Silent Heart Attack Early Signs: മുന്‍പൊക്കെ ഹൃദ്രോഗം എന്നത് വളരെ പ്രായം ചെന്ന ആളുകളിലായിരുന്നു  സാധാരണ കണ്ടുവന്നിരുന്നത്. എന്നാല്‍ ഇന്ന് ആവസ്ഥ മാറിയിരിയ്ക്കുകയാണ്.  ഇന്ന് ഹൃദ്രോഗം ചെറുപ്പക്കാരിലും സാധാരണമായിരിയ്ക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചെറുപ്പക്കാരില്‍ ഹൃദ്രോഗം  സാധാരണമാകുന്നതിന് പ്രധാന കാരണമായി പറയുന്നത് നമ്മുടെ മാറിയ  ജീവിതശൈലിയാണ്. ചിട്ടയില്ലാത്ത ഭക്ഷണക്രമം, വ്യായാമത്തിന്‍റെ കുറവ് തുടങ്ങിയവ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്നു. 


Also Read:  Herbal Weight Loss Drink: ഈ അത്ഭുത പാനീയം കുടിയ്ക്കൂ, 7 ദിവസത്തിനകം പൊണ്ണത്തടി താനേ കുറയും  


ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് ഹൃദയം. സമയാസമയങ്ങളില്‍ ഹൃദയത്തിന്‍റെ ആരോഗ്യം പരിധോധിക്കുക എന്നത് ഇന്ന് ആവശ്യമാണ്. ഇന്നത്തെ ജീവിത ശൈലി വളരെ പെട്ടെന്നാണ് ആളുകളെ ഹൃദ്രോഗത്തിന് അടിമകളാക്കുന്നത്. ഉദാസീനമായ ജീവിതശൈലി വർദ്ധിക്കുന്നതോടെ, ഹൃദയാരോഗ്യം നിരീക്ഷിക്കേണ്ടത്  വളരെ അത്യാവശ്യമായിരിക്കുന്നു. 


Also Read:  Curry Leaves Benefits: വീട്ടുമുറ്റത്ത് ഒരു കറിവേപ്പ്, കറികളില്‍ കറിവേപ്പില ഇടേണ്ടതിന്‍റെ ആവശ്യകത എന്താണ്?


ഹൃദയാരോഗ്യം  മോശമാകുന്നതിന്  വഴിതെളിക്കുന്ന പല കാരണങ്ങള്‍ ഉണ്ടാകാം.  അതിനാല്‍ , ശരിയായ ജീവിതശൈലിയും സമയബന്ധിതമായ രോഗനിർണയവും ഇന്ന് അനിവാര്യമായ കാര്യങ്ങളാണ്. 


മിക്കവാറും, ആളുകൾ ഹൃദയസംബന്ധമായ അസുഖത്തിന്‍റെ ലക്ഷണങ്ങളെ അവഗണിക്കുകയോ അറിയുകയോ ചെയ്യാറില്ല. സാധാരണയായി ചില സാധാരണ അസുഖങ്ങള്‍ നമ്മെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യാറുണ്ട്. 


നമുക്കറിയാം, ഹൃദയാഘാതം അതിന്‍റേതായ ആദ്യകാല ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്.  എന്നാല്‍ Silent Heart Attak അങ്ങിനെയല്ല, സൈലന്‍റ്  ഹാർട്ട് അറ്റാക്കിന്‍റെ ലക്ഷണങ്ങള്‍ സാധാരണ തോന്നാറുള്ള ക്ഷീണം അല്ലെങ്കിൽ ഗ്യാസ്ട്രൈറ്റിസ്  പ്രശ്നങ്ങള്‍ എന്ന നിലയില്‍ ആളുകള്‍ തള്ളിക്കളയാറാണ് പതിവ്. സൈലന്‍റ്  ഹാർട്ട് അറ്റാക്കിന്‍റെ  നേരിയ ലക്ഷണങ്ങള്‍ പോലും അവഗണിച്ചാല്‍ അതിന് വലിയ വില നല്‍കേണ്ടി വരും  


സൈലന്‍റ്  ഹാർട്ട് അറ്റാക്കിന്‍റെ 3 പ്രധാന ലക്ഷണങ്ങള്‍ ഇവയാണ് 


1. ക്ഷീണം, ഓക്കാനം, തണുപ്പോടെയുള്ള വിയർപ്പ്: ഓക്കാനം, ഹൃദയമിടിപ്പ്, ഛർദ്ദി, വിയർപ്പ് എന്നിവയോടെ നിങ്ങൾ ഉറക്കമുണരുകയാണ് എങ്കില്‍ ഉടൻ തന്നെ ഒരു ഡോക്ടറെ കാണേണ്ട സമയമാണിത്. എന്ന് തീരുമാനിക്കാം. ഈ ക്ഷീണം നിങ്ങൾ അവഗണിക്കരുത്. നന്നായി ഉറങ്ങുകയും എന്നാല്‍, ഏറെ അദ്ധ്വാനമുള്ള ജോലികള്‍ ചെയ്യാതിരിയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിങ്ങൾക്ക് ക്ഷീണം തോന്നുന്നുവെങ്കില്‍  തീർച്ചയായും നിങ്ങളുടെ ഹൃദയത്തിന് എന്തോ കുഴപ്പമുണ്ട് എന്ന് കരുതാം. ഉടന്‍ തന്നെ ഡോക്ടറെ സന്ദര്‍ശിക്കാന്‍ മടിക്കരുത്.


2.  നെഞ്ചിലെ അസ്വസ്ഥത : ഏത് തരത്തിലുള്ള ഹൃദയാഘാതവും നെഞ്ചുവേദനയോടെയാണ് വരുന്നത്. വിശ്രമിക്കുമ്പോഴോ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുമ്പോഴോ നെഞ്ചില്‍ വേദന, ഇറുകിയ അനുഭവം എന്നിവ ഇതിൽ ഉൾപ്പെടാം. ഈ തോന്നൽ ഏതാനും മിനിറ്റുകൾ അനുഭവപ്പെടാം. ഇത് ഹൃദയാഘാതം അടുക്കുന്നതിന്‍റെ  ലക്ഷണമാകാം. ഏതെങ്കിലും തരത്തിലുള്ള നെഞ്ചുവേദന അല്ലെങ്കിൽ ആരെങ്കിലും നിങ്ങളുടെ ഹൃദയത്തിൽ വളരെയധികം സമ്മർദ്ദം ചെലുത്തുന്നതുപോലെയുള്ള തോന്നൽ, ഇത് ഒരിയ്ക്കലും അവഗണിക്കരുത്.  ഉടന്‍ തന്നെ  വൈദ്യസഹായം തേടുക. 


3.  തലകറക്കം: പെട്ടെന്ന് ബാലൻസ് നഷ്ടപ്പെടുകയോ തളർച്ച അനുഭവപ്പെടുകയോ ചെയ്യുന്നത് രക്തസമ്മർദ്ദം കുറയുന്നതിന്‍റെ ലക്ഷണമാണ്. ഒരു വ്യക്തിയുടെ ഹൃദയത്തിന് രക്തം ശരിയായി പമ്പ് ചെയ്യാൻ കഴിയുന്നില്ല എന്നാണ് ഈ ലക്ഷണം സൂചിപ്പിക്കുന്നത്. അത് അനാരോഗ്യകരമായ ഹൃദയത്തിന്റെ അടയാളമായിരിക്കാം, ഒരു ഡോക്ടറെ സമീപിക്കേണ്ട സമയമാണിത്.


മുകളിൽ പറഞ്ഞ കാര്യങ്ങള്‍ അവഗണിക്കാൻ പാടില്ലാത്ത ചില ലക്ഷണങ്ങൾ മാത്രമാണ്. ശ്വാസതടസ്സം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ഛർദ്ദി, ദഹനക്കേട്, കാല് വേദന അല്ലെങ്കിൽ കൈ വേദന, ശ്വാസം മുട്ടൽ, കണങ്കാൽ വീക്കം, കടുത്ത ക്ഷീണം എന്നിവ മറ്റ് ലക്ഷണങ്ങളിൽ ഉൾപ്പെടാം. 


നിലവിലെ ജീവിതശൈലിയിൽ ഹൃദ്രോഗത്തിന്‍റെ ലക്ഷണങ്ങൾ നിരീക്ഷിക്കുന്നത് വളരെ അത്യാവശ്യമായിരിക്കുന്നു. ഹൃദയാരോഗ്യം വഷളാകുന്നതിന് കാരണമാകുന്ന വിവിധ   ലക്ഷണങ്ങൾ ഉണ്ടാകാം. അതിനാൽ, ശരിയായ ജീവിതശൈലിയും സമയബന്ധിതമായ രോഗനിർണയവും അവഗണിക്കരുത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക