ഇന്ന് ഫെബ്രുവരി 7 മുതൽ 7 ദിവസങ്ങളാണ് വാലൻന്റൈൻ ദിനങ്ങളായി ആചരിക്കുന്നത്. ഇന്ന് ഫെബ്രുവരി 7 റോസ് ഡേയായി ആണ് ആചരിക്കുന്നത്. പങ്കാളികളെ കൂടാതെ സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും അഭിനന്ദിക്കാനും, അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാനും ഈ ദിവസം ഉപയോഗിക്കാറുണ്ട്. ഓരോ റോസ പൂക്കൾക്കും വ്യത്യസ്തമായ അർത്ഥമാണ് ഉള്ളത്. എന്തൊക്കെയാണ് ഒരോ റോസാ പൂവിന്റെയും അർധം.


COMMERCIAL BREAK
SCROLL TO CONTINUE READING

ചുവന്ന റോസ പൂക്കൾ


ചുവന്ന റോസാപ്പൂക്കൾ സ്നേഹത്തിന്റെ അല്ലെങ്കിൽ പ്രണയത്തിന്റെ പ്രതീകമാണ്. നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരാൾക്ക് ഒരു  ചുവന്ന റോസാപ്പൂവ് നൽകുന്നത് നിങ്ങൾക്ക് പ്രണയിതാവിനോടുള്ള കരുതലും വാത്സല്യവും അറിയിക്കാൻ സഹായിക്കും. നിങ്ങളുടെ ജീവിതത്തിൽ അവർ എത്രമാത്രം പ്രാധാന്യമുള്ളവരാണെന്ന് അറിയിക്കാനും ചുവന്ന റോസാപൂക്കളാണ് നല്ലത്.


ALSO READ: Valentine's Week 2022 | 'പ്രൊപ്പോസ് ഡേ മുതൽ പ്രോമിസ് ഡേ' വരെ, പ്രണയം പറയാൻ ഈ നാളുകൾ...


പിങ്ക് റോസ പൂക്കൾ


പിങ്ക് നിറത്തിലുള്ള റോസാ പൂക്കൾ സൗന്ദര്യത്തിന്റെ പ്രതീകമാണ്. പിങ്ക് നിറത്തിലുള്ള വ്യത്യസ്ത ഷേഡുകലിലുള്ള റോസാപൂക്കൾക്ക് വ്യത്യാസത അർധമാണ് ഉള്ളത്. ഡാർക്ക് പിങ്ക്  സഹതാപത്തിന്റെയും ഇളം പിങ്ക് നന്ദിയുടെയും പ്രതീകങ്ങളായിയാണ് കണക്കാക്കുന്നത്.


ALSO READ: Masala Tea Health Benefits: മസാല ചായ ദിവസവും കുടിക്കാം, കാരണവും ഗുണങ്ങളും അറിയാം


വെള്ള റോസ പൂക്കൾ 


 വെള്ള റോസാ പൂക്കൾ  ഒരിക്കലും റോസ് ദിനത്തിൽ സമ്മാനമായി നൽകരുത്. വെള്ള റോസ പൂക്കൾ പരിശുദ്ധിയുടെയും നിഷ്കളങ്കതയുടെയും പ്രതീകമാണെങ്കിലും ഇവ സാധാരണയായി ശവ സംസ്ക്കാര ചടങ്ങുകൾക്ക് ഉപയോഗിക്കാറുണ്ട്. അതിനാലാണ് ഈ പൂക്കൾ കൊടുക്കാൻ പാടില്ലെന്ന് പറയുന്നത്.


ALSO READ: Craft Work Talents | കല്ല്യാണസൗഗന്ധികത്തിലെ ഭീമൻ രൂപമുണ്ട് കോവളത്തെ ക്രാഫ്റ്റ് വില്ലേജിൽ; നിർമ്മിച്ചത് പതിനെട്ടായിരം പേപ്പർ തുണ്ടുകളിൽ!


 


ലാവെൻഡർ റോസ്


ആദ്യ കാഴ്ചയിൽ തന്നെ ആരോടെങ്കിലും പ്രണയം തോന്നിയാൽ  അയാൾക്ക് ലാവണ്ടർ റോസാപ്പൂക്കൾ സമ്മാനമായി നൽകാം. ഈ നിറത്തിലെ റോസ പൂക്കൾ ആകർഷണീയതയുടെ പ്രതീകമായിയാണ് കണക്കാക്കുന്നത്.


റോസാപൂമൊട്ടുകൾ 


പൂർണ്ണമായി പൂക്കാത്ത റോസാപ്പൂവ്  വികസിച്ചുകൊണ്ടിരിക്കുന്ന സ്നേഹത്തിന്റെ തെളിവാണ്. നിങ്ങളും ഈ വ്യക്തിയും ഒരു രഹസ്യ ബന്ധത്തിലാണെന്നും ഇതിനെ പറ്റി ആർക്കും അറിയില്ലെന്നും ഇത് സൂചിപ്പിക്കുന്നു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.