ചില ആളുകൾക്ക് ചുരുങ്ങിയ കാലയളവിൽ ഇന്സോമിനിയ അല്ലെങ്കിൽ ഉറക്കമില്ലായ്‌മ (Insomnia) ഉണ്ടാകാറുണ്ട്. ഉറങ്ങാൻ (Sleep)കഴിയാതിരിക്കുക, സുഖകരമായ ഉറക്കം ലഭിക്കാതിരിക്കുക ഇവയൊക്കെയാണ് പ്രധാന പ്രശ്‌നങ്ങൾ. ഈ പ്രശ്‌നങ്ങൾ വ്യക്തികൾക്ക് അനുസരിച്ചും സാഹചര്യങ്ങൾക്കാനിസരിച്ചും  വ്യത്യസ്തമായി കാണിക്കാറുണ്ട്. ഒരാൾക്ക് ഏറ്റവും കുറഞ്ഞത് 7 മണിക്കൂർ ഉറക്കമെങ്കിലും ലഭിക്കണം. കുട്ടികൾക്കത് 8 മണിക്കൂറാണ്.  കൂടുതൽ കാലം ഉറക്കകുറവ് നിലനിന്നാൽ ഡോക്ടറിനെ കാണേണ്ടത് അത്യാവശ്യമാണ്. ഇത് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പൊടിക്കൈകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

1) ലൈറ്റ് തെറാപ്പി  (Light Therapy)


മിക്കവരും ഉറക്കകുറവ് പരിഹരിക്കാൻ ഉപയോഗിക്കുന്ന ഒരു വഴിയാണിത്. കൂടുതൽ സൂര്യവെളിച്ചം (Sunlight) കൊള്ളുന്നത് ശരീരത്തിൽ മെലാടോണിന്റെ ഉത്പാദനം വധിപ്പിക്കും. നമ്മുടെ ഉറക്ക ചക്രം സാധാരണ നിലയിൽ ആക്കാൻ സഹായിക്കുന്ന ഹോർമോണാണ് മെലാടോണിൻ. രാവിലെ എഴുന്നേൽക്കുമ്പോൾ അര മണിക്കൂർ നടക്കുന്നത് സമയത്തിന് ഉറങ്ങാൻ സഹായിക്കും.


ALSO READ: Healthy Lunch:ചീരതോരനും,ഉപ്പേരിയും മറക്കാതെ കഴിക്കാം ഇൗ കറികൾ ഉച്ചക്ക് ഉൗണിനൊപ്പം


2) ധ്യാനം ( Meditation) 


സ്ഥിരമായി ധ്യാനിക്കുന്നത് ശ്വസനത്തിന്റെ വേഗം കുറച്ചും സ്ട്രെസ് ഹോർമോണിന്റെ അളവുകൾ കുറച്ചും ഉറങ്ങാൻ സഹായിക്കും. മനസ് ശാന്തമാക്കാനും, പിരിമുറുക്കം (Stress) കുറയ്ക്കാനും ഏകാഗ്രത വർധിപ്പിക്കാനും ധ്യാനം സഹായിക്കും. ഇത് ഉറക്കമില്ലായ്മ ഇല്ലാതാക്കാനും സഹായിക്കും.


3)  മദ്യപാനം, കഫീൻ എന്നിവ ഒഴിവാക്കുക


കഫീനും നിക്കോട്ടിനും ഉള്ളിൽ ചെല്ലുന്നത് ഉറക്കമില്ലായ്മയ്ക്ക് കാരണമാകും. കോഫി (Coffee), ചായ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയിലൊക്കെ കഫീനിന്റെ അളവുണ്ട്. ചോക്ലേറ്റ് കഴിക്കുന്നതും ഉറക്കകുറവിന് കാരണമാകാറുണ്ട്.  ഇത് പോലെ തന്നെ മദ്യം (Alcohol)കഴിക്കുന്നത് നമ്മെ ഉറങ്ങുന്നതിൽ നിന്നും തടയും.


ALSO READ: Yawning: നിങ്ങൾ നിരന്തരം കോട്ടുവായിടുന്ന ആളാണോ? ശ്രദ്ധിക്കുക ഈ രോഗങ്ങളുടെ ലക്ഷണമാകാം


4) മധുരം കഴിക്കുന്നത് കുറയ്ക്കുക 


മധുരം കഴിക്കുന്നത് നമ്മുക്ക് പെട്ടന്ന് എനർജി തരുമെങ്കിലും ബ്ലഡിലെ (Blood Sugar) ഷുഗറിന്റെ അളവിൽ വ്യത്യാസ്സം കൊണ്ട് വരും. രാത്രിയിൽ ബ്ലഡിലെ ഷുഗറിന്റെ അളവ് കുറഞ്ഞാൽ ഉറക്കകുറവിന് കാരണമാകും. 


5) കമോമൈൽ ടി (Chamomile Tea)


 കമോമൈൽ ടി ദഹനം സുഗമമാക്കുകയും, ടെൻഷനും (Tension), സ്‌ട്രെസും, ഉത്കണ്ഠയും കുറച്ച് ഇന്സോമിനിയ പരിഹരിക്കാൻ സഹായിക്കും. എന്നാൽ ഉറങ്ങുന്നതിന് തൊട്ട് മുമ്പോ ഉറക്കത്തിനിടയിൽ എഴുന്നേറ്റോ കമോമൈൽ ടി കുടിക്കരുത്. അത് വിപരീതഫലം ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.