ഓണസദ്യയിൽ ഒഴിവാക്കാനാവാത്ത വിഭവങ്ങളില്‍ ഒന്നാണ് ശര്‍ക്കരവരട്ടി. പണ്ട് സദ്യയ്ക്കുള്ള വിഭവങ്ങൾ എല്ലാം വീട്ടിൽത്തന്നെയാണ് ഒരുക്കിയിരുന്നത്. ഇന്ന് ഈ വിഭവങ്ങൾ എല്ലാം തന്നെ ഓർഡർ ചെയ്താൽ വീട്ടിലെത്തും. എന്നാല്‍, ഓണം എന്നത് ​ഗൃഹാതുരതയാണ്. ഓണസദ്യയ്ക്കുള്ള വിഭവങ്ങൾ എല്ലാം വീട്ടിൽ തന്നെ ഒരുക്കുന്നത് സന്തോഷമാണ്. ഓണം എന്ന് പറയുമ്പോള്‍ ആദ്യം തന്നെ ഓർമ്മ വരുന്ന ശർക്കര വരട്ടി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആവശ്യമുള്ള സാധനങ്ങള്‍


ഏത്തക്ക- അര കിലോ
ശര്‍ക്കര- കാല്‍ കിലോ
ഏലയ്ക്കാപ്പൊടി- രണ്ട് ടീസ്പൂണ്‍
ജീരകപ്പൊടി- അര ടീസ്പൂണ്‍
വെളിച്ചെണ്ണ- വറുക്കാന്‍ ആവശ്യത്തിന്


ALSO READ: Onam 2023 Koottu Curry: ഓണത്തിനൊരു കിടുക്കാച്ചി കൂട്ടുകറിയായാലോ? ഇങ്ങനെ ഉണ്ടാക്കി നോക്കൂ


തയ്യാറാക്കുന്ന വിധം


ഏത്തക്കായ ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തിലേക്കിടുക. ശര്‍ക്കര അൽപം വെള്ളം ചേർത്ത് ചൂടാക്കി, ശർക്കര പാനി തയ്യാറാക്കുക. ഇത് അരിച്ചെടുത്ത് വയ്ക്കുക. അതിന് ശേഷം ഏലയ്ക്ക, ജീരകം എന്നിവ ശര്‍ക്കര പാനിയിലേക്ക് ചേര്‍ത്ത് നല്ലതു പോലെ ഇളക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. അരിഞ്ഞ് വച്ചിരിക്കുന്ന ഏത്തക്കായ വെള്ളത്തിൽ നിന്ന് കോരി വെള്ളം കളഞ്ഞ് എണ്ണയില്‍ വറുത്ത് കോരുക. ഏത്തക്കായ കഷ്ണങ്ങൾ ബ്രൗണ്‍ നിറമാകുമ്പോള്‍ ഇത് കോരി ശര്‍ക്കര പാനിയിലേക്ക് ചേർക്കുക. അല്‍പസമയത്തിന് ശേഷം ഇതില്‍ നിന്ന് മാറ്റി തണുക്കാൻ വയ്ക്കുക. ശർക്കര വരട്ടി റെഡി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.