Curry Leaves Benefits: വീട്ടുമുറ്റത്ത് ഒരു കറിവേപ്പ്, കറികളില്‍ കറിവേപ്പില ഇടേണ്ടതിന്‍റെ ആവശ്യകത എന്താണ്?

Curry Leaves Benefits:  വീട്ടുമുറ്റത്ത് ഒരു കറിവേപ്പ് നട്ടു വളര്‍ത്തേണ്ടതിന്‍റെ ആവശ്യകത എന്താണ് എന്ന് അതിന്‍റെ ഗുണങ്ങള്‍ തന്നെ വ്യക്തമാക്കും. 

Written by - Zee Malayalam News Desk | Last Updated : Dec 5, 2022, 12:34 PM IST
  • വീട്ടുമുറ്റത്ത് ഒരു കറിവേപ്പ് നട്ടു വളര്‍ത്തേണ്ടതിന്‍റെ ആവശ്യകത എന്താണ് എന്ന് അതിന്‍റെ ഗുണങ്ങള്‍ തന്നെ വ്യക്തമാക്കും.
Curry Leaves Benefits: വീട്ടുമുറ്റത്ത് ഒരു കറിവേപ്പ്, കറികളില്‍ കറിവേപ്പില ഇടേണ്ടതിന്‍റെ ആവശ്യകത എന്താണ്?

Curry Leaves Benefits: നമ്മുടെ പാചകത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കറിവേപ്പില.  ഒരായിരം ഗുണങ്ങള്‍ ഉള്ള ചെറിയ ഇല എന്നാണ് കറിവേപ്പില വിശേഷിപ്പിക്കപ്പെടുന്നത്. പണ്ടുകാലം മുതല്‍ കറികളില്‍ മാത്രമല്ല നാട്ടുവൈദ്യത്തിലും ഒറ്റമൂലികളിലും കറിവേപ്പില ഒരു പ്രധാന ഘടകമാണ്. 

കേരളത്തിലെ കാലാവസ്ഥയില്‍ വളരെ എളുപ്പത്തില്‍ വളര്‍ത്താന്‍ സാധിക്കുന്ന ഒന്നാണ് കറിവേപ്പില.  വീട്ടുമുറ്റത്ത് ഒരു കറിവേപ്പ് നട്ടു വളര്‍ത്തേണ്ടതിന്‍റെ ആവശ്യകത എന്താണ് എന്ന് അതിന്‍റെ ഗുണങ്ങള്‍ തന്നെ വ്യക്തമാക്കും. 

Also Read:  Herbal Weight Loss Drink: ഈ അത്ഭുത പാനീയം കുടിയ്ക്കൂ, 7 ദിവസത്തിനകം പൊണ്ണത്തടി താനേ കുറയും  

 

നമുക്കറിയാം, കറികളില്‍ കറിവേപ്പില ഉപയോഗിക്കുമ്പോള്‍, എണ്ണയുമായി ചേര്‍ന്ന് അതിന്‍റെ സുഗന്ധം കറികളില്‍ വ്യാപിക്കുന്നു. കറിവേപ്പില ഓരോ കറിയ്ക്കും പ്രത്യക രുചി നല്‍കുക മാത്രമല്ല, അതിന്‍റെ ഗുണങ്ങളും വര്‍ദ്ധിപ്പിക്കുന്നു. കാർബോഹൈഡ്രേറ്റ്, നാരുകൾ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായ കറിവേപ്പില ഹൃദയാരോഗ്യതിനും അണുബാധയെ ചെറുക്കാനും ഉത്തമമാണ്.  

Also Read:  Mustard Seeds For Premature Greying: നരച്ച മുടി കറുപ്പിക്കാം, ഈ ഐഡിയ പ്രയോഗിച്ചു നോക്കൂ

കറിവേപ്പില പ്രമേഹത്തെ തടയാന്‍ സഹായിക്കുന്നു. ശരീരത്തിന്‍റെ ഇൻസുലിൻ പ്രവർത്തനത്തെ സ്വാധീനിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കറിവേപ്പില സഹായകമാണ്. 

ദഹനവ്യവസ്ഥയ്ക്ക് കറിവേപ്പില ഉത്തമാണ്. കൂടാതെ, വയറുവേദനയ്ക്ക്, വയറ്റില്‍ ഉണ്ടാകുന്ന ചെറിയ അസ്വസ്ഥതകള്‍ക്കും കറിവേപ്പില ഗുണകരമാണ്. കറിവേപ്പില ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തി  മലബന്ധം പോലുള്ള പ്രശ്നങ്ങളില്‍നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു. വയറിളക്കത്തിനും  മലബന്ധത്തിനും പ്രകൃതി നല്‍കുന്ന ഔഷധമാണ് കറിവേപ്പില. കൂടാതെ, ശരീരഭാരം കുറയ്ക്കാനും കറിവേപ്പില സഹായിയ്ക്കും. 

കറിവേപ്പില കണ്ണിന് ഉത്തമമാണ്. കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും തിമിരം തടുക്കുന്നതിനും കറിവേപ്പില സഹായിയ്ക്കും. കറിവേപ്പിലയിൽ അടങ്ങിയിരിയ്ക്കുന്ന വിറ്റാമിൻ A കണ്ണുകളുടെ ആരോഗ്യത്തിന് സഹായകരമായി പ്രവര്‍ത്തിക്കുന്നു. 

കൊളസ്ട്രോൾ നിയന്ത്രിക്കാന്‍ കറിവേപ്പിലയ്ക്ക് കഴിയും.  ഭക്ഷണത്തിൽ കറിവേപ്പില ഉൾപ്പെടുത്തുന്നത് ഓർമ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിയ്ക്കും. അൽഷിമേഴ്‌സ് പോലുള്ള ഓര്‍മ്മ തകരാറുകൾ അനുഭവിക്കുന്നവര്‍ ഭക്ഷണത്തില്‍ കറിവേപ്പില ഉള്‍പ്പെടുത്തുന്നത് കൂടാതെ, ദിവസവും രാവിലെ വെറും വയറ്റില്‍ 4 -5 കറിവേപ്പില അരച്ച് കഴിയ്ക്കുന്നത് ഉത്തമമാണ്. 

അകാലനര, മുടികൊഴിച്ചില്‍, താരന്‍ എന്നിവയ്ക്കെല്ലാമുള്ള ഒറ്റമൂലിയാണ് കറിവേപ്പില.  കറിവേപ്പില വെളിച്ചെണ്ണയില്‍ ചൂടാക്കി തലയില്‍ തേയ്ക്കുന്നത് മുടി നന്നായി വളരാനും മുടി നേരിടുന്ന സാധാരണ പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടാനും സഹായിയ്ക്കും. 

കൂടാതെ, ഗര്‍ഭിണികള്‍ക്ക് ഉത്തമ ഔഷധമാണ് കറിവേപ്പില. അതായത്, ഗര്‍ഭകാലത്ത് ഉണ്ടാകുന്ന   പ്രഭാത രോഗത്തെ തടയാന്‍ കറിവേപ്പില സഹായിയ്ക്കും. ഗര്‍ഭിണികളില്‍ ആദ്യ മൂന്ന് മാസത്തെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് കറിവേപ്പില. 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Trending News