Health Tips: ഈ ഭക്ഷണങ്ങൾക്കൊപ്പം തേൻ ചേർത്ത് കഴിക്കുന്നത് ഒഴിവാക്കുക

തേൻ കഴിക്കാൻ ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. ആരോ​ഗ്യ ​ഗുണങ്ങൾ കൊണ്ടും സ്വാദ് കൊണ്ടും പലർക്കും പ്രിയപ്പെട്ട ഒന്നാണ് തേൻ. എന്നാൽ ചില ഭക്ഷ​ണങ്ങൾ തേനിനൊപ്പം കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല എന്നാണ് ചില ​ഗവേഷകർ പറയുന്നത്. 

 

തേൻ ചില ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുന്നത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് തേൻ ഈ ഭക്ഷണങ്ങളോടൊപ്പം ചേർത്ത് കഴിക്കാതെയിരിക്കാൻ ശ്രദ്ധിക്കുക. 

 

1 /6

തേനും നെയ്യും മിക്സ് ചെയ്യുമ്പോൾ ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ ശരീരത്തിലുണ്ടാകുകയും ശ്വാസതടസ്സം, ദഹനപ്രശ്നങ്ങൾ എന്നിവയുണ്ടാകുകയും ചെയ്യും.   

2 /6

മത്സ്യത്തിനൊപ്പം തേൻ കഴിക്കുന്നത് ശരീരത്തിൽ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.   

3 /6

വെള്ളരിക്കയും തേനും ചേർത്ത് കഴിക്കുമ്പോൾ ചിലർക്ക് ചർമ്മപ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും ഉണ്ടായേക്കാം.   

4 /6

മാമ്പഴം, പൈനാപ്പിൾ തുടങ്ങിയ പഴങ്ങൾ തേൻ ചേർത്ത് കഴിക്കാതെയിരിക്കുക. ഇത് പ്രമേഹമുള്ളവരിൽ പഞ്ചസാരയുടെ അളവ് വേ​ഗത്തിൽ വർധിക്കാൻ കാരണമാകും.   

5 /6

തേൻ തിളച്ച വെള്ളത്തിനൊപ്പം കഴിക്കുന്നത് നല്ലതല്ല. തേൻ 60 ഡി​ഗ്രീ സെൽഷ്യസിന് മുകളിൽ ചൂടാക്കുന്നത് ആരോ​ഗ്യത്തിന് ദോഷമാകും.

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)  

You May Like

Sponsored by Taboola