കോവിഡ് രോഗബാധ (Covid 19) അതിരൂക്ഷമാകുന്നതിനോടൊപ്പം തന്നെ ബ്ലാക്ക് ഫംഗസ് ബാധയും വർധിക്കുന്നത് രാജ്യത്ത് ആശങ്ക പടർത്തുകയാണ്.  ഇതിനോടകം തന്നെ ഇന്ത്യയിൽ നിരവധി പേർക്ക് ഫംഗസ് ബാധ സ്ഥിരീകരിക്കുകയും നിരവധി പേർ മരണപ്പെടുകയും ചെയ്‌തു. ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെ?


COMMERCIAL BREAK
SCROLL TO CONTINUE READING

വൃത്തിഹീനമായ മാസ്‌ക്കുകൾ ഉപയോഗിക്കുന്നത്


ഇതുവരെ ബ്ലാക്ക് ഫംഗസ് (Black Fungus) സ്ഥിരീകരിച്ചിട്ടുള്ള എല്ലാവര്ക്കും , കോവിഡ് രോഗബാധ ഉണ്ടായിട്ടുള്ളവർക്കും, അല്ലാത്തവർക്കും കഴുകാത്തതും വൃത്തിഹീനമായതുമായ മാസ്കുകൾ ഉപയോഗിക്കുന്ന ശീലം ഉണ്ടായിരുന്നതായി കണ്ടെത്തി. വൃത്തിപൂർണ്ണമായ ശീലങ്ങൾ ഉണ്ടാക്കേണ്ടത് ബ്ലാക്ക് ഫംഗസ് പ്രതിരോധിക്കാൻ അത്യാവശ്യമാണ്. 


ALSO READ: White Fungus: എന്താണ് വൈറ്റ് ഫംഗസ്? ലക്ഷണങ്ങൾ എന്തൊക്കെ? Black Fungus നേക്കാൾ അപകടകാരിയോ?


സ്റ്റീറോയ്ഡ്സ് തെറ്റായ രീതിയിൽ ഉപയോഗിക്കുക


സ്ട്രോയിഡ്സ് തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത് മൂലം ബ്ലാക്ക് ഫയിംഗ്സ് രോഗബാധയുണ്ടാകും. ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന വിവരം അനുസരിച്ച് സ്റ്റീറോയ്ഡ്സ് കഴിക്കുന്നത് പ്രതിരോധ ശേഷി കുറയ്ക്കുകയും ബ്ലാക്ക് ഫംഗസ് ബാദ്ധ്യ്ക്ക് കാരണമാകുകയും ചെയ്‌തു, 


ALSO READ: Black Fungus ന് പിറകെ ഇന്ത്യയിൽ White Fungus റിപ്പോർട്ട് ചെയ്‌തു; വൈറ്റ് ഫംഗസ്, ബ്ലാക്ക് ഫംഗസിനെക്കാൾ അപകടകാരി


കോവിഡ് 19 രോഗബാധ


രോഗപ്രതിരോധ ശേഷി കുറയുന്നത് മൂലവും സ്റ്റീറോയ്ഡ്സ് ഉപയോഗിക്കുന്നത് മൂലവും കൊറോണ രോഗബാധിതരിൽ ബ്ലാക്ക് ഫംഗസ് രോഗബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.