സൗന്ദര്യ സംരക്ഷണത്തിൽ പാദസംരക്ഷണത്തിനും തുല്യമായ പ്രാധാന്യമുണ്ട്. എന്നാൽ അതിനേറ്റവും വെല്ലുവിളിയാവുന്നത് പാദങ്ങളുടെ വിണ്ടു കീറലാണ്. കാലാവസ്ഥമാറ്റം, ദീർഘ നേരം നില്‍ക്കുക, അമിത വണ്ണം, അത്‌ലറ്റ്‌സ് ഫൂട്ട് തുടങ്ങി പല കാരണങ്ങളാൽ പാദങ്ങൾ വിണ്ടു കീറാം. സോറിയാസിസ് പോലുള്ള ത്വക്ക് രോഗം ഉള്ളവരിലും ഇത് കാണപ്പെടുന്നു. വിണ്ടു കീറുന്നതിൽ നിന്നും പാദങ്ങളെ സംരക്ഷിക്കാൻ വീട്ടിൽ തന്നെ പരിഹാര മാർ​ഗങ്ങളുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ധാരാളം വെള്ളം കുടിക്കുക. ശരീരത്തില്‍ ജലാംശം നഷ്ടപ്പെടുമ്പോഴാണ് വിണ്ടുകീറലിന്റെ ലക്ഷണങ്ങള്‍ വര്‍ദ്ധിക്കുന്നത്. പ്രതിദിനം 2-3 ലിറ്റര്‍ വെള്ളം കുടിക്കാം.


സോപ്പിന് പകരം സോപ്പ് ഫ്രീ സൊല്യൂഷനുകളോ ന്യൂട്രല്‍ സോപ്പുകളോ ഉപയോഗിക്കുക.


വൃത്തിയാക്കാനായി കാല്‍ കല്ലില്‍ ഉരയ്ക്കുന്നവരുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നതിലൂടെ കാല്‍ പാദം കൂടുതല്‍ പരുക്കനാകും.


ചെറു ചൂടുള്ള വെള്ളത്തില്‍ കുറച്ച് നാരങ്ങ നീര് ചേര്‍ത്ത് പാദങ്ങള്‍ 15 മിനിറ്റ് അതിൽ മുക്കി വയ്ക്കുക. തുടർന്ന്  ബ്രഷ് ഉപയോ​ഗിച്ച് പാദങ്ങള്‍ സ്‌ക്രബ് ചെയ്യുക. നാരങ്ങയിലടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍ ഘടകങ്ങൾ വിണ്ടു കീറലുകള്‍ വേഗത്തില്‍ ഉണങ്ങാന്‍ സഹായിക്കുന്നു.


Read Also:  ഈ ഭക്ഷണങ്ങൾക്കൊപ്പം തേൻ ചേർത്ത് കഴിക്കുന്നത് ഒഴിവാക്കുക


കുറഞ്ഞത് മൂന്ന് നേരമെങ്കിലും മോയ്‌സ്ചറൈസര്‍ പുരട്ടുക. ഇത് നിങ്ങളുടെ പാദങ്ങള്‍ വരണ്ടു പോകാതെ സംരക്ഷിക്കുന്നു.


മോയ്‌സ്ചറൈസറിന് പകരം വെളിച്ചെണ്ണയും ഉപയോഗിക്കാം. വെളിച്ചെണ്ണയില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് വിണ്ടു കീറല്‍ കുറയ്ക്കാന്‍ സഹായിക്കും.


അല്‍പം അരിപൊടിയും ചെറു നാരങ്ങ നീരും തേനില്‍ കലര്‍ത്തി വിണ്ടു കീറിയ ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. തേന്‍ നേരിട്ട് പുരട്ടുന്നതും ​ഗുണകരം.


വാഴപ്പഴത്തിന്റെ പള്‍പ്പ് കാലിലെ വിണ്ടു കീറിയ ഭാഗങ്ങളില്‍ പുരട്ടി മസാജ് ചെയ്യാം. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍, എ,ബി,സി തുടങ്ങിയവ വിണ്ടു കീറലിൽ നിന്നും പാദങ്ങളെ സംരക്ഷിക്കുന്നു.


കഞ്ഞിവെള്ളത്തിലേക്ക് തേനും അല്‍പം വിനാഗിരിയും ചേര്‍ത്ത് ലായനി തയ്യാറാക്കാം. ഇതിലേക്ക് കാലുകള്‍ മുക്കി വയ്ക്കാം.


ഗ്ലിസറിനും റോസ് വാട്ടറും അല്‍പം നാരങ്ങ നീരും ചേര്‍ത്തുള്ള  മിശ്രിതം കാലില്‍ പുരട്ടി മസാജ് ചെയ്യാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.