തിരുവനന്തപുരം: പതിനെട്ടായിരം പേപ്പർ തുണ്ടുകളിൽ കഥകളിയുടെ കല്ല്യാണസൗഗന്ധികം പോട്രേറ്റുകൾ തീർത്താണ് ആശ അനീഷ് ശ്രദ്ധേയമാകുന്നത്. തിരുവനന്തപുരത്തെ കോവളത്തുള്ള ക്രാഫ്റ്റ് വില്ലേജിലെ (Kovalam Craft Village) കലാകാരിയായ ആശ ട്വിൽറ്റ് പേപ്പറുകൾ ഉപയോഗിച്ച് മൂന്ന് മാസമെടുത്താണ് കല്ല്യാണസൗഗന്ധികത്തിലെ പടുകൂറ്റൻ രൂപം പൂർത്തികരിച്ചത്.
പേപ്പർ തുണ്ടുകൾ ചേർത്തുള്ള വിവിധയിനം പോട്രേറ്റുകൾ നിർമ്മിച്ചാണ് കോട്ടയം സ്വദേശി ആശ അനീഷ് വേറിട്ടതാകുന്നത്. ആശയുടെ കലാവിരുതുകൾ വ്യത്യസ്തമാർന്ന അനുഭവമാണ് ക്രാഫ്റ്റ് വില്ലേജിലേക്ക് വരുന്നവർക്ക് സമ്മാനിക്കുന്നത്. ഇത്തരത്തിൽ ഇവിടെ നിർമ്മിക്കുന്ന പ്രോട്ടേറ്റുകൾ ഒരുപോലെ ആരെയും വിസ്മയിപ്പിക്കുകയും അമ്പരിപ്പിക്കുകയും ചെയ്യും.
രാഷ്ട്രീയ നേതാക്കൾ, സാമുദായിക ആചാര്യർ, സിനിമ താരങ്ങൾ, വിവിധ കലാരൂപങ്ങൾ തുടങ്ങി വ്യത്യസ്തയിനം പ്രോട്രേറ്റുകളാണ് ആശയുടെ തൂലികയിൽ നിന്ന് പിറവിയെടുക്കുന്നത്. പ്രോട്രേറ്റുകളിലെടുത്തു പറയാൻ പിണറായി വിജയൻ, നരേന്ദ്രമോദി, കടകംപള്ളി സുരേന്ദ്രൻ, പി ശ്രീരാമകൃഷ്ണൻ, കെ എസ് ചിത്ര, മോഹൻലാൽ, മമ്മൂട്ടി, ശ്രീ നാരായണഗുരു, ഗണപതിവിഗ്രഹങ്ങളുടെ നിർമ്മിതി തുടങ്ങിയവയുമുണ്ട്.
നിരവധി പ്രമുഖരുടെ പോട്രേറ്റുകൾക്കൊപ്പം ആറടി ഉയരത്തിൽ ട്വിറ്റൽറ്റ് പേപ്പർ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള കഥകളിയിലെ കല്യാണസൗഗന്ധികം രൂപമാണ് പ്രധാനആകർഷണം. ഗ്രാഫിക് ഡിസൈനറായി അറിയപ്പെട്ടിരുന്ന ഈ കലാകാരി ആറുമാസം മുമ്പാണ് ക്വിൽറ്റ് പേപ്പർ ക്രാഫ്റ്റിലേക്ക് കടക്കുന്നത്.
കുടുംബത്തിൻ്റെ പൂർണ്ണ പിന്തുണ കൂടി ലഭിച്ചതോടെ ആശക്ക് ഈ മേഖലയിൽ തൻ്റെതായ ചുവടുറപ്പിക്കാൻ നന്നായി കഴിഞ്ഞു. ഭർത്താവ് അനീഷും മക്കളായ കാശിനാഥനും ദേവനന്ദയും സഹായത്തിനായി എപ്പോഴും ആർഷയ്ക്കൊപ്പമുണ്ട്.
വ്യത്യസ്ത നിറത്തിലുള്ള പേപ്പർതുണ്ടുകൾ സൂക്ഷ്മമായി മടക്കിയൊരുക്കിയാണ് പോട്രേറ്റുകൾ നിർമ്മിക്കുന്നത്. ആരെയും അത്ഭുതപ്പെടുത്തുന്ന ഇത്തരം ഭംഗിയുള്ള ചിത്രങ്ങൾ വാങ്ങാൻ ആവശ്യക്കാരും ഏറെയാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
ALSO READ : രണ്ട് മാസം കൊണ്ട് അഫ്ന വരച്ചത് 60 ചിത്രങ്ങൾ; എക്സിബിഷൻ കാണാൻ അലൻസീയറും ; വഴികാട്ടിയായി അധ്യാപകൻ സജിത്ത്
വെറുമൊരു ഗ്രാഫിക് ഡിസൈനറായ തനിക്ക് ട്വിൽറ്റ് പേപ്പർ ക്രാഫ്റ്റിലൂടെ ഇത്രയുമധികം ആളുകളുടെ ചിത്രം വരയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞു പോയ ലോക്ക്ഡൗൺ കാലം ക്രിയാത്മകമായി വിനിയോഗിക്കുക മാത്രമായിരുന്നു ഇതിൽ പ്രധാന ലക്ഷ്യമായി തൻ്റെ മുന്നിലുണ്ടായിരുതെന്നും ആശ പറയുന്നു.
കോവളത്തെ ക്രാഫ്റ്റ് വില്ലേജും തനിക്ക് വരകൾക്കു വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്നതായും അവർ വ്യക്തമാക്കുന്നു. ഇവിടെത്തിയാൽ ആളുകൾക്ക് ഈ മനോഹര ചിത്രങ്ങൾ കണ്ട് ഇഷ്ടപ്പെട്ടവ വാങ്ങി മടങ്ങുകയും ചെയ്യാം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.