹൈഡ് തുടങ്ങിയവ വിറക് കത്തിക്കുന്നതിലൂടെ പുറത്തേക്ക് വരുന്നു.

ഇവ മനുഷ്യരുടെ ശ്വാസകോശത്തെ മാത്രമല്ല രക്ത കുഴലുകൾ, തലച്ചോർ ഹൃദയം എന്നീ അവയവങ്ങളെ വളരെ ആഴത്തിൽ ബാധിക്കും.അർബുദം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ​ഗുരുതര ആരോ​ഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും.കത്തിക്കുന്നതിലൂടെ കാർബൺ ഡൈ ഓക്സൈഡും മീഥെയ്നും ചേരുകയാണ് വിറക് കത്തിക്കുന്നതിലൂടെ ഉണ്ടാവുന്നത്. ഇവ രണ്ടും കാലാവസ്ഥാ വ്യതിയാനത്തെ സ്വാധിനിക്കും. ഇന്ത്യയിലെ ആറാമത്തെ മരണ കാരണമായാണ് ​ഗാർഹിക മലിനീകരണത്തെ കണക്കാക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News