Bone Health: പ്രായം കൂടുന്നതും നമുക്കറിയാം, നമ്മുടെ എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാകുന്നു. നമ്മള്‍ പിന്തുടരുന്ന തെറ്റായ ഭക്ഷണ ശീലങ്ങളും പോഷകാഹാര കുറവുമാണ് ഇത്തരത്തില്‍  എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാകാന്‍ കാരണമാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നമ്മുടെ ശരീരത്തെ സംബന്ധിച്ചിടത്തോളം എല്ലുകളുടെ ആരോഗ്യം പ്രധാനമാണ്. എല്ലിന്‍റെ ബലകുറവ് പല ശാരീരിക പ്രശ്നങ്ങള്‍ക്കും വഴിതെളിക്കും. പ്രായം കൂടുമ്പോള്‍ ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം എന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. 


Also Read:  H3N2 Influenza: പനി ബാധിച്ചവര്‍ കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍ ഏതെല്ലാം? 


 


നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണത്തിലെ കാല്‍സ്യമടക്കമുള്ള പോഷകങ്ങള്‍ ചേര്‍ന്നാണ് എല്ല് രൂപീകരണം നടക്കുന്നത്. ഇതിനൊപ്പം പഴയ കോശങ്ങള്‍ നശിച്ച് പുതിയ കോശങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. 25-30 വയസു വരെയാണ് എല്ലുകള്‍ ശക്തിപ്പെടുന്നതും എല്ലുകളുടെ രൂപീകരണം നടക്കുന്നതും. ഇതിന് ശേഷം എല്ലുകളുടെ പുതിയ കോശങ്ങളുടെ രൂപീകരണം കുറയുകയും ചെയ്യുന്നു. 


Also Read:  Harmful Food Combinations: പാലും മത്സ്യവും ഒരുമിച്ച് കഴിയ്ക്കാമോ? ഒഴിവാക്കേണ്ട അപകടകരമായ ഭക്ഷണ കോമ്പിനേഷനുകൾ 


അതായത്,  25-30 വയസ് കഴിയുമ്പോള്‍ എല്ലിന്‍റെ ബലം കുറയാന്‍ തുടങ്ങുന്നു. എല്ല് രൂപീകരിയ്ക്കാനുള്ള വസ്തുവാണ് കൊളാജന്‍. ഇതിനൊപ്പം കാല്‍സ്യം പോലുള്ള പോഷകങ്ങള്‍ ചേര്‍ന്ന് എല്ലുകള്‍ രൂപാന്തരപ്പെടുന്നു. എന്നാല്‍, കാല്‍സ്യവും മറ്റും കുറയുമ്പോള്‍ എല്ലിന്‍റെ ശരിയായ രൂപീകരണം നടക്കുന്നില്ല. എല്ലുബലം കുറയുന്നു.  കാത്സ്യം, മാഗനീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിയ്ക്കുന്നത്‌ എല്ലുകളുടെ ശക്തി നിലനിര്‍ത്താന്‍ സഹായിയ്ക്കും.  


Also Read:  Copper Ring Benefit: ചെമ്പ് മോതിരത്തിന്‍റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ അമ്പരക്കും, ആരോഗ്യം മാത്രമല്ല ഗ്രഹദോഷങ്ങളിൽ നിന്നും മുക്തി


ശരിയായ ഭക്ഷണക്രമവും പോഷകങ്ങള്‍ അടങ്ങിയ ആഹാരങ്ങളും ചിട്ടയായ വ്യായാമവും  എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്.
 
എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് ചില പ്രധാന കാര്യങ്ങള്‍  അറിയാം 


1. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക


എല്ലുകളുടെ ആരോഗ്യത്തിന്  കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ  ആഹാരക്രമത്തില്‍  ഉൾപ്പെടുത്തുക.  കാരണം എല്ലുകള്‍ക്ക് കരുത്ത് ലഭിക്കാന്‍ കാൽസ്യം ഏറെ ആവശ്യമാണ്. ഈ സാഹചര്യത്തിൽ, ഇത് നിങ്ങളെ സഹായിക്കും.


2. ശരീരത്തില്‍ വിറ്റാമിന്‍ Dയുടെ  കുറവ് ഉണ്ടാകാതെ ശ്രദ്ധിക്കുക


ശരീരത്തിന്‍റെ പ്രവർത്തനങ്ങൾക്ക് ഏറ്റവും ആവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. അതിനാല്‍ നമ്മുടെ ശരീരത്തില്‍ വിറ്റാമിന്‍ D യുടെ കുറവ് ഉണ്ടാകാതെ ശ്രദ്ധിക്കണം. 


3 ധാരാളം പച്ചക്കറികള്‍ കഴിയ്ക്കുക


എല്ലുകളെ ബലപ്പെടുത്തുന്നതില്‍ പച്ചക്കറികൾക്ക് വലിയ പങ്കുണ്ട്. ഭക്ഷണത്തിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തിയാൽ, നിങ്ങളുടെ എല്ലുകൾ സമയത്തിന് മുന്‍പ്  ദുർബലമാകില്ല. 


3. ഒമേഗ -3 കൊഴുപ്പ് കഴിക്കുക


നിങ്ങൾ ഒമേഗ -3 കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം കഴിക്കണം. ഇത് എല്ലുകളെ ബലപ്പെടുത്തുന്നതിന് സഹായിയ്ക്കും.  


4. മുടങ്ങാതെ വ്യായാമം ചെയ്യുക 


എല്ലുകളെ ശക്തിപ്പെടുത്താൻ മുടങ്ങാതെ വ്യായാമം ചെയ്യണം. ഇത് എല്ലുകള്‍ക്ക് ശക്തി പകരും.  


5.  കൂടുതൽ പ്രോട്ടീൻ കഴിക്കുക


എല്ലുകൾക്ക് ശക്തി ലഭിക്കാന്‍  പ്രോട്ടീൻ സമ്പുഷ്ടമായ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.  പ്രോട്ടീനുകൾ എല്ലുകളുടെ നിർമ്മാണത്തിനും പൊട്ടൽ തടയുന്നതിനും സഹായിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.