Vegetarian Protein Foods: ശരീരത്തിന്‍റെ ഊര്‍ജ്ജവും ആരോഗ്യവും നിലനിർത്താൻ എല്ലാ പോഷകങ്ങളും ആവശ്യമാണ്. ഇതിനായി പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉൾപ്പെടുത്താൻ ആരോഗ്യ വിദഗ്ധര്‍ നിർദ്ദേശിക്കുന്നു.  നമുക്കറിയാം, ഇത്തരം പോഷകങ്ങളില്‍ നമ്മുടെ ശരീരത്തെ ശക്തിപ്പെടുത്തുന്നതിൽ പ്രോട്ടീൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Warm Water Benefits: രാവിലെ വെറും വയറ്റില്‍ ചെറു ചൂടുവെള്ളം കുടിയ്ക്കാം, ഈ രോഗങ്ങള്‍ തിരിഞ്ഞുപോലും നോക്കില്ല 


അതിനാൽ, ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ നൽകുന്ന ഭക്ഷണപദാര്‍ത്ഥങ്ങൾ ഒരാൾ നിർബന്ധമായും കഴിക്കണം. എന്നാല്‍, നമുക്കറിയാം, പ്രോട്ടീന്‍റെ പേര് മനസ്സിൽ വരുമ്പോൾ നമുക്കാദ്യം ഓര്‍മ്മ വരുന്നത് മുട്ടയാണ്‌. കാരണം മുട്ടയിൽ ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ തന്നെ മുട്ട ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നവര്‍ ഏറെയാണ്‌.    


Also Read:  Metabolism Boost: 40 വയസിന് ശേഷം മെറ്റബോളിസം ശക്തിപ്പെടുത്തേണ്ടത് അനിവാര്യം, ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കൂ


യഥാർത്ഥത്തിൽ, മുട്ട പോഷകങ്ങളുടെ കലവറയാണ്. ഇത് പല തരത്തിൽ നമ്മുടെ ശരീരത്തിന് ഗുണം ചെയ്യും. പ്രോട്ടീന്‍ കൊണ്ട് സമ്പന്നമാണ് എന്നതിലുപരി വിശപ്പ്‌ നിയന്ത്രിക്കുക എന്ന പ്രത്യേകത കൂടി മുട്ടയ്ക്കുണ്ട്.  അതായത്, മുട്ട കഴിച്ചാല്‍ വിശപ്പ്‌ കുറയും, ഇത് ക്രമേണ ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കും. 


എന്നാല്‍, മുട്ട കഴിക്കാത്തവര്‍ക്കും സസ്യാഹാരികള്‍കള്‍ക്കും ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിയ്ക്കാന്‍ എന്താണ് കഴിക്കേണ്ടത്? അവര്‍ക്കായി മുട്ടയ്ക്ക് പകരം, മുട്ടയേക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ ചില സസ്യാഹാരങ്ങള്‍ ലഭ്യമാണ്. പ്രോട്ടീന്‍റെ കുറവ് പരിഹരിക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ചില  സസ്യാഹാരങ്ങളെ കുറിച്ച് അറിയാം... 


ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ചില സസ്യാഹാരങ്ങള്‍ 


1. പയർവർഗ്ഗങ്ങൾ


സസ്യാഹാരം കഴിക്കുന്നവർ പ്രോട്ടീൻ ലഭിക്കുന്നതിന് ബീൻസ്, കടല, വിവിധതരം പയർവർഗ്ഗങ്ങൾ എന്നിവ ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. പ്രത്യേകിച്ച് സാമ്പാര്‍ പരിപ്പില്‍ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിയ്ക്കുന്നു. പയര്‍ വര്‍ഗ്ഗങ്ങള്‍ ഏതുതു വിധത്തിലും കഴിയ്ക്കുന്നത് ഗുണകരമാണ്. 


2. ഗ്രീക്ക് യോഗര്‍ട്ട് (തൈര്) 


ശരീരത്തിൽ പ്രോട്ടീന്‍റെ അളവ് കുറവാണ് എങ്കില്‍ നിങ്ങളുടെ ഭക്ഷണത്തിൽ ഗ്രീക്ക് യോഗര്‍ട്ട് ഉൾപ്പെടുത്താം. കാരണം ഇതിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഒപ്പം പഞ്ചസാരയുടെ അളവ് കുറവുമാണ്. അതിനാൽ, സസ്യാഹാരികള്‍ ടോഫുവിനൊപ്പം ഗ്രീക്ക്  യോഗര്‍ട്ട് കഴിയ്ക്കുന്നത്‌ വളരെയേറെ ഗുണകരമാണ്. 


3. കൂണുകള്‍ 


കൂണ്‍ സസ്യ പ്രോട്ടീന്‍റെ ഏറ്റവും മികച്ച ഉറവിടമാണ്. ആവശ്യത്തിന് പ്രോട്ടീൻ ഇതിൽ കാണപ്പെടുന്നു. തിളപ്പിച്ചോ കൂൺ വെജിറ്റബിൾ അല്ലെങ്കില്‍ കൂണ്‍ സൂപ്പ് ഉണ്ടാക്കിയോ കഴിക്കാം. കൂൺ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കും. 


4. അവോക്കാഡോ


പ്രോട്ടീൻ കുറവ് പരിഹരിക്കുന്നതിന് നിങ്ങളുടെ ഭക്ഷണത്തിൽ മുട്ടയ്ക്ക് പകരം അവോക്കാഡോ ഉൾപ്പെടുത്തുക. ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനുകളും അവോക്കാഡോയിൽ കാണപ്പെടുന്നു. അതുകൊണ്ട് തന്നെ ഇവ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. നിങ്ങൾക്ക് അവോക്കാഡോ സാലഡിലോ സാൻഡ്‌വിച്ചിലോ ഉള്‍പ്പെടുത്തികഴിക്കാം. 


ഇവിടെ പരാമർശിച്ചിരിക്കുന്ന എല്ലാ ഭക്ഷണങ്ങളും സസ്യഭക്ഷണം കഴിക്കുന്ന ആളുകൾക്ക് യാതൊരു സങ്കോചവും കൂടാതെ കഴിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ശരീരത്തിലെ  പ്രോട്ടീന്‍റെ അളവ് മെച്ചപ്പെടുത്താന്‍ സാധിക്കും.


 
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.