Sinusitis Remedies: വിട്ടുമാറാത്ത സൈനസ് ആണോ പ്രശ്നം? തടയാം ഈ വീട്ടുവൈദ്യങ്ങളിലൂടെ
സൈനസ് അണുബാധ ചികിത്സിക്കാതെ വിട്ടുകളയുന്നത് മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.
മിക്ക ആളുകളിലും ഇന്ന് കണ്ടുവരുന്നതാണ് സൈനസൈറ്റിസ് പ്രശ്നങ്ങൾ. വെയിൽ കൊണ്ടാൽ പ്രശ്നം, തണുപ്പടിച്ചാൽ പ്രശ്നം അങ്ങനെ വിവിധ കാരണങ്ങൾ കൊണ്ട് സൈനസ് വരാം. സൈനസ് തലവേദന ആളുകളെ വല്ലാതെ അലട്ടുന്ന ഒന്നാണ്. തലവേദനയ്ക്കൊപ്പം മൂക്കിനും കണ്ണിനുചുറ്റും, കവിളിലുമൊക്കെ വേദന അനുഭവപ്പെടും. തല കുനിക്കുമ്പോൾ കഫം തിങ്ങിയിട്ട് നിങ്ങൾക്ക് വേദന അനുഭവപ്പെടും. സൈനസ് അറകളിൽ വീക്കം ഉണ്ടാകുമ്പോഴാണ് സൈനസൈറ്റിസ് അല്ലെങ്കിൽ സൈനസ് ഉണ്ടാകുന്നത്. സൈനസ് മെംബ്രേയ്‌നുകളുടെ വീക്കം കാരണം കഫത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമ്പോഴാണ് അണുബാധയ്ക്കും അത് പിന്നീട് തലവേദനയ്ക്കും കാരണമാകുന്നത്. നിങ്ങളുടെ ആ ദിവസത്തെ പ്രവർത്തനങ്ങളെ പോലും സൈനസ് ബാധിക്കും.
ജലദോഷം വരുമ്പോൾ സൈനസും ഉണ്ടാകാം. ഇത് മ്യൂക്കസ് അടിഞ്ഞുകൂടുന്നതിനോ അല്ലെങ്കിൽ അടിഞ്ഞുകൂടുന്നതിനോ കാരണമാകുന്നു. സൈനസ് അണുബാധ ചികിത്സിക്കാതെ വിട്ടാൽ ചിലപ്പോൾ മെനിഞ്ചൈറ്റിസ് പോലുള്ള അസുഖങ്ങളിലേയ്ക്കും നയിച്ചേക്കാം. സൈനസൈറ്റിസ് പ്രശ്നം നേരിടുന്നവർക്ക് അതിനെ തടയാൻ ലളിതവും ഫലപ്രദവുമായ വീട്ടുവൈദ്യങ്ങൾ ഉണ്ട്.
ആപ്പിൾ സിഡെർ വിനെഗർ - നിരവധി ആരോഗ്യ ഗുണങ്ങളുള്ള ആപ്പിൾ സിഡെർ വിനെഗർ സൈനസൈറ്റിസ് പ്രശ്നങ്ങൾ പരിഹാരം കാണുന്നു. ACV എന്നറിയപ്പെടുന്ന ആപ്പിൾ സിഡെർ വിനെഗറിൽ ജലദോഷം, ചുമ, അലർജി തുടങ്ങിയ പനിയുടെ ലക്ഷണങ്ങളെ ചികിത്സിക്കാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഒരു സ്പൂൺ എസിവി എടുത്ത് വെള്ളത്തിൽ കലർത്തി കുടിയ്ക്കാം.
സ്റ്റീം തെറാപ്പി - സൈനസൈറ്റിസിൽ നിന്ന് ആശ്വാസം നേടാനായി എന്ത് ചെയ്യണമെന്ന് ആരോട് ചോദിച്ചാലും പറയുക ആവി പിടിക്കുക എന്നായിരിക്കും. അതെ ആവി പിടിക്കുന്നതിലൂടെ ബ്ലോക്ക് ആയിട്ടിരിക്കുന്ന കഫം പുറത്തുവരും. അതുവഴി സൈനസിൽ നിന്ന് നിങ്ങൾക്ക് വലിയ ആശ്വാസം ലബിക്കും. വെള്ളം ചൂടാക്കി ആവി പിടിക്കുകയോ ചൂടുവെള്ളത്തിൽ കുളിക്കുകയോ ചെയ്യുന്നത് നല്ലതാണ്.
മഞ്ഞൾ - നിങ്ങളുടെ അടുക്കളയിൽ എപ്പോഴുമുണ്ടാകുന്ന ഒന്നാണ് മഞ്ഞൾ. മഞ്ഞൾ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പുഷ്ടമാണ്. സൈനസ് ലക്ഷണങ്ങളെ ചികിത്സിക്കാൻ ഏറ്റവും ഫലപ്രദമായി കണക്കാക്കപ്പെടുന്ന ഒന്നാണ് മഞ്ഞൾ. ഈ സുഗന്ധവ്യഞ്ജനത്തിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് സൈനസ് അണുബാധയുടെ (സൈനസൈറ്റിസ്) ലക്ഷണങ്ങളിൽ നിന്ന് രക്ഷ നേടാൻ സഹായിക്കുന്നു. ചൂടുള്ള ചായയിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കഴിക്കാം. ഇത് അടിഞ്ഞുകൂടിയ മ്യൂക്കസ് പുറന്തള്ളാൻ സഹായിക്കും.
യൂക്കാലിപ്റ്റസ് ഓയിൽ - യൂക്കാലിപ്റ്റസ് ഓയിൽ സൈനസ് അണുബാധയ്‌ക്കെതിരെ പോരാടുന്നതിന് മികച്ചതാണ്. ഇത് ശ്വസന ആരോഗ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കുറച്ച് തുള്ളി യൂക്കാലിപ്റ്റസ് ഓയിൽ നിങ്ങളുടെ തൂവാലയിലേക്ക് ഒഴിച്ച് ശ്വസിക്കുക. സൈനസിൽ നിന്ന് ആശ്വാസം ലഭിക്കും. മികച്ച ഫലത്തിനായി ദിവസവും ഇത് ഉപയോഗിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...