ശ്വസിക്കാൻ,ഗന്ധം ആസ്വദിക്കാൻ,ശ്വസോച്ഛാസം (Breathing) തുടങ്ങി മൂക്ക് നമ്മുടെ മനസിന്റെ സ്വസ്ഥത കൂടിയാണ് മൂക്കിന്റെ ആരോഗ്യം. ലളിതമാണെന്ന് തോന്നുമെങ്കിൽ പരിചരണവും ശ്രദ്ധയും എപ്പോഴും വേണ്ടുന്ന അവയവങ്ങളിൽ ഒന്നാണ് മൂക്ക്. മൂക്കിലുണ്ടാകുന്ന ചില തകരാറുകളാണ് ഇനി പറയുന്ന പ്രശ്നങ്ങൾക്കൊക്കെയും കാരണം.
വിട്ടു മാറാത്ത ജലദോഷമാണ് ഇതിലൊന്ന്. അലർജിയുണ്ടായാലും ജലദോഷം വിട്ടുമാറാതെ നിൽക്കും. ചെറുപ്പത്തിലേ സൈന സൈറ്റിസ് വരുന്നത്, മൂക്കിൽ ദശ വളർന്നു നിൽക്കുന്നത്, സ്‌ഥിരമായി ടെൻഷനുണ്ടാകുന്നത് (Tension), ഉത്‌കണ്‌ഠ, നിരന്തരമായി കരയുന്നത് ഇവയെല്ലാം വിട്ടുമാറാത്ത ജലദോഷത്തിനുള്ള കാരണങ്ങളാണ്.
ALSO READ: Pedophilia: എന്താണ് പീഡോഫിലിയ? ആരാണ് പീഡോഫൈൽ ?
എന്തുകാരണം കൊണ്ടാണ് ജലദോഷമുണ്ടാകുന്നതെന്ന് കണ്ടെത്തിയിട്ടുവേണം ചികിത്സ ആരംഭിക്കാൻ. അതിനായി ഒരു ഇ. എൻ.ടി(ENT) സ്‌പെഷലിസ്‌റ്റിന്റെ സഹായം തേടുക.കുട്ടികൾ പഞ്ഞി, ബട്ടൻസ്, ഈർക്കിൽ മുതലായവ മൂക്കിൽ കയറ്റുന്നത് വളരെ അപകടകരമാണ്‌് അങ്ങനെ സംഭവിച്ചാൽ മൂക്ക് ശക്‌തിയായി ചീറ്റുകയാണ് വേണ്ടത്. മൂക്കിൽ കയറ്റിയ സാധനം വളരെ ശ്രദ്ധിച്ചുവേണം നീക്കം ചെയ്യാൻ.
ALSO READ: Sunstroke: സൂര്യാഘാതം എന്നാൽ എന്ത്? ഇതിൽ നിന്ന് രക്ഷനേടാനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ എന്തൊക്കെ?
മൂക്കിൽ (Nose) മൂർച്ചയേറിയ വസ്‌തുക്കൾ ഉപയോഗിച്ച് കുടുങ്ങിയിട്ടുള്ള വസ്‌തുക്കൾ നീക്കം ചെയ്യാൻ ശ്രമിക്കരുത്. ഇങ്ങനെ നീക്കം ചെയ്യാനുള്ള ശ്രമം വസ്‌തു ഉള്ളിലേക്ക് കൂടുതൽ കയറി അപകടം ഉണ്ടാകാനാണ് സാധ്യത.തണുത്ത കാറ്റ് കൊള്ളുമ്പോൾ ചിലർക്ക് നിരന്തരമായി തുമ്മൽ വരാറുണ്ട്. അലർജിയുള്ളവർക്ക് ഇടവിട്ടുള്ള തുമ്മലും മൂക്കൊലിപ്പും കാണാറുണ്ട്. ചിലർക്ക് തുമ്മലിൽ നിന്ന് ജലദോഷവും അമിതമായ മൂക്കൊലിപ്പും വരാറുണ്ട്. തുമ്മലിന്റെ കാരണം കണ്ടെത്തിയതിനു ശേഷം മാത്രമേ ചികിത്സ തുടങ്ങാൻ പാടുള്ളു.
മൂക്കിൽ നിന്നുള്ള രക്‌തസ്രാവമാണ് (Blood) പലപ്പോഴും ആളുകളെ ബുദ്ധിമുട്ടിക്കുന്നത് ഇതിനുള്ള കാരണങ്ങൾ പാലതാണ്. രക്‌തസ്രാവം ഉണ്ടായാൽ ഉടനെ ഇരുമൂക്കുകളും ചേർത്ത് പിടിച്ച് 15 മനിറ്റോളം അമർത്തിപ്പിടിച്ച് വായിലൂടെ ശ്വസിക്കുക. തുമ്മുകയോ ചീറ്റുകയോ ചെയ്യാതിരിക്കുക.ഇത് കൂടുതൽ രക്‌തസ്രാവത്തിന് ഇടയാക്കും. മൂക്കിനു പുറത്ത് ഐസ് കട്ടകൾവച്ചു തണുപ്പിക്കുന്നത് രക്‌തസ്രാവം നിലയ്‌ക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...