H3N2 Influenza: ഇൻഫ്ലുവൻസ A വൈറസിന്‍റെ ഉപവിഭാഗമായ H3N2 ഇൻഫ്ലുവൻസ കേസുകള്‍ രാജ്യത്തുടനീളം വർദ്ധിക്കുകയാണ്. ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുന്ന അവസരത്തില്‍ രോഗ ബാധ സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു.
ഇന്‍റഗ്രേറ്റഡ് ഹെൽത്ത് ഇൻഫർമേഷൻ പ്ലാറ്റ്‌ഫോം (IDSP) 2023 മാർച്ച് 9 വരെ ലഭ്യമായ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, H3N2 ഉൾപ്പെടെയുള്ള ഇൻഫ്ലുവൻസയുടെ വിവിധ ഉപവിഭാഗങ്ങളുടെ 3,038 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി 2 മുതൽ മാർച്ച് 5 വരെ രാജ്യത്ത് 451 എച്ച് 3 എൻ 2 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പങ്കുവച്ച കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ,
സീസണൽ ഇൻഫ്ലുവൻസ സബ്ടൈപ്പ് H3N2 മൂലമുള്ള 2 മരണങ്ങളും ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കർണാടക, ഹരിയാന എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Also Read: World Salt Awareness Week: ലോക ഉപ്പ് ബോധവത്കരണ വാരം, ലക്ഷ്യവും പ്രാധാന്യവും അറിയാം
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (Indian Council of Medical Research-ICMR) കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച ഒരു നിര്‍ദ്ദേശത്തില്‍ രോഗലക്ഷണങ്ങളുണ്ടെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകാനും മാസ്ക് ധരിക്കാനും തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കാനും ആളുകളോട് അഭ്യർത്ഥിച്ചിരുന്നു.
ആരോഗ്യ വിദഗ്ധർ മരുന്നുകളും മാസ്കുകളും ഉപദേശിക്കുന്ന അവസരത്തില്‍ സമീകൃതവുമായ ഭക്ഷണക്രമവും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പ്രധാനമാണ്. നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ഇൻഫ്ലുവൻസ ബാധിച്ചിട്ടുണ്ടെങ്കിൽ, കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണ പദാർത്ഥങ്ങളുടെ പട്ടിക അറിയാം,
H3N2 പനിയെ ചെറുക്കാന്‍ പോഷകാഹാരം പ്രധാനമാണ്. അതായത് പനിയ്ക്കെതിരെ പോരാടുന്നതിന് നമ്മുടെ പ്രതിരോധശേഷിയും രോഗപ്രതിരോധ സംവിധാനവും ശക്തമായിരിക്കണം. അതിനായി മികച്ച പോഷകാഹാരം പ്രധാനമാണ്. അതിനാല്‍, ഇത്തരം സാഹചര്യത്തില്‍ ഭക്ഷണക്രമത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് പ്രധാനമാണ്.
H3N2 Influenza: ഇൻഫ്ലുവൻസ വരുമ്പോൾ കഴിക്കേണ്ട ഭക്ഷണം എന്തൊക്കെയാണ്?
1. പനി അവസരത്തില്‍ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.
2. ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുക. കുറഞ്ഞത് ഒരു കിലോ ശരീരഭാരത്തിന് 0.8 മുതൽ 1 ഗ്രാം വരെ.
പേശികളുടെ നിർമ്മാണത്തിനും ശരീര കോശങ്ങളെ പരിപാലിക്കുന്നതിനും നന്നാക്കുന്നതിനും പ്രോട്ടീനുകൾ സഹായിക്കുന്നു, രോഗശമനത്തിനും വീണ്ടെടുക്കൽ പ്രക്രിയ വേഗത്തിലാക്കാനും പ്രോട്ടീൻ സഹായിക്കുന്നു. പാലും പാലുൽപ്പന്നങ്ങളും, പനീർ, സോയ, ടോഫു, പയർ, പരിപ്പ്, പുഴുങ്ങിയ മുട്ട എന്നിവയും നിങ്ങൾക്ക് കഴിക്കാവുന്ന പ്രോട്ടീനുകളിൽ ഉൾപ്പെടുന്നു.
3. വിറ്റാമിനുകളും ധാതുക്കളും: ആന്‍റി ഓക്‌സിഡന്‍റുകളാൽ സമ്പന്നമായതിനാൽ ശരിയായി കഴുകിയ പുതിയ സീസണൽ പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉൾപ്പെടുത്തുക. വിറ്റാമിൻ എ അടങ്ങിയ കാരറ്റ്, മധുരക്കിഴങ്ങ്, പപ്പായ, ആപ്രിക്കോട്ട് എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയും.
വിറ്റാമിൻ സി അടങ്ങിയ നാരങ്ങ, നെല്ലിക്ക, തക്കാളി, ഓറഞ്ച്, മധുരനാരങ്ങ, തുടങ്ങിയവയും എല്ലാ സിട്രസ് പഴങ്ങളും കഴിയ്ക്കുന്നത് ഉത്തമമാണ്. വിറ്റാമിൻ ഇ അടങ്ങിയ സൂര്യകാന്തി വിത്തുകൾ, ബദാം, പിസ്ത എന്നിവയും വിറ്റാമിൻ D അടങ്ങിയ പാല്‍, പാലുൽപ്പന്നങ്ങള്‍, കൂൺ, മുട്ട, മത്സ്യം എന്നിവ കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. സിങ്ക്, സെലിനിയം എന്നിവയുടെ ഉറവിടമായ ചിയ വിത്തുകൾ, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, മുട്ട, മത്സ്യം എന്നിവയും കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.
4. തൈര്, മോര്, പുളിപ്പിച്ച ഭക്ഷണങ്ങൾ തുടങ്ങിയ പ്രോബയോട്ടിക്‌സും പ്രീ-ബയോട്ടിക്‌സും ഉൾപ്പെടുത്തുക
5. ഇന്ത്യൻ ഔഷധങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുക. അതായത്, തുളസി, ഉണങ്ങിയ ഇഞ്ചി, ചെറുനാരങ്ങ, വെളുത്തുള്ളി, മഞ്ഞൾ, കുരുമുളക്, മല്ലി, മുതലായവ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുക.
6. ഒമേഗ 3 - ഒമേഗ 6 - ബദാം, വാൽനട്ട്, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ തുടങ്ങിയ പരിപ്പുകളും വിത്തുകളും ഉൾപ്പെടുത്തുക.
7. ജലാംശം - തേങ്ങാവെള്ളം, നാരങ്ങാവെള്ളം, വീട്ടിലുണ്ടാക്കുന്ന പുതിയ സൂപ്പുകൾ, മോര്, ഗ്രീൻ ടീ എന്നിവ ഉൾപ്പെടുത്തി ജലാംശം നിലനിർത്തുക. പ്രതിദിനം 2-2.5 ലിറ്റർ ദ്രാവക ഉപഭോഗം നിലനിർത്തുക.
നിങ്ങൾക്ക് പനി ഉണ്ടെങ്കിൽ ഈ ഭക്ഷങ്ങള്‍ കഴിയ്ക്കുന്നത് ഒഴിവാക്കണം. :
1. കാർബണേറ്റഡ് പാനീയങ്ങൾ, ശീതളപാനീയങ്ങൾ, സ്ക്വാഷ് മുതലായവ ഒഴിവാക്കുക
2. അണുബാധ തടയാൻ അസംസ്കൃത ഭക്ഷണം ഒഴിവാക്കുക
3. വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക
4. ബേക്കറി ഭക്ഷണ പദാർത്ഥങ്ങൾ, പിസ, പാസ്ത, പോലുള്ള ജങ്ക് ഫുഡുകൾ, മൈദ ഉള്‍പ്പെടുന്ന ഭക്ഷണം എന്നിവ ഒഴിവാക്കുക. ബർഗറുകളും ഫ്രൈകളും ഇതില്‍പ്പെടുന്നു.
5. ചീസ്, മെയ്ണിസ് തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക
6. മദ്യം ഒഴിവാക്കുക
7. പുകവലിയും പുകയിലയും ഉപേക്ഷിക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...