Students and Studies: പഠനത്തിലുള്ള താൽപ്പര്യക്കുറവ് ഇന്ന് വിദ്യാർത്ഥികൾക്കിടയിൽ ഒരു സാധാരണ പ്രശ്നമാണ്. സോഷ്യല്‍ മീഡിയയുടെ അതിപ്രസരം ഒരു പരിധി വരെ കുട്ടികളുടെ ഈ മാറ്റത്തിന് കാരണമാകാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ഈ ഒരു കാരണം കൂടാതെ മറ്റ് പല വ്യത്യസ്ത ഘടകങ്ങളും വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്നു. നമുക്കറിയാം, പലപ്പോഴും വിദ്യാർത്ഥികൾ അവരുടെ മനസ്സ് പഠനത്തിൽ വ്യാപൃതമാവുന്നില്ല, ഏകാഗ്രത ലഭിക്കുന്നില്ല എന്നിങ്ങനെ പരാതിപ്പെടാറുണ്ട്. പഠിക്കാന്‍ ശ്രമിയ്ക്കുന്നു, എന്നാല്‍, ഏകാഗ്രത ലഭിക്കുന്നില്ല, പഠിക്കാൻ ഇരിക്കുമ്പോൾ മനസ്സ് അലയാൻ തുടങ്ങും.. എന്നിങ്ങനെ കുട്ടികളുടെ പരാതികള്‍ അനവധിയാണ്.  


Also Read:  Men's Health: പുരുഷന്മാര്‍ ഈന്തപ്പഴം ധാരാളം കഴിയ്ക്കണം, കാരണമറിയാം


വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഇതെല്ലം മനസിന്‍റെ കളിയാണ്. പഠിക്കാൻ ആഗ്രഹമുണ്ടെങ്കിലും ചില കാരണങ്ങളാൽ കുട്ടികളുടെ ശ്രദ്ധ പഠനത്തിലേയ്ക്ക് കടക്കുന്നില്ല എങ്കില്‍ ആദ്യം അതിന്‍റെ കാരണം കണ്ടെത്തണം. മിക്ക വിദ്യാർത്ഥികളും പഠിക്കുമ്പോൾ ഈ തെറ്റ് ആവര്‍ത്തിക്കാറുണ്ട്, അതായത്, ഇടവേളയില്ലാതെ എല്ലാ വിഷയങ്ങളും ഒരേസമയം പഠിക്കാൻ അവർ ശ്രമിക്കുന്നു. 


Also Read:  Mobile Phone: ഇന്ത്യക്കാർ മൊബൈല്‍ ഫോണുകളിൽ ഏറ്റവും കൂടുതൽ തിരയുന്നത് എന്താണ്?
 
വിദ്യാർത്ഥികൾക്ക് പഠനത്തിൽ താൽപ്പര്യം കുറയുക എന്നത് മനസ്സിന്‍റെ അവസ്ഥയാണ് അല്ലെങ്കില്‍ മനസിന്‍റെ ക ളിയാണ്. പഠിക്കാൻ ആഗ്രഹമുണ്ടെങ്കിലും ചില കാരണങ്ങളാൽ നിങ്ങളുടെ ശ്രദ്ധ അതിലേക്ക് കടക്കുന്നില്ലെങ്കിൽ, ആദ്യം തന്നെ അതിന്‍റെ കാരണം കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിനായി വിദഗ്ധര്‍  നിര്‍ദ്ദേശിക്കുന ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കാം... 


പ്രസക്തിയുടെ അഭാവം


വിദ്യാർത്ഥികൾക്ക്  അവരുടെ പഠനത്തിന്‍റെ പ്രാധാന്യം കണ്ടെത്തുന്നതില്‍ പരാജയപ്പെടുമ്പോൾ, അവർക്ക് സ്വയം പഠനത്തോട് വിരക്തി തോന്നാം,  താൽപ്പര്യം നഷ്ടപ്പെടാം.


സമ്മര്‍ദ്ദം 


ഉയർന്ന തലത്തിലുള്ള അക്കാദമിക് സമ്മര്‍ദ്ദം  അത് മാതാപിതാക്കളിൽ നിന്നോ അദ്ധ്യാപകരിൽ നിന്നോ സമപ്രായക്കാരിൽ നിന്നോ ആകട്ടെ, ഒരു വിദ്യാർത്ഥിയുടെ പഠന താൽപ്പര്യത്തെ പ്രതികൂലമായി ബാധിക്കും.


പഠനത്തില്‍ നേരിടുന്ന  ബുദ്ധിമുട്ടുകൾ


പഠന കാര്യത്തില്‍ കുട്ടികള്‍ നേരിടുന്ന ചില വെല്ലുവിളികൾ അക്കാദമിക് പ്രവർത്തനങ്ങളിൽ അവരില്‍ നിരാശയ്ക്കും താൽപ്പര്യമില്ലായ്മയ്ക്കും കാരണമാകും.


സ്വയം അവലോകനത്തിന്‍റെ  അഭാവം


വിദ്യാർത്ഥികൾക്ക് അവർ പഠിക്കുന്നതിനെക്കുറിച്ചോ എങ്ങനെ പഠിക്കുന്നു എന്നതിനെക്കുറിച്ചോ ഒരു അഭിപ്രായം ഇല്ലെങ്കിൽ, അവർക്ക് പഠനത്തില്‍ താത്പര്യം കുറയാം.  
 
സ്‌മാർട്ട്‌ഫോണുകൾ


 സോഷ്യൽ മീഡിയയുടെ കടന്നുകയറ്റത്തോടെ വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരു  വെല്ലുവിളിയായി തോന്നിയേക്കാം.


മാറിയ അദ്ധ്യാപന രീതികൾ


പരമ്പരാഗത അദ്ധ്യാപന രീതികൾ ഒരു പക്ഷേ വിദ്യാർത്ഥികൾക്കിടയിൽ വിരസതയ്ക്കും താൽപ്പര്യമില്ലായ്മയ്ക്കും ഇടയാക്കാം  


ഗ്രേഡുകളിൽ അമിതമായ ഊന്നൽ


യഥാർത്ഥ പഠനത്തേക്കാൾ മികച്ച ഗ്രേഡുകൾ നേടുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അവരുടെ ആന്തരിക പ്രചോദനം നഷ്‌ടപ്പെട്ടേക്കാം.


ഫലപ്രദമല്ലാത്ത പഠനാന്തരീക്ഷം 


വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനകരമല്ലാത്തതായ പഠന അന്തരീക്ഷം ഒരു വിദ്യാർത്ഥിയുടെ പഠനത്തോടുള്ള ആവേശത്തെ തടസ്സപ്പെടുത്തും.


വ്യക്തിപരമായ പ്രശ്‌നങ്ങൾ


വീട്ടിലെ പ്രശ്‌നങ്ങളോ വൈകാരിക പ്രശ്‌നങ്ങളോ മറ്റ് വ്യക്തിപരമായ വെല്ലുവിളികളോ ഒരു വിദ്യാർത്ഥിയെ അവന്‍റെ പഠനത്തിൽ നിന്ന് വ്യതിചലിപ്പിക്കും.


 സമപ്രായക്കാരുടെ സ്വാധീനം 


നിഷേധാത്മകമായ സമപ്രായക്കാരുടെ സ്വാധീനം, അലസരായ, പഠിക്കാന്‍ താത്പര്യമില്ലാത്ത അങ്കിൽ തരംതാഴ്ത്തപ്പെട്ട വിദ്യാർത്ഥികളുമായുള്ള കൂട്ടുകെട്ട് ഒരു വിദ്യാർത്ഥിയുടെ മനോഭാവത്തെ ബാധിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.