Rimi Tomy Fitness Diet : `ചിക്കനൊപ്പം മീൻ കഴിക്കില്ല` ഫിറ്റ്നെസ് രഹസ്യം വെളിപ്പെടുത്തി റിമി ടോമി
സോഷ്യൽ മീഡിയിൽ തന്റെ വർക്ക് ഔട്ട് ദൃശ്യങ്ങൾ പങ്കുവെക്കാറുള്ള റിമിയുടെ ആകെ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.
Kochi : ഗായിക റിമി ടോമിയെ (Rimi Tomy) കുറിച്ച് മലയാളികളോട് പ്രത്യേകം എടുത്ത പറയേണ്ട ആവശ്യമില്ലല്ലോ. ഗായികയായും ടെലിവിഷൻ അവതാരികയായും മലയാളി തങ്ങളുടെ കുടുംബാംഗങ്ങളെ പോലെ കരുതുന്ന മറ്റൊരു ഗായിക മലയാള സിനിമ മേഖലയിൽ തന്നെ ഇല്ല. അങ്ങനെ ഇരിക്കെയാണ് എല്ലാവരും പെട്ടെന്ന് ശ്രദ്ധിക്കാൻ തുടങ്ങിയത് ശരീര ഫിറ്റാക്കുന്ന റിമിയെ.
സോഷ്യൽ മീഡിയിൽ തന്റെ വർക്ക് ഔട്ട് ദൃശ്യങ്ങൾ പങ്കുവെക്കാറുള്ള റിമിയുടെ ആകെ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഒന്ന് വണ്ണം കുറച്ച് ഫിറ്റ്നെസ് കാത്ത് സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനമാകുകയാണ് ഈ ഗായിക. അങ്ങനെ ഉള്ളവർക്കായി റിമി തന്റെ ഫിറ്റ്നെസ് രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്.
ALSO READ : Belly Fat Loss Tips: വയറിലെ കൊഴുപ്പ് ഉരുകും വെണ്ണപോലെ! ഉലുവ ഇപ്രകാരം കഴിച്ചാൽ മതി
മനോരമയുടെ ആരോഗ്യം എന്ന മാഗസീന് നൽകി അഭിമുഖത്തിലാണ് റിമി തന്റെ ഫിറ്റ്നെസ് രഹസ്യം വെളിപ്പെടുത്തന്നത്. തന്റെ ആഹാര രീതിയും അതിനോടൊപ്പമുള്ള വർക്ക് ഔട്ടുമാണ് തന്റെ ഫിറ്റ്നെസിന്റെ പ്രധാന രഹസ്യമായി റിമി പറയുന്നത്.
തന്റെ ഫിറ്റ്നെസിന്റെ പ്രധാന പങ്ക് ആഹാര നിയന്ത്രണത്തിലൂടെയാണ്. 70 ശതമാനം ഡയറ്റും 30 ശതമാനം വർക്ക് ഔട്ട് എന്ന് മാതൃകയാണ് താൻ സ്വീകരിക്കുന്നതെന്ന് ഗായിക വ്യക്തമാക്കി.
ALSO READ : Anushka Shetty: ബാഹുബലി നായിക മെലിഞ്ഞ് സുന്ദരിയായത് കണ്ടോ? അറിയാം താരത്തിന്റെ ഡയറ്റ് ചാർട്ട്
ഡയറ്റിൽ പ്രധാനമായും ബ്രേക്ക്ഫാസ്റ്റിന് പാൽ ചേർത്തുള്ള ഒരു ന്യൂട്രീഷണൽ ഷേക്കാണ് താൻ പതിവായി കഴിക്കാറുള്ളത്. ചില ദിവസങ്ങളിൽ ഇഡ്ഡലിയോ ദോശയോ പുട്ടോ പരിഗണിക്കാറുണ്ട്. ഉച്ചയ്ക്ക് നല്ല പോലെ കഴിക്കാറുണ്ട്. ചോറിനോടൊപ്പം മീൻ കറി അല്ലെങ്കിൽ ഫ്രൈ കൂടെ തോരൻ അങ്ങനെയാണ് ഉച്ചഭക്ഷണം. രാത്രിയിൽ ചോറും ചപ്പാത്തിയും ഒഴിവാക്കും, സാലഡാണ് പ്രധാനമായും പരിഗണിക്കുക. അത് ഒന്നെങ്കിൽ ചിക്കനോ മീന ആയിരിക്കുമെന്ന് റിമി തന്റെ അഭിമുഖത്തിൽ പറഞ്ഞു.
ALSO READ : Diabetes: പ്രമേഹരോഗികൾക്ക് ഈ 'ഇല' ഔഷധമാണ്
പിന്നീട് പ്രധാനമായി കാര്യം വെള്ളം കുടിക്കലാണ്. താൻ ഏകദേശം മൂന്നര ലിറ്റർ വെള്ളമാണ് കുടിക്കാറുള്ളത് റിമി അറിയിച്ചു. പ്രധാനമായും ഉച്ചഭക്ഷണത്തിന് അരമണിക്കൂർ മുമ്പ് രണ്ട് ലിറ്റർ വെള്ളവും ശേഷം അരണിക്കൂർ കഴിഞ്ഞ ഒന്നര ലിറ്റർ വെള്ളം കുടിക്കുമെന്ന് റിമി പറഞ്ഞു.
പ്രധാനമായും താൻ ഒഴിവാക്കിട്ടുള്ളത് എണ്ണയിൽ വറത്തെടുക്കുന്ന ഭക്ഷണപദാർഥങ്ങളാണ്. പഞ്ചസാര പൂർണമായി ഒഴിവാക്കിയെന്നും റിമി പറയുന്നു. കൂടാതെ കട്ടൻ ചായ, കട്ടൻ കാപ്പി കൂടാതെ ഗ്രീൻ ടീയുമാണ് മറ്റ് പ്രധാന പാനീയങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...