White Fungus: എന്താണ് വൈറ്റ് ഫംഗസ്? ലക്ഷണങ്ങൾ എന്തൊക്കെ? Black Fungus നേക്കാൾ അപകടകാരിയോ?

കോവിഡ് രോഗവിമുക്തരിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയതിന് പിന്നാലെയാണ് ഇപ്പോൾ വൈറ്റ് ഫംഗസ് ബാധയും കണ്ടെത്തിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 21, 2021, 05:02 PM IST
  • കോവിഡ് രോഗവിമുക്തരിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയതിന് പിന്നാലെയാണ് ഇപ്പോൾ വൈറ്റ് ഫംഗസ് ബാധയും കണ്ടെത്തിയിരിക്കുന്നത്.
  • വ്യാഴാഴ്ചയാണ് ഇന്ത്യയിൽ വൈറ്റ് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
  • കോവിഡ് രോഗബാധ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ബിഹാറിലാണ് വൈറ്റ് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
  • 4 പേർക്കാണ് ഇപ്പോൾ വൈറ്റ് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
White Fungus: എന്താണ് വൈറ്റ് ഫംഗസ്? ലക്ഷണങ്ങൾ എന്തൊക്കെ? Black Fungus നേക്കാൾ അപകടകാരിയോ?

ഇന്ത്യയിൽ കോവിഡ് ഭീതിക്ക് പിന്നാലെ വൈറ്റ് ഫംഗസ് (White Fungus) ബാധയും റിപ്പോർട്ട് ചെയ്‌തു. കോവിഡ് രോഗവിമുക്തരിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയതിന് പിന്നാലെയാണ് ഇപ്പോൾ വൈറ്റ് ഫംഗസ് ബാധയും കണ്ടെത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇന്ത്യയിൽ വൈറ്റ് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

കോവിഡ് രോഗബാധ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ബിഹാറിലാണ് വൈറ്റ് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 4 പേർക്കാണ് ഇപ്പോൾ വൈറ്റ് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറ്റ് ഫയിംഗ്സ് (White Fungus) അടുത്ത എപിഡെമിക് ആയി മാറാനുള്ള സാധ്യതയും വളരെയധിമാണ്.

ALSO READ: Black Fungus ന് പിറകെ ഇന്ത്യയിൽ White Fungus റിപ്പോർട്ട് ചെയ്‌തു; വൈറ്റ് ഫംഗസ്, ബ്ലാക്ക് ഫംഗസിനെക്കാൾ അപകടകാരി

എന്താണ് വൈറ്റ് ഫംഗസ്?

കോവിഡ് 19 രോഗബാധയ്ക്ക് സമാനമായ ഫംഗൽ ബാധയാണ്. കോവിഡ് രോഗബാധയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് ഈ ഫംഗസ് ബാധയും കാണിക്കുന്നത്. ഇത് ആദ്യം ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. എന്നാൽ ബ്ലാക്ക് ഫംഗസിൽ നിന്ന് വ്യത്യസ്തമായി മറ്റ് അവയവങ്ങളിലേക്ക് ഇത് പെട്ടെന്ന് പടരും. ഇതാണ് ഈ ഫംഗസ് ബാധയെ കൂടുതൽ അപകടക്കാരിയാക്കുന്നത്.

ALSO READ: Black Fungus : ബ്ലാക്ക് ഫംഗസ് Epidemic ആയി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാർ

ലക്ഷണങ്ങൾ എന്തൊക്കെ? 

കോവിഡ് രോഗബാധയ്ക്ക് സമമായ ശ്വാസതടസ്സം, പനി, ജലദോഷം, മണം, സ്വാദ് എന്നിവ അറിയാനുള്ള കഴിവ് നഷ്ടപ്പെടുക തുടങ്ങിയ നിരവധി ലക്ഷണങ്ങൾ വൈറ്റ് ഫംഗസിന് കാണിക്കാറുണ്ട്. ബ്ലാക്ക് ഫംഗസിന് ചര്മ്മത്തിലെ നിറം നഷ്ടപ്പെടുന്നതായും , ശ്വാസതടസ്സവും, കാഴ്ച മങ്ങുന്ന പ്രശനങ്ങളും ഉണ്ടാകാറുണ്ട്.

ALSO READ: COVID-19 Vaccine : സംസ്ഥാനങ്ങളുടെ പക്കൽ 2 കോടിയോളം കോവിഡ് 19 വാക്‌സിൻ ഡോസുകൾ ലഭ്യമായിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ

പ്രമേഹ രോഗികൾ (Diabetics), എയിഡ്സ് രോഗികൾ, കിഡ്‌നി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർ എന്നിവർക്കാണ് ഫംഗസ് ബാധ ഉണ്ടാകാൻ കൂടുതൽ സാധ്യത. അതുകൂടാതെ കോവിഡ് രോഗബാധിതരിൽ ഓക്സിജൻ സിലിണ്ടർ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അശ്രദ്ധ കൊണ്ടും ഈ ഫംഗസ് ബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News