Masala Tea Health Benefits: മസാല ചായ ദിവസവും കുടിക്കാം, കാരണവും ഗുണങ്ങളും അറിയാം

ശൈത്യകാലത്ത്  ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജവും ഊഷ്മളതയും  നല്‍കാന്‍ ഒരു  കപ്പ്‌ മസാല ചായയ്ക്ക് കഴിയും....

Written by - Zee Malayalam News Desk | Last Updated : Feb 6, 2022, 11:45 PM IST
  • നിരവധി സുഗന്ധവ്യഞ്ജനങ്ങൾ ചേര്‍ത്താണ് മസാല ചായ നിര്‍മ്മിക്കുന്നത്.
  • കറുവാപ്പട്ട, ഗ്രാമ്പൂ, ഏലക്ക, ജാതിക്ക, കുങ്കുമപ്പൂവ്, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ശരീരത്തിന് ചൂട് പകരുകയും മെറ്റബോളിസവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Masala Tea Health Benefits: മസാല ചായ ദിവസവും കുടിക്കാം, കാരണവും ഗുണങ്ങളും അറിയാം

Masala Tea Health Benefits: ശൈത്യകാലത്ത്  ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജവും ഊഷ്മളതയും  നല്‍കാന്‍ ഒരു  കപ്പ്‌ മസാല ചായയ്ക്ക് കഴിയും....

നിരവധി സുഗന്ധവ്യഞ്ജനങ്ങൾ ചേര്‍ത്താണ് മസാല ചായ നിര്‍മ്മിക്കുന്നത്. കറുവാപ്പട്ട, ഗ്രാമ്പൂ, ഏലക്ക, ജാതിക്ക, കുങ്കുമപ്പൂവ്, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ശരീരത്തിന് ചൂട് പകരുകയും മെറ്റബോളിസവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ശൈത്യകാലത്ത് കമ്പിളി വസ്ത്രങ്ങള്‍ ധരിച്ച് ശരീരത്തിന്  ചൂട് നല്‍കാന്‍ സാധിക്കും. എന്നാല്‍,  ശരീരത്തിന് ഉള്ളില്‍നിന്നും ചൂട് നല്‍കുക  എന്നതും പ്രധാനമാണ്. ഇതിന് ഒരു ചൂടുള്ള പാനീയം ഭക്ഷണക്രമത്തില്‍  ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുക. അതിനായി ചെയ്യാവുന്ന ഏറ്റവും എളുപ്പമായ മാര്‍ഗം  നിങ്ങളുടെ ചായയിൽ കുറച്ച് സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുക എന്നതാണ്. 

Also Read: Heart Health: ഹൃദയാരോഗ്യത്തിന് സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മസാല ചായ നിങ്ങളുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.
ശൈത്യകാലത്ത്, എല്ലുകളെ മരവിപ്പിക്കുന്ന തണുപ്പിനെ ചെറുക്കുന്നതിന് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഊഷ്മളത നൽകാൻ ഒരു ചൂടുള്ള കപ്പ് മസാല ചായയ്ക്ക് കഴിയും. കറുവാപ്പട്ട, ഗ്രാമ്പൂ, ഏലക്ക, ജാതിക്ക, കുങ്കുമപ്പൂവ്, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ശരീരത്തെ ചൂടാക്കുകയും ഉപാപചയ പ്രവർത്തനവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Also Read: Ajwain Benefits: അയമോദകം രാത്രിയിൽ കഴിക്കൂ, ലഭിക്കും ഈ 3 ഗുണങ്ങൾ

ചായയില്‍ നിരവധി  സുഗന്ധവ്യഞ്ജനങ്ങൾ പണ്ടുമുതലേ ഉപയോഗിച്ചിരുന്നു. പലതരത്തിലുള്ള മസാല ചായകള്‍ ലഭ്യമാണ്.  ശൈത്യകാലത്ത് അവഗണിക്കാൻ പാടില്ലാത്ത ഏറ്റവും അറിയപ്പെടുന്ന മൂന്ന് മസാല ചായകൾ ഇവയാണ്:

Also Read: Health benefits of Makhana: പോഷകസമൃദ്ധം, ആരോഗ്യഗുണങ്ങൾ ഏറെ, മഖാന കഴിയ്ക്കാന്‍ മറക്കരുത്

ഇഞ്ചി ചായ (Ginger Tea): പല മസാല ചായ മിശ്രിതങ്ങളിലും ഇഞ്ചി ഒരു ഘടകമാണ്. ഗ്രീൻ ടീ, ബ്ലാക്ക് ടീ, ഒലോങ് ടീ എന്നിവയും  ഇഞ്ചി ചേര്‍ത്ത് ലഭ്യമാണ്.  ഇഞ്ചി ചായയ്ക്ക് ഊഷ്മളമായ, എരിവുള്ള, ചെറുതായി മധുരമുള്ള രുചി നൽകുന്നു. പുരാതന കാലം മുതൽ ചായയിൽ ഉപയോഗിച്ചിരുന്ന ഇഞ്ചി ഇപ്പോൾ ലോകമെമ്പാടുമുള്ള ചായകളിൽ കാണാം.

കറുവപ്പട്ട ചായ (Cinnamon tea):കറുവപ്പട്ട സാധാരണയായി ബ്ലാക്ക് ടീയുടെ രുചി കൂട്ടാൻ ഉപയോഗിക്കുന്നു, പക്ഷേ ഇത് ഗ്രീന്‍ ടീ, ഒലോങ് ടീ അല്ലെങ്കിൽ പ്യൂർ ടീ എന്നിവയ്ക്ക് രുചി നൽകാനും ഉപയോഗിക്കാം. 

മസാല ചായയുടെ ചില ഗുണങ്ങൾ ഇവയാണ് (Some of the few benefits of having spiced tea in winter season) 

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു (Boosts immunity:) മസാല ചായ ശരീരത്തിന്‍റെ  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.  മസാലകള്‍ ചേർത്ത ചായയിലെ ആന്‍റിഓക്‌സിഡന്‍റുകൾ ശരീരത്തിന്‍റെ  പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ജലദോഷം, പനി എന്നിവയെ ചെറുക്കാനും സഹായിക്കുന്നു.

വീക്കം (Inflammation): മസാല ചായയില്‍ അടങ്ങിയിരിയ്ക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍  വീക്കം, വേദന എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. കുങ്കുമപ്പൂ കലർന്ന ചായ കുടിക്കുകയോ അല്ലെങ്കിൽ കുറച്ച് ഗ്രാമ്പൂ ചെത്ത് തിളപ്പിച്ച വെള്ളം കുടിയ്ക്കുകയോ  ചെയ്യുന്നത്  ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിലൂടെ വേദന ഒഴിവാക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു.

ശരീരഭാരം കുറയ്ക്കുക  (Weight loss): മസാല ചായകളിൽ കലോറി കുറവും എന്നാൽ ഉയർന്ന പോഷകമൂല്യവും ഉള്ളതിനാൽ, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആർക്കും അവ അനുയോജ്യമായ പാനീയമാണ്. നിങ്ങളുടെ ചായയിൽ ഏതാനും തുള്ളി നാരങ്ങാനീര് ചേര്‍ക്കുക. ഇത് ഒരു മികച്ച ബോഡി ടോണിക്ക് ആയി പ്രവർത്തിക്കുകയും വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

രക്തചംക്രമണം (Blood circulation): ശരിയയ വ്യായാമത്തിന്‍റെ അഭാവം മൂലം, ശൈത്യകാലത്ത് നമ്മുടെ ശരീരം കഠിനമാവുകയും രക്തചംക്രമണം ദുർബലമാവുകയും ചെയ്യുന്നു. കറുവപ്പട്ട ചായ രക്തചംക്രമണം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.

മെച്ചപ്പെട്ട ദഹനം (Improved digestion): ശൈത്യകാലത്ത്, ഏവര്‍ക്കും സ്പൈസി  ഭക്ഷണം ഇഷ്ടമാണ്. എന്നാല്‍, വ്യായാമത്തിന്‍റെ കുറവ് ദഹനപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇഞ്ചി, പുതിന  എന്നിവ ചേർത്ത ചായ എറെ ഗുണകരമാണ്.  

ഊർജം വർദ്ധിപ്പിക്കുന്നു  (Boosts energy): എനർജി ഡ്രിങ്കുകളിൽ ഉയർന്ന അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്, ഇത് ഒരാളുടെ ആരോഗ്യത്തിന് ഹാനികരമാകാം. എന്നാല്‍, , മസാലകൾ അടങ്ങിയ ചായ ഒരു പ്രകൃതിദത്ത ഊർജ്ജ ബൂസ്റ്ററായി ഉപയോഗിക്കാം, കാരണം അതിന്  നെഗറ്റീവ് പാർശ്വഫലങ്ങളൊന്നുമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News