നമ്മുടെയൊക്കെ തിരക്കേറിയ ജീവിത ശൈലിയിൽ പ്രധാനമായി ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് തലവേദന. ഉറക്കക്കുറവ്, ഒരുപാട് ജോലി ചെയ്യുന്നത്, പിരിമുറുക്കം. ഭക്ഷണം ശരിയായി കഴിക്കാത്തത് അങ്ങനെ പലതും തലവേദനയ്ക്ക് കാരണമാകാറുണ്ട്. രാത്രി ഒരുപാട് വൈകി ഉറങ്ങുന്നതും, വെള്ളം കുടിയ്ക്കാത്തതും തലവേദന ഉണ്ടാകാൻ കാരണമാകാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിലപ്പോൾ വേദനസംഹാരികൾ (Pain Killer) കഴിയ്ക്കുന്നത് സഹായിക്കുമെങ്കിലും ചിലപ്പോൾ അതും ഫലിക്കാതെ വരാറുണ്ട്. എന്നാൽ ജീവിത ശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ, ചില ഭക്ഷണ ശീലങ്ങൾ ഇവയൊക്കെ ഈ തലവേദന കുറയ്ക്കാൻ സഹായിക്കാറുണ്ട്. അങ്ങനെ തലവേദന കുറയ്ക്കാൻ സഹായിക്കുന്ന ചില പൊടി കൈകൾ നോക്കാം.


ALSO READ: മൂന്ന് വട്ടം ചാടി ലക്ഷ്യം കണ്ടില്ല, അത്മവിശ്വസം കൈവിടാതെ പിന്നോട്ടില്ലെന്ന് ഉറച്ച് നാലമത് കൃത്യമായ ലാൻഡിങ്, ഒരു അ‍ഞ്ച് വയസുകാരിയുടെ നേട്ടം, കാണാം വീഡിയോ


മസ്സാജ് 


നമ്മുടെ ശരീരത്തിലുണ്ടാകുന്ന സ്‌ട്രെസും (Stress) ജോലി ചെയ്യുമ്പോൾ ശരിയായി ഇരിക്കാത്തതുമൊക്കെ പലപ്പോഴും തലവേദനയ്ക്ക് കാരണമാകും. ഇത് മൂലമുണ്ടകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗമാണ് മസ്സാജ്. മസ്സാജ് നമ്മുടെ പേശികളുടെ പിരിമുറുക്കം കുറയ്ക്കുകയും തലവേദന കുറയ്ക്കുകയും ചെയ്യും.


ചൂട്/തണുപ്പ് വെയ്ക്കുക


ചൂട് അല്ലെങ്കിൽ തണുപ്പ് വെയ്ക്കുന്നത് തലവേദന (Headache) കുറയ്ക്കാൻ സഹായിക്കും. ഒരു പ്ലാസ്റ്റിക് കവറിലോ തുണിയിലോ ഐസ് പൊതിഞ്ഞ് വേദനയുള്ള ഭാഗത്ത് വെയ്ക്കുക അത് ഉടനടി വേദന കുറയ്ക്കാൻ സഹായിക്കും. നിങ്ങൾക്ക് തണുപ്പ് ഇഷ്ടമല്ലാത്ത അല്ലെങ്കിൽ അസുഖങ്ങൾ ഉണ്ടാക്കുന്ന ആളാണെങ്കിൽ ചൂട് വെയ്ക്കാം. നിങ്ങൾക്ക് ഒരു ഹീറ്റ് പാക്ക് വാങ്ങി ചൂട് വി ല്ലാം ഒഴിച്ച് ഉപയോഗിക്കാം ഇതും വേദന കുറയ്ക്കാൻ സഹായിക്കും.


ALSO READ:  നാക്ക് പൊള്ളിയാൽ എന്തൊക്കെ ചെയ്യണം? ചില പൊടിക്കൈകൾ


പ്രാണായാമം


ടെൻഷനുമായി ബന്ധപ്പെട്ട തലവേദനകൾ കുറയ്ക്കാൻ ഏറ്റവും ഉത്തമം ശ്വസനവുമായി (Breathing) ബന്ധപ്പെട്ട വ്യായാമങ്ങൾ ചെയ്യുന്നതാണ്. സ്ഥിരമായി ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് തലവേദന ഉണ്ടാകാതിരിക്കാനും സഹായിക്കും. അത് മാത്രമല്ല മനസിന്റെ ഏകാഗ്രത വര്ധിപ്പിക്കണതും ശരീരത്തിന്റെ പ്രതിരോധ ശക്തി വർധിപ്പിക്കാനും ഈ വ്യായമങ്ങൾ സഹായിക്കും.  പിരിമുറുക്കം കുറയ്ക്കാനും ഇത് വളരെ ഉത്തമമായ വഴിയാണ്.


വെള്ളം കുടിയ്ക്കുക


ജലത്തിന്റെ (Water) അംശം ശരീരത്തിൽ കുറയുന്നത് എപ്പോഴും തലവേദയ്ക്കും തലകറക്കത്തിനും കാരണമാകാറുണ്ട്. അത് കൊണ്ട് തന്നെ തലവേദന ഉണ്ടാകുമ്പോൾ വെള്ളം കുടിയ്ക്കുന്നത് തലവേദന കുറയ്ക്കാൻ സഹായിക്കും. എന്നാൽ ഒരുപാട് ചായയോ കാപ്പിയോ കുടിക്കുന്നതും തലവേദയ്ക്ക് കാരണമാകാറുണ്ട്. അത് മൂലം മദ്യപാനം ശരീരത്തിൽ നിന്ന് ജലത്തിന്റെ അംശം കുറയാനും തലവേദന ഉണ്ടാക്കാനും കാരണമാകും.


ALSO READ: വേനൽക്കാലത്ത് Curd സൂപ്പർഫുഡ് ആണ്, ചർമ്മത്തിനും ആരോഗ്യത്തിനും ഉത്തമം


ഉറക്കം


ഉറക്കക്കുറവ് കൊണ്ട് നമ്മുക്ക് പല ആരോഗ്യ (Health) പ്രശ്നങ്ങൾ ഉണ്ടാകും. തലവേദന അതിൽ ഒന്നാണ്. ആവശ്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ തലവേദന ഉണ്ടാകും. ഉറക്കകുറവ് ഉണ്ടാകാതിരിക്കാൻ എന്നും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക. ഉറങ്ങുന്നതിന് മുമ്പ് മദ്യമോ, മധുരമോ, കാഫീനോ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. മാത്രമല്ല ഉറങ്ങുന്നതിന് മുമ്പ് ടീവിയോ മൊബൈലോ ഉപയോഗിക്കാതിരിക്കാനും ശ്രമിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.