Skipping Benefits: ഒരിയ്ക്കലെങ്കിലും സ്കിപ്പിംഗ് ചെയ്യാത്തവര്‍ ഉണ്ടാവില്ല. കുട്ടിക്കാലത്തെ ഒരു വിനോദമായി സ്കിപ്പിംഗിന്  ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. എന്നാല്‍, പ്രായം കൂടുന്നതനുസരിച്ച് സ്കിപ്പിംഗ് നമ്മുടെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, സ്കിപ്പിംഗ് വെറുമൊരു കളിയല്ല, ഇത് ഒരു മികച്ച വ്യായാമമാണ്.  ഫിറ്റ്നസ് സെന്ററുകളിൽ പോകാൻ സമയവും സൗകര്യവും ഇല്ലാത്തവര്‍ക്ക് വളരെ കുറഞ്ഞ ചിലവില്‍  ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഉപായമാണ് സ്കിപ്പിംഗ്.


Also Read:  Morpankhi Plant At Home: മണിപ്ലാന്‍റിനെ കടത്തിവെട്ടും ഈ ചെടി!! വീട്ടില്‍ നട്ടു വളര്‍ത്തൂ, പണത്തിന്‍റെ പെരുമഴ ഉറപ്പ്
 
സ്കിപ്പിംഗ് ഫിറ്റ്നസിന് എങ്ങിനെ സഹായകമാകുന്നു എന്ന് നോക്കാം.


സ്കിപ്പിംഗ് മിക്കവരും കുട്ടികളായിരിയ്ക്കുമ്പോള്‍ ചെയ്തിട്ടുണ്ടാകും. അന്ന് അത്  കളിയുടെ ഭാഗമായിരുന്നു.  എന്നാല്‍, ഇന്ന് മറിച്ചാണ്.  ഒരു നല്ല വ്യായാമം എന്ന നിലയ്ക്ക്  സ്കിപ്പിംഗിന് ഇന്ന് പ്രാധാന്യം ഏറെയാണ്‌.  


വെറുമൊരു കളിയല്ല സ്കിപ്പിംഗ്. ഇത്  ഒരു മികച്ച കാർഡിയോ എക്സർസൈസ് ആണ്. ശരീരം മുഴുവൻ എപ്പോഴും ആക്റ്റിവ് ആയി നിലനിർത്താൻ ഇത് സഹായിക്കും. സ്കിപ്പിംഗ് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ അറിയാം. 


സ്കിപ്പിംഗ് ശരീരത്തിന് മുഴുവന്‍ ഊര്‍ജ്ജം നല്‍കുന്ന ഒരു മികച്ച വ്യായാമമാണ്. ദിവസവും അര മണിക്കൂര്‍ സ്കിപ്പിംഗ് ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് വേണ്ടത്ര ഊര്‍ജ്ജം നല്‍കും.  


സ്കിപ്പിംഗ് ഹൃദയാരോഗ്യത്തിന് മികച്ച വ്യായാമം 


സ്കിപ്പിംഗ്  ഒരു  മികച്ച കാർഡിയോ എക്സർസൈസ് ആണ്. ഹൃദയത്തിന്‍റെ പ്രവർത്തനങ്ങളെ സുഗമമാക്കാൻ ഇത് സഹായിയ്ക്കും. ഹൃദയത്തെ കരുത്തുള്ളതാക്കി മാറ്റുന്നത് കൂടാതെ, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതകൾ ഒഴിവാക്കാനും സ്കിപ്പിംഗ് സഹായിയ്ക്കും.


ശരീരത്തിന്‍റെ ബാലന്‍സും കരുത്തും വര്‍ദ്ധിപ്പിക്കാന്‍ സ്കിപ്പിംഗ് ഉത്തമം 


ശരീരത്തിന്‍റെ കരുത്തും ബാലന്‍സും മെച്ചപ്പെടുത്താൻ സ്കിപ്പിംഗ് സഹായിയ്ക്കും.  
അല്പം ശ്രദ്ധയോടെയും എകാഗ്രതയുള്ള മനസോടെയും മാത്രമേ സ്കിപ്പിംഗ് കൃത്യമായി ചെയ്യാൻ സാധിക്കൂ. സ്കിപ്പിംഗ് പതിവായിചെയ്യുന്നതുവഴി ശരീരത്തിന്‍റെ ബാലൻസ് മെച്ചപ്പെടും. കൂടാതെ ദിവസവും 15  മിനിറ്റെങ്കിലും സ്കിപ്പിംഗ് ചെയ്യുന്നതിലൂടെ പേശികള്‍  ദൃഡമാകുകയും ശരീരത്തിന് കൂടുതല്‍ കരുത്ത് ലഭിക്കുകയും ചെയ്യും.


കലോറി കുറയ്ക്കാന്‍ സഹായകം


 സ്കിപ്പിംഗ് സ്ത്രീകളിലും പുരുഷന്മാരിലും മിനിറ്റിൽ 25 മുതൽ 30 വരെ കിലോ കലോറി കുറയ്ക്കാന്‍ സഹായകമാണ്. അതായത് വെറും അര മണിക്കൂറിനുള്ളില്‍  600 കിലോ കലോറി വരെ ഇല്ലാതാക്കാന്‍ സാധിക്കും. 


സ്കിപ്പിംഗ് ഏകാഗ്രത കൂട്ടും


മറ്റെന്തെങ്കിലും മനസ്സില്‍ വിചാരിച്ചുകൊണ്ട് സ്കിപ്പിംഗ് ചെയ്യുക സാധ്യമല്ല. സ്കിപ്പിംഗ് ചെയ്യുന്ന സമയത്ത് ഏകാഗ്രത ഇല്ല എങ്കില്‍ ചിലപ്പോള്‍ അടിതെറ്റി വീഴാം. എന്നാല്‍, സ്കിപ്പിംഗ് ഒരു ശീലമാക്കുന്നതോടെ നിങ്ങളുടെ ഏകാഗ്രത വർദ്ധിക്കുകയും ബുദ്ധി, ഓര്‍മ്മശക്തി  നിലവാരം മികച്ചതാകുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.  


വ്യായാമത്തിന്‍റെ ഏറ്റവും ലളിതമായ രൂപങ്ങളിലൊന്നാണെങ്കിലും, സ്കിപ്പിംഗിന്‍റെ ഗുണങ്ങളും പ്രയോജനങ്ങളും  അവഗണിക്കാന്‍ സാധിക്കില്ല.  15 മിനിറ്റില്‍ ഇത്രയേറെ പ്രയോജനങ്ങള്‍ നല്‍കുന്ന ഈ വ്യയാമത്തെ ദിനചര്യയുടെ ഭാഗമാക്കാം...    



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.