Diabetes നെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്തണോ? ഈ എളുപ്പവഴികൾ നിങ്ങളെ സഹായിച്ചേക്കും

1 /5

കേരളം ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് ജീവിത ശൈലി രോഗങ്ങൾ. അതിൽ പ്രധാനപ്പെട്ട ഒന്നാണ് Diabetes അഥവാ പ്രമേഹം. നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തിൽ അനാരോഗ്യപരമായ ജീവിത ശൈലികൾ സ്വീകരിക്കുന്നതാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. നിങ്ങളുടെ ജീവിത ശൈലിയിൽ കൊണ്ട് വരുന്ന ചെറിയ ചില മാറ്റങ്ങൾക്ക് പോലും പ്രമേഹത്തെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്താൻ സഹായിക്കും.  

2 /5

ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് രക്തത്തിലുണ്ടാകുന്ന പ്രമേഹത്തിന്റെ അളവ് വർധിക്കാൻ കാരണമാകും. മാത്രമല്ല അമിത വണ്ണം ഉണ്ടാക്കുകയും ചെയ്യും. അമിത വണ്ണം ഉള്ളവർക്ക് ടൈപ്പ് 2  Diabetes  വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

3 /5

ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക. സ്ഥിരമായി വ്യായാമം ചെയ്യുന്നത് പ്രമേഹം ഒഴിവാക്കാൻ സഹായിക്കും.

4 /5

ജങ്ക്  ഫുഡിൽ എണ്ണയുടെ (Oil)അളവ് വൻ തോതിൽ ഉണ്ടാകാറുണ്ട്.  മാത്രമല്ല ഇത്തരം ആഹാരങ്ങളിൽ കൊഴുപ്പും അധികമായി കാണാറുണ്ട്. അതിനാൽ ജങ്ക് ഫുഡ് ഒഴിവാക്കുന്നതും വീട്ടിൽ പാചകം ചെയ്ത ഭക്ഷണം കഴിക്കുന്നതും പ്രമേഹത്തെ ചെറുത്ത് നിർത്താൻ സഹായിക്കും.

5 /5

പുകവലി ഉപേക്ഷിക്കുന്നതും മദ്യപാനം കുറയ്ക്കുന്നതും പ്രമേഹം വരാനുള്ള സാധ്യതയെ കുറയ്ക്കും. ഇത് മൂലം ഉണ്ടാകുന്ന മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് രക്ഷ നേടാനും സഹായിക്കും 

You May Like

Sponsored by Taboola