പല്ലിന്റെ ആകൃതി പറയും നിങ്ങളുടെ സ്വഭാവം
ഓവൽ ഷെയ്പ്പിലാണ് നിങ്ങളുടെ പല്ലുകളെങ്കിൽ കലാപരമായി മുന്നേറുന്നവരായിരിക്കും. മറ്റുള്ളവരുടെ വികാരങ്ങളെ മനസിലാക്കാനും ഇക്കൂട്ടർക്ക് സാധിക്കും.
ഓരോരുത്തരുടെയും പല്ലുകളുടെ ഘടനയിൽ വ്യത്യാസമുണ്ട്. ചിലരുടെ പല്ലുകൾ അവരുടെ സൗന്ദര്യം വർധിപ്പിക്കുന്നു. ചിലർക്ക് വളഞ്ഞ പല്ലുകളാണ്. ചിലരുടേത് ചെറിയ പല്ലുകളായിരിക്കും. ഒരു വ്യക്തിയുടെ സ്വഭാവം അയാളുടെ പല്ലിന്റെ ആകൃതി നോക്കിയാൽ മനസിലാകും. ചിലരുടെ പല്ലുകൾ ചെറുതായി പുറത്തേക്ക് തള്ളിനിൽക്കും. അവർ വളരെയധികം സംസാരിക്കുന്നവരാണെന്നാണ് പറയുന്നത്. ഇത്തരക്കാരിൽ വളരെ വേഗത്തിൽ ദേഷ്യവും സന്തോഷവും ഉണ്ടാകും. അവരുടെ ആശയവിനിമയ ശേഷി ശക്തമാണെന്ന് പറയപ്പെടുന്നു.
പല്ലിന്റെ ഘടന ശരിയായ രീതിയിലാണെങ്കിൽ അത്തരം ആളുകൾ സമ്പന്നരാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇത്തരക്കാരുടെ സ്വഭാവം വളരെ സൗമ്യമായിരിക്കും. ഇവർക്ക് ധാരാളം സുഹൃത്തുക്കളും ഉണ്ടായിരിക്കും. ചിലരുടെ പല്ലുകൾ ജനനം മുതൽ മരണം വരെ വെളുത്തതായിരിക്കും. ഇക്കൂട്ടർ വൈകാരിക സ്വഭാവമുള്ളവരാണെന്ന് പറയപ്പെടുന്നു. ഇത്തരക്കാർ ആരെയും വളരെ എളുപ്പത്തിൽ വിശ്വസിക്കും. ഇവർ വേഗം മറ്റുള്ളവരുടെ ചതിയിൽപ്പെട്ടേക്കും.
ചതുരാകൃതിയിലാണ് നിങ്ങളുടെ പല്ലുകളെങ്കിൽ സ്വയം നിയന്ത്രണമുള്ളവരായിരിക്കും നിങ്ങൾ. ഓവൽ ഷെയ്പ്പിലാണ് നിങ്ങളുടെ പല്ലുകളെങ്കിൽ കലാപരമായി മുന്നേറുന്നവരായിരിക്കും. മറ്റുള്ളവരുടെ വികാരങ്ങളെ മനസിലാക്കാനും ഇക്കൂട്ടർക്ക് സാധിക്കും.
പല്ലുകൾക്കിടയിൽ അൽപ്പം വിടവ് ഉള്ളവരാണ് നിങ്ങളെങ്കിൽ വളരെ ഭാഗ്യമുള്ളവരായിരിക്കും. ഇവർക്ക് പൂർവ്വിക സ്വത്ത് ലഭിച്ചേക്കും. ഇത്തരക്കാർ സുഖജീവിതം നയിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് പറയപ്പെടുന്നു. ഇതുകൂടാതെ ചിലർക്ക് അൽപം കറുത്ത പല്ലുകളുണ്ട്. അവർ വളരെ മിടുക്കരാണെന്ന് വിശ്വസിക്കപ്പെടുന്നു. അതേസമയം, വളഞ്ഞ പല്ലുകളുള്ളവർ അത്യാഗ്രഹികളാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA