Anushka Shetty: ബാഹുബലി നായിക മെലിഞ്ഞ് സുന്ദരിയായത് കണ്ടോ? അറിയാം താരത്തിന്റെ ഡയറ്റ് ചാർട്ട്

Anushka Shetty: ബഹുബലിയിലെ നായിക അനുഷ്ക ഷെട്ടി (Anushka Shetty)മെലിഞ്ഞ് സുന്ദരിയായിട്ടുണ്ട്.  എങ്ങനെയാണ് അനുഷ്ക തടി കുറച്ചതെന്ന് അറിയണ്ടേ.   

Written by - Ajitha Kumari | Last Updated : Nov 13, 2021, 09:59 AM IST
  • പച്ച നിറത്തിലുള്ള പച്ചക്കറികൾ കഴിക്കുക
  • ധാരാളം വെള്ളം കുടിക്കുക
  • 8 മണിക്ക് മുമ്പ് അത്താഴം കഴിക്കുക
Anushka Shetty: ബാഹുബലി നായിക മെലിഞ്ഞ് സുന്ദരിയായത് കണ്ടോ? അറിയാം താരത്തിന്റെ ഡയറ്റ് ചാർട്ട്

Anushka Shetty: തെലുങ്ക് നടി അനുഷ്‌ക ഷെട്ടി (Anushka Shetty) ഈ ദിവസങ്ങളിൽ വലിയ ചർച്ചാ വിഷയമാണ്. ബാഹുബലിയിലെ (Bahubali) അഭിനയത്തിലൂടെ എല്ലാവരെയും ഞെട്ടിച്ച അനുഷ്ക ഷെട്ടി ഇപ്പോഴിതാ തന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. 

തന്റെ ആരോഗ്യത്തെക്കുറിച്ച് അനുഷ്‌ക (Anushka Shetty) വളരെ ബോധവതിയാണ്. സ്വയം ഫിറ്റ്നസ് നിലനിർത്താൻ അവർ സജീവമായ പ്രവർത്തനം നടത്തുന്നുണ്ട്.

Also Read: Nayanthara Fitness Secret: 36 ലും 'കിടിലം ഫിറ്റ്'; അറിയാം നയൻസിന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ

ഇന്ന് നമ്മൾ അറിയാൻ പോകുന്നത് അനുഷ്‌കയുടെ (Anushka Shetty) ആ ഭക്ഷണ രഹസ്യമാണ് അതിന്റെ കാരണം കൊണ്ടാണ് അനുഷ്‌കയ്ക്ക് സ്വയം ഫിറ്റാകാൻ കഴിഞ്ഞത്. ബാഹുബലി നായിക തന്റെ ഭക്ഷണത്തിൽ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

സ്വയം ജലാംശം നിലനിർത്തുക (keep yourself hydrated)

അനുഷ്‌ക (Anushka Shetty) ദിവസം മുഴുവനും ധാരാളം വെള്ളം കുടിക്കും. ഷൂട്ടിംഗിനിടെയിലായാലും അവർ ധാരാളം വെള്ളം കുടിക്കും.  ഇത് താരത്തിന്റെ ചർമ്മത്തിന് തിളക്കം നൽകുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ അനുഷ്ക തേങ്ങാവെള്ളം/കരിക്കിൻവെള്ളം ധാരാളമായി കുടിക്കും. ഇത് ശരീരത്തിൽ ദിവസം മുഴുവൻ ജലാംശം നിലനിർത്താൻ സഹായിക്കും.

Also Read: Black Pepper: കുരുമുളക് ഈ രീതിയിൽ സേവിക്കൂ, പുരുഷശേഷി വർദ്ധിക്കും!

 

പച്ചക്കറികൾ കഴിക്കുന്നു (eating green vegetables)

ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ അനുഷ്ക മറക്കാത്ത ഒരു കാര്യമുണ്ട് അത് മറ്റൊന്നുമല്ല ഫൈബർ ആണ്.  അതായത് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കും.  പച്ച നിറത്തിലുള്ള പച്ചക്കറികൾ അതും ധാരാളം നാരുകൾ അടങ്ങിയവ അനുഷ്ക (Anushka Shetty) ഉപയോഗിക്കുന്നു. നാരുകളാൽ സമ്പുഷ്ടമായ പച്ചക്കറികളാണ് ഒരു ദിവസത്തെ താരത്തിന്റെ ഭക്ഷണത്തിൽ കൂടുതലും ഉൾപ്പെടുന്നത്.   

മിതമായ അളവിൽ കഴിക്കുക (intake in moderation)

മറ്റ് സെലിബ്രിറ്റികളെപ്പോലെ അനുഷ്കയും ചെറിയ അളവിൽ ചെറിയരീതിയിൽ ഭക്ഷണം കഴിക്കുന്നു. ഇക്കാരണത്താൽ താരത്തിന് വീണ്ടും വീണ്ടും ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം ഇല്ലാതാകുന്നു ഒപ്പം സ്വയം ഫിറ്റ്നസ് നിലനിർത്താനും കഴിയും.

Also Read: viral video: തിരകളോട് മല്ലടിക്കുന്ന കൂറ്റൻ പാമ്പ്, വീഡിയോ വൈറൽ

8 മണിക്ക് മുമ്പ് അത്താ ഴം ഉണ്ടാക്കുന്നു (Makes dinner before 8 o'clock)

ഫിറ്റ്നസ് നിലനിർത്താനായി ബാഹുബലി (Bahubali) താരത്തിന്റെ കയ്യിൽ ഒരു ഫിറ്റ്നസ് സൂത്രവുമുണ്ട്.  അതാണ് രാത്രി 8 മണിക്ക് മുമ്പ് അത്താഴം കഴിക്കുക എന്നത്. ഇത് ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിക്കുക മാത്രമല്ല മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഈ ഭക്ഷണങ്ങൾ കഴിക്കരുത് (Do not consume these foods)

വീട്ടിൽ ഉണ്ടാക്കുന്ന ആരോഗ്യകരമായ ഭക്ഷണങ്ങൾ മാത്രമാണ് അനുഷ്‌ക ഷെട്ടി കഴിക്കുന്നത്. ഇതിനുപുറമെ എണ്ണമയമുള്ളതും ടിന്നിലടച്ചതുമായ (Packed Foods) ഭക്ഷണങ്ങളിൽ നിന്ന് സ്വയം മാറിനിൽക്കുന്നു. ഒപ്പം താരം പരിമിതമായ അളവിൽ മാത്രമേ പഞ്ചസാരയും refined floor ഉം ഉപയോഗിക്കുകയുള്ളൂ. 

Also Read: Lunar Eclipse 2021: 600 വർഷങ്ങൾക്ക് ശേഷം ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ഈ ദിവസം സംഭവിക്കും! 

വ്യായാമം മുടങ്ങാതെ ചെയ്യും (do daily workouts)

ഫിറ്റ്‌നസ് നിലനിർത്താൻ അനുഷ്‌ക ദിവസവും വ്യായാമം ചെയ്യാറുണ്ട്. ഇതുകൂടാതെ ചിലപ്പോൾ അവൾ യോഗയും ധ്യാനവും ചെയ്യാറുണ്ട്. ഇതിലൂടെ ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ ഇവർക്ക് കഴിയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News