Morpankhi Plant At Home: മണിപ്ലാന്‍റിനെ കടത്തിവെട്ടും ഈ ചെടി!! വീട്ടില്‍ നട്ടു വളര്‍ത്തൂ, പണത്തിന്‍റെ പെരുമഴ ഉറപ്പ്

Morpankhi Plant At Home: മണിപ്ലാന്‍റ് പോലെതന്നെ വാസ്തു ശാസ്ത്രത്തില്‍ പ്രാധാന്യമുള്ള ഒരു ചെടിയാണ്  തുജ അല്ലെങ്കില്‍ മോര്‍പങ്കി. വാസ്തവത്തില്‍ തുജയ്ക്ക് വാസ്തു ശാസ്ത്രത്തില്‍ വലിയ് പ്രാധാന്യമാണ് ഉള്ളത്. ഈ ചെടി വീടിന് സന്തോഷവും സമൃദ്ധിയും മാത്രമല്ല, പഠനത്തിൽ മികച്ച പ്രകടനം നടത്താൻ കുട്ടികളെ സഹായിക്കുകയും ചെയ്യുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 4, 2023, 03:55 PM IST
  • മണിപ്ലാന്‍റ് പോലെതന്നെ വാസ്തു ശാസ്ത്രത്തില്‍ പ്രാധാന്യമുള്ള ഒരു ചെടിയാണ് തുജ അല്ലെങ്കില്‍ മോര്‍പങ്കി. വാസ്തവത്തില്‍ തുജയ്ക്ക് വാസ്തു ശാസ്ത്രത്തില്‍ വലിയ് പ്രാധാന്യമാണ് ഉള്ളത്.
Morpankhi Plant At Home: മണിപ്ലാന്‍റിനെ കടത്തിവെട്ടും ഈ ചെടി!! വീട്ടില്‍ നട്ടു വളര്‍ത്തൂ, പണത്തിന്‍റെ പെരുമഴ ഉറപ്പ്

Morpankhi Plant At Home: വാസ്തു ശാസ്ത്രത്തിൽ നിരവധി സസ്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അവ വീട്ടില്‍ വളര്‍ത്തുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ചെടികൾ വീട്ടിൽ നട്ടുപിടിപ്പിക്കുന്നതിലൂടെ പുരോഗതിയുടെ വഴി തുറക്കുകയും ലക്ഷ്മി ദേവിയുടെയും കുബെര്‍ ദേവന്‍റെയും അനുഗ്രഹം ആ വീട്ടില്‍ താമസിക്കുന്നവരുടെ മേല്‍ വര്‍ഷിക്കപ്പെടുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. 

Also Read:  Weekly Tarot Horoscope: ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ഈ ആഴ്ച കാത്തിരിയ്ക്കുന്നത് വന്‍ നേട്ടങ്ങള്‍ 
 
വാസ്തു ശാസ്ത്രത്തില്‍  പണവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള ഒരു ചെടിയാണ് മണിപ്ലാന്‍റ് (Money Plant). ഇത് വീട്ടില്‍ വച്ചുപിടിപ്പിക്കുന്നതുവഴി ഒരു വ്യക്തിയുടെ ജീവിതത്തില്‍ സമ്പത്തും സൗഭാഗ്യവും വര്‍ഷിക്കപ്പെടും എന്ന് പറയപ്പെടുന്നു. മണിപ്ലാന്‍റ് വീട്ടിൽ നട്ടു വളര്‍ത്തുന്നത് പോസിറ്റീവ് എനർജിയെ ആകര്‍ഷിക്കുന്നു. അതിനാല്‍തന്നെ വീട്ടിലും ഓഫീസിലും മറ്റും മണി പ്ലാന്‍റ് വളര്‍ത്തുന്നത് ശുഭകരമായി കരുതുന്നു. 

Also Read:  G20 Summit: ജി20 ഉച്ചകോടി, കനത്ത സുരക്ഷയില്‍  തലസ്ഥാനം, ഡൽഹി മെട്രോയുടെ ഈ  സ്റ്റേഷനുകൾ മൂന്നു ദിവസം അടഞ്ഞു കിടക്കും   

എന്നാല്‍ മണിപ്ലാന്‍റ് പോലെതന്നെ വാസ്തു ശാസ്ത്രത്തില്‍ പ്രാധാന്യമുള്ള ഒരു ചെടിയാണ്  തുജ അല്ലെങ്കില്‍ മോര്‍പങ്കി. വാസ്തവത്തില്‍ തുജയ്ക്ക് വാസ്തു ശാസ്ത്രത്തില്‍ വലിയ് പ്രാധാന്യമാണ് ഉള്ളത്. ഈ ചെടി വീടിന് സന്തോഷവും സമൃദ്ധിയും മാത്രമല്ല, പഠനത്തിൽ മികച്ച പ്രകടനം നടത്താൻ കുട്ടികളെ സഹായിക്കുകയും ചെയ്യുന്നു. സസ്യങ്ങൾ നമുക്കറിയാം, ചുറ്റുമുള്ള പരിസ്ഥിതിയെ ശുദ്ധമായി സൂക്ഷിക്കുക മാത്രമല്ല, മറ്റ് പല ഗുണങ്ങളും നൽകുകയും ചെയ്യുന്നു. അതിനാൽ വസ്തു ശാസ്ത്രത്തില്‍ പ്രാധാന്യമുള്ള ചെടികള്‍ വീട്ടില്‍ നട്ടു വളര്‍ത്തുന്നത് ഗുണകരമാണ്.

വാസ്തു ശാസ്ത്രത്തില്‍ ഏറെ പ്രാധാന്യമുള്ള തുജ അല്ലെങ്കില്‍ മോര്‍പങ്കി വീട്ടില്‍ നട്ടു വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം...  

തുജ അറിവിന്‍റെ ചെടി

തുജ അല്ലെങ്കില്‍ മോര്‍പങ്കി ചെടിയെ അറിവിന്‍റെ ചെടി എന്നും വാസ്തു ശാസ്ത്രത്തില്‍ പറയാറുണ്ട്. ഈ ചെടി വീട്ടില്‍ നട്ടു വളര്‍ത്തുന്നത് കുട്ടികളുടെ ബുദ്ധി വികസിക്കുന്നതിന് സഹായകമാണ്. ഈ ചെടി വീട്ടില്‍ ഉണ്ട് എങ്കില്‍ കുട്ടികളുടെ പഠനത്തിലുള്ള തത്പര്യം വര്‍ദ്ധിക്കും, കൂടാതെ അവര്‍ പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യും. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് പഠിക്കുന്ന കുട്ടികള്‍ ഉള്ള വീട്ടില്‍ ഒരു തുജ ചെടി പരിപാലിയ്ക്കുന്നത് വളരെ നല്ലതാണ്.

കുബേര്‍ ദേവന്‍റെ അനുഗ്രഹം നല്‍കും തുജ ചെടി

തുജ ചെടി പരിപാലിയ്ക്കുന്ന വീട്ടില്‍ കുബേര്‍ ദേവന്‍റെ അനുഗ്രഹം ഉണ്ടാകും എന്നാണ്  പറയപ്പെടുന്നത്‌. അതായത്,  ഈ ചെടി വളരെ മംഗളകരമായ ഒന്നായി കണക്കാക്കപ്പെടുന്നു. ഇത് വീട്ടിൽ സന്തോഷവും സമാധാനവും കൊണ്ടുവരുന്നു. ഈ ചെടി വീട്ടിൽ നട്ടുപിടിപ്പിച്ചാൽ ജീവിതത്തിൽ എപ്പോഴും അനുഗ്രഹങ്ങൾ ഉണ്ടാകും. ഇതുകൂടാതെ, കടബാധ്യത ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.

തുജ ചെടി ഏത് ദിശയിലാണ് നടേണ്ടത്?   

വാസ്തു ശാസ്ത്രമനുസരിച്ച്, തുജ  അല്ലെങ്കില്‍ മോര്‍പങ്കി ചെടി ഒരു ജോഡിയായി നട്ടുപിടിപ്പിക്കുന്നത് എല്ലായ്പ്പോഴും ശുഭകരമായി കണക്കാക്കപ്പെടുന്നു. വീടിന്‍റെ വടക്ക് ദിശയിലാണ് ഇത് നടേണ്ടത്. ഇപ്രകാരം വീടിന്‍റെ വടക്ക് ദിശയില്‍ നാട്ടു വളര്‍ത്തുന്ന തുജ ചെടി ആ വീട്ടില്‍ ഒരിയ്ക്കലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാന്‍ അനുവദിക്കില്ല. അതുപോലെ പണത്തിന്‍റെ വഴി എപ്പോഴും തുറന്നിരിക്കും. സമ്പന്നരുടെ വീടുകളില്‍ ഈ ചെടി ഉറപ്പായും നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും, അതിനുപിന്നിലെ കാരണം ഇതാണ്.  ഇന്ന് തന്നെ വീട്ടിൽ തുജ ചെടി നടുക.

 
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News